TopTop
Begin typing your search above and press return to search.

ഇതാദ്യമായല്ല ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ തിരുവനന്തപുരത്ത് അപകടമുണ്ടാക്കുന്നത് - 2018ലെ ഒരു ഇന്നോവ ഇടിയും തട്ടിപ്പ് കഥയും

ഇതാദ്യമായല്ല ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ തിരുവനന്തപുരത്ത് അപകടമുണ്ടാക്കുന്നത് - 2018ലെ ഒരു ഇന്നോവ ഇടിയും തട്ടിപ്പ് കഥയും

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് മരണത്തിനിടാക്കിയ ശ്രീറാം വെങ്കിട്ടരാമന്‍ ഇതാദ്യമായല്ല തിരുവനന്തപുരത്ത് കാര്‍ അപകടമുണ്ടാക്കുന്നത് എന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ മലയാളി. മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ കാര്‍ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസിന്റേതാണ്. ഈ കാര്‍ തിരുവനന്തപുരത്തെ സിസിടിവി കാമറകളില്‍ അമിതവേഗതയുടെ പേരില്‍ മൂന്ന് തവണ പിടിക്കപ്പെട്ടിട്ടുള്ളതായി ട്രാന്‍സ്‌പോര്‍ട്ട് ജോയിന്റ് കമ്മീഷണര്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ പുറത്തുവരുന്നത് 2018 ഓഗസ്റ്റ് 24ന് തിരുവനന്തപുരത്തിന് സമീപം നടന്ന മറ്റൊരു കാറിടിയാണ്. ഇടിച്ചത് ഒരു ഇന്നോവയാണ്. ആളപായമൊന്നുമുണ്ടാക്കിയില്ലെങ്കിലും ഈ ഇടിച്ച കാറിലും ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഉണ്ടായിരുന്നു. ഒരു തട്ടിപ്പിന്റെ കഥയാണ് റോബിന് പറയാനുള്ളത്.

യുഎസിലെ ബോസ്റ്റണില്‍ താമസമാക്കിയിട്ടുള്ള പത്തനംതിട്ട റാന്നി സ്വദേശി റോബിന്‍ എം ചെറുകരയാണ് മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലിന് അയച്ച് ഇ മെയിലില്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. ജോര്‍ജ് കള്ളിവയലില്‍ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. തന്റെ സഹോദരനും ഭാര്യാ സഹോദരനുമായി ശ്രീറാം ഉണ്ടാക്കിയ പ്രശ്‌നത്തെക്കുറിച്ചാണ് റോബിന്‍ പറയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ഒരു കാര്‍ റോബിന്റെ സഹോദരനും ഭാര്യാസഹോദരനും സഞ്ചരിച്ച വാനിന്

പിന്നില്‍ ഇടിക്കുന്നത്. റോബിന്റെ സഹോദരന്‍ അമേരിക്കയ്ക്ക് പോവുകയായിരുന്നു. ബോസ്റ്റണിലേയ്ക്ക്. ശ്രീറാം വെങ്കിട്ടരാമനും പഠനാവശ്യത്തിനായി ബോസ്റ്റണിലേയ്ക്ക് പോവുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നുള്ള കണക്ഷന്‍ ഫ്‌ളൈറ്റ് പിടിക്കാനുള്ള ധൃതിയിലായിരുന്നു താന്‍ എന്ന് സ്വയം സബ് കളക്ടര്‍ എന്ന് പരിചയപ്പെടുത്തിയ ശ്രീറാം പറഞ്ഞു. താനും ഇതേ ഫ്‌ളൈറ്റിലാണ് പോകന്നത് എന്ന് റോബിന്റെ സഹോദരന്‍.

കാര്‍ തട്ടിയ കാര്യം പൊലീസില്‍ അറിയിക്കാം എന്ന് ആദ്യം ശ്രീറാം പറഞ്ഞു. അതേസമയം പരാതി നല്‍കേണ്ട എന്നും കാറിന്റെ ഉടമയുമായി സംസാരിക്കാമെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. കാറിന്റെ ഉടമയുമായി സംസാരിച്ച് എത്ര പണം വേണമെങ്കിലും കേടുപാട് തീര്‍ക്കാനായി ശരിയാക്കിത്തരാമെന്നും ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു. ഭാര്യാപിതാവുമായി സംസാരിക്കാം എന്നും പറഞ്ഞിരുന്നു. ഇത് അംഗീകരിച്ച സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയില്ല. ശ്രീറാമും എന്റെ സഹോദരനും യുഎസിലെത്തി. യുഎസില്‍ നമ്പറില്ലാത്തതിനാല്‍ വാട്‌സ് ആപ്പ് ഐഡി ശ്രീറാം നല്‍കിയിരുന്നു. ഭാര്യാസഹോദരന്‍ തന്റെ ഫോണ്‍ നമ്പര്‍ ശ്രീറാമിന് കൊടുക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു പ്രതികരണവുമില്ലാത്തതുകൊണ്ട് വാട്‌സ് ആപ്പില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രീറാം പ്രതികരിച്ചില്ല.

