TopTop
Begin typing your search above and press return to search.

ലോകകപ്പിന് ശേഷം അര്‍ജന്റീനയും ബ്രസീലും കളത്തിലിറങ്ങുമ്പോള്‍

ലോകകപ്പിന് ശേഷം അര്‍ജന്റീനയും ബ്രസീലും കളത്തിലിറങ്ങുമ്പോള്‍

റഷ്യന്‍ ലോകകപ്പിനു ശേഷം ആരാധകര്‍ക്ക് വിരുന്നേകാന്‍ ലാറ്റിന്‍അമേരിക്കയുടെ പുലികുട്ടികള്‍ ഇതാ വീണ്ടും കളത്തിലിറങ്ങുന്നു. സൗഹൃദ മല്‍സരമാണ് ഇരു ടീമുകളും കളിക്കുന്നതെങ്കിലും ലോകകപ്പിലെ ഞെട്ടിപ്പിച്ച തോല്‍വികള്‍ക്ക് പകരമായി ആരാധകര്‍ക്കായി മികച്ച കളി പുറത്തെടുത്ത് വിരുന്നേകാനാകും ഇരു ടീമുകളും ശ്രമിക്കുന്നത്. ബ്രസീല്‍ കരുത്തരായ യുഎസ്എയെ നേരിടുമ്പോള്‍ അര്‍ജന്റീനയുടെ എതിരാളികള്‍ ഗ്വാട്ടിമാലയാണ്. ഹോര്‍ഗെ സാംപോളിക്ക് ശേഷം പുതിയ കോച്ചിന്റെ കീഴില്‍ വലിയ മാറ്റത്തോടെയാണ് അര്‍ജന്റീന ഇറങ്ങുന്നതെങ്കില്‍ ലോകകപ്പിലെ ടീമില്‍ നിന്ന് വലിയ വ്യത്യാസങ്ങളില്ലാതെയാണ് ബ്രസില്‍ ഇറങ്ങുന്നത്.

ലോകകപ്പിലെ അര്‍ജന്റീനന്‍ പടയില്‍ മാറ്റം വരുത്തി പരീക്ഷണ ടീമിനെയാണ് പരിശീലകനായ സ്‌കലോനി കളത്തിലിറക്കുന്നത്. പുതിയ ക്യാപ്റ്റനായി നിക്കോളാസ് ടാഗ്ലിയാഫിക്കോയെയാണ് നിയമിച്ചിരിക്കുന്നത്. രണ്ടു സൗഹൃദ മല്‍സരങ്ങളിലും അദ്ദേഹമായിരിക്കും ടീമിന്റെ ക്യാപ്റ്റന്‍. മുന്‍ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്നാണ് പകരക്കാരനായി ടാഗ്ലിയാഫിക്കോയെ തിരഞ്ഞെടുത്തത്. മെസിയെ കൂടാതെ അഗ്യൂറോ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ പലരും യുഎസിലെ കാലിഫോര്‍ണിയയില്‍ നടക്കുന്ന മത്സരത്തിലില്ല.

ഗോര്‍കീപ്പര്‍ മുതല്‍ സ്‌ട്രൈക്കര്‍മാരില്‍ വരെ സമ്പൂര്‍ണ മാറ്റമാണ് വരുത്തിയിരിക്കുന്നത്. എയ്്ഞ്ചല്‍ കോറിയ, മൗറോ ഇകാര്‍ദി, ജിയോവാനി സിമിയോനി, ക്രിസ്റ്റിയന്‍ പാവോണ്‍, പൗലോ ഡിബാലോ എന്നിവരാണ് മുന്നേറ്റനിരയിലെ താരങ്ങള്‍. പരിചയ സമ്പന്നരായ താരങ്ങള്‍ മധ്യനിരയിലും പ്രതിരോധ നിരയിലും ഇല്ല. റിസര്‍വ് ഗോളിയായുള്ള സെര്‍ജിയോ റൊമോറോയാണ് ടിമിലെ ഏക പരിചയസമ്പന്നനായ താരം. ഗ്വാട്ടിമാലയ്ക്കെതിരായ മല്‍സരം കഴിഞ്ഞാല്‍ കൊളംബിയക്കെതിരേ മറ്റൊരു സൗഹൃദ മല്‍സരം കൂടി അര്‍ജന്റീനയ്ക്കു മുന്നിലുണ്ട്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 8.30നാണ് കിക്കോഫ്. ബ്രസീല്‍ അമേരിക്കയെയാണ് നേരിടുന്നത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കാണ് കളിയാരംഭിക്കുന്നത്.

ലോകകപ്പില്‍ പരിശീലന മത്സരങ്ങളിൽ നിരാശപ്പെടുത്തിയപ്പോഴും മികച്ച കളി പുറത്തെടുത്ത ബ്രസില്‍ കപ്പടിക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസില്‍ ബെല്‍ജിയത്തോട് തോറ്റു പുറത്താവുകയായിരുന്നു. അതുകൊണ്ട് തന്നെ ആരാധകര്‍ക്കായി മികച്ച കളി പുറത്തെടുക്കാന്‍ തന്നെയാണ് ബ്രസില്‍ ഇറങ്ങുന്നത്.

നെയ്മറുള്‍പ്പെടയുളള പ്രമുഖരെയെല്ലാം ഉള്‍പ്പെടുത്തി ശക്തമായ ഇലവനെത്തന്നെയാണ് കോച്ച് ടിറ്റെ അമേരിക്കയ്ക്കെതിരേ ഇറക്കുന്നത്. ലോകകപ്പിന് മുന്നെയുള്ള സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനെ സമനിലയില്‍ തളച്ചവരാണ് യുഎസ്എ. പൂര്‍ണആത്മവിശ്വാസത്തോടെ യുഎസ് കളത്തിലിറങ്ങുമ്പോള്‍ ബ്രസില്‍ അണിയറയില്‍ കൂടുതല്‍ തന്ത്രങ്ങള്‍ ഒരുക്കുന്നുണ്ട്. കളത്തിലിറങ്ങുന്ന ബ്രസീല്‍ ടിമില്‍ ഗ്രബിയേല്‍ ജിസ്യൂസും മാര്‍സലെയും ടീമിലില്ല. മാഞ്ചസറ്റ്ര്‍ യുണൈറ്റഡ് താരം ആന്ദ്രയാസ് പെരേര, ലിവര്‍പൂള്‍ താരം ഫാബിഞ്ഞോയും ടിമിലുണ്ട്. എല്‍ സാല്‍വാദോറിനെതിരെയും ബ്രസില്‍ സൗഹൃദ മത്സരത്തിനിറങ്ങും.


Next Story

Related Stories