TopTop
Begin typing your search above and press return to search.

ഇബ്രാഹിമോവിച് എ സി മിലാനില്‍ തിരിച്ചെത്തുന്നു; താരത്തിന്റെ വരവ് ആഘോഷമാക്കാന്‍ ആരാധകര്‍

ഇബ്രാഹിമോവിച് എ സി മിലാനില്‍ തിരിച്ചെത്തുന്നു; താരത്തിന്റെ വരവ് ആഘോഷമാക്കാന്‍ ആരാധകര്‍

യൂറോപ്പിലെ പ്രധാന ക്ലബുകളുടെ ജഴ്‌സിയില്‍ കളിച്ചിട്ടുള്ള താരമാണ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ബാഴ്സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്സനല്‍, ഇന്റര്‍ മിലാന്‍, എ സി മിലാന്‍, പിഎസ്ജി എന്നീ ടീമുകള്‍ക്കെല്ലാം താരം കളിച്ചു. 2018ല്‍ താരം അമേരിക്കന്‍ ക്ലബായ ലാ ഗ്യാലക്സിയില്‍ എത്തി. ഇപ്പോള്‍ 38 കാരനായ താരം വീണ്ടും ക്ലബ് മാറുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

താരം മുന്‍ ക്ലബ്ബായ എ സി മിലാനുമായി കരാറില്‍ എത്തിയതായി ഇറ്റാലിയന്‍ മാധ്യമമായ സ്‌കൈ സ്‌പോര്‍ട്‌സാണ് വാര്‍ത്ത പുറത്ത് വിട്ടത്. കരാര്‍ ജനുവരി ആദ്യത്തില്‍ ഒപ്പിവെക്കും. ഒരു വര്‍ഷത്തെ കരാറിലാകും ഇബ്ര എ സി മിലാനില്‍ തിരികെയെത്തുക. ഇബ്രാഹിമോവിച് നേരത്തെ തന്നെ ഇറ്റലിയിലേക്ക് മടങ്ങും എന്ന് പറഞ്ഞിരുന്നു. അമേരിക്കന്‍ ക്ലബായ എല്‍ എ ഗാലക്‌സിയുമായുള്ള കരാര്‍ അവസാനിച്ചതോടെ അമേരിക്ക വിടാന്‍ ഇബ്ര തീരുമാനിച്ചിരുന്നു. 18 മാസത്തോളം അമേരിക്കയില്‍ കളിച്ച ഇബ്ര അവിടെ ഗോളുകള്‍ അടിച്ചു കൂട്ടിയിരുന്നു. നേരത്തെ എ സി മിലാനു വേണ്ടി കളിച്ചിട്ടുള്ള ഇബ്ര അവര്‍ക്ക് ഒപ്പം ലീഗ് കിരീടവും നേടിയിട്ടുണ്ട്. മിലാനു വേണ്ടി 85 മത്സരങ്ങളില്‍ നിന്ന് 56 ഗോളുകളും മുമ്പ് ഇബ്ര നേടിയിട്ടുണ്ട്. ഇബ്രയുടെ വരവ് തങ്ങളെ പ്രതാപ കാലത്തേക്ക് തിരികെ കൊണ്ടു പോകുമെന്ന പ്രതീക്ഷയിലാണ് മിലാന്‍ ആരാധകര്‍.


Next Story

Related Stories