ഭാര്യാപിതാവ് ശ്രീറാം സഞ്ചരിച്ച കാറിന്റെ ഉടമയുമായി സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് അപകടത്തില്‍ യാതൊരു ഉത്തരവാദിത്വവും തനിക്കില്ലെന്നും കാറിന്റെ അറ്റകുറ്റപ്പണിയ്ക്കുള്ള പണം നല്‍കാന്‍ യാതൊരു ബാധ്യതയുമില്ലെന്നുമാണ്. നിങ്ങള്‍ ഡ്രൈവറോട് ചോദിക്കൂ എന്നാണ് അയാള്‍ പറഞ്ഞത്. പിന്നെയും ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് പല തവണ ശ്രീറാം വെങ്കിട്ടരാമനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. വാന്‍ ശരിയാക്കിയത് ഭാര്യാപിതാവ് സ്വന്തം കൈയില്‍ നിന്ന് 20,000ത്തിലധികം രൂപ ചിലവാക്കിയാണ്. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രീറാം വൃത്തികെട്ട കളികള്‍ കളിക്കുന്നത് കാണുന്നതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ തന്റെ അനുഭവം പങ്കുവയ്ക്കുന്നത് എന്ന് റോബിന്‍ പറയുന്നു.

റോബിന്റെ കത്ത്‌:

Respected sir,

My name is Robin, hailing from Ranni, now residing in Boston USA.

This incident is related to Mr. Sriram Venkataraman,who is involved in an accident yesterday in Trivandrum. My brother and brother in law had an issue with Mr. Venkataraman in August 2018. My brother and brother in law were on their way to Trivandrum airport in Aug 24 2018 (I dont remember the date exactly). They were in an Innova van bought in our home and this was its first long drive since it bought (less than 1000 kms). It was a rainy day and before entering Trivandrum, someone hit on the back of their van. They parked the van on the side and the driver of the other car also parked and came to our vehicle and said the person in my car is a Collector and he is on his way to Trivandrum airport.

After a couple of minutes, he came out of the car and introduced to my brother as "I am Sriram Venkataraman, Asst collector" going to USA for higher studies and he has to go urgently to get the flight in time. My brother said, he is also flying to USA on he same flight. Then Mr. Venkataraman said we can go to the nearby police station and inform about the accident. He also convinced my brother that he will talk to the owner of the other car (who is his friend/neighbor) so that they can give what ever the expenses to fix the car and should not file any complaint to the police. My brother did not file a complaint (which is indeed a big mistake). Mr. Venkataraman talked to inspector and some other people over phone for few minutes and promised that the owner of his car will contact my father in law and settled the issue in a proper way.

My brother in law and Mr. Venkataraman traveled in the same flight to Boston where Mr. Raman was doing some course sponsored by the Govt in Harvard University here in Boston USA. After reaching Boston airport, Mr. Venkataraman gave his whats app id since he did not have a contact tel. (first time in USA). My brother in law gave his moble no. to him and they departed.

After a few days, since my brother in law did not get any calls from Sriram, he tried to contact via whatsapp, but never responded. My brother in law can see that he is online but did not respond to any messages. After a week or so, my father in law called from Kerala and said he contacted the owner of the other car and he said that he is not responsible to give any repair cost to fix our van and you can contact the driver of the car (a poor guy) and get money from him.

We tried to contact Mr. Venkata Raman for few more times then gave up the issue. My father in law fixed the van spending for more than Rs. 20,000.00 from his pocket.

Sir, I just mentioned this just because of the recent incident where Mr. Sriram tried to avoid the case by playing dirty tricks with police, hospital staff and other IAS officers.

You may please share this incident with your fellow media people.

sincerely yours,

Robin M. Cherukara

Boston, USA


Next Story

Related Stories