ന്യൂസ് അപ്ഡേറ്റ്സ്

ഒടുവില്‍ ശ്രീലേഖയെ മാറ്റി; പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

ആര്‍ ശ്രീലേഖയെ ഇന്റലിജന്‍സില്‍ നിന്നും മാറ്റി ജയില്‍ മേധാവിയാക്കി

പോലീസിനെതിരായ പരാതികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഇന്റലിജന്‍സ് എഡിജിപിയായിരുന്ന ആര്‍ ശ്രീലേഖയെ മാറ്റി ജയില്‍ എഡിജിപിയാക്കി. മുഹമ്മദ് യാസിനാണ് പുതിയ ഇന്റലിജന്‍സ് മേധാവി. ഡിജിപി രാജേഷ് ദിവാന് ഉത്തരമേഖലയുടെ ചുമതലയും അനുവദിച്ചു.

എറണാകുളം ഐജിയായി പി വിജയനെയും മഹിപാല്‍ യാദവ്, ശ്രീജിത്ത് എന്നിവരെ ക്രൈംബ്രാഞ്ച് ഐജിമാരായും നിയമിച്ചു. എഡിജിപി പദ്മകുമാറിനെ കേരള പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവിയായി നിതിന്‍ അഗര്‍വാള്‍ ചുമതലയേല്‍ക്കും. കോസ്റ്റല്‍ പോലീസിന്റെ മേധാവിയായി ടോമിന്‍ തച്ചങ്കരിയെ നിയമിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