ന്യൂസ് അപ്ഡേറ്റ്സ്

എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി; വ്യാഴാഴ്ച വീണ്ടും പരീക്ഷ നടത്തും

വീണ്ടും പരീക്ഷ നടത്തുമെന്നും സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്

എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യ പേപ്പര്‍ സംബന്ധിച്ച പരാതിയില്‍ മേല്‍ കണക്ക് പരീക്ഷ റദ്ദാക്കി. ഈ മാസം 30-ന് (വ്യാഴാഴ്ച) വീണ്ടും പരീക്ഷ നടത്തുമെന്നും സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. മലപ്പുറം ആസ്ഥാനമായ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം തയ്യാറാക്കിയ മാതൃക ചോദ്യപേപ്പറുമായി എസ്എസ്എല്‍സി കണക്ക് പരീക്ഷാ ചോദ്യപേപ്പറിന് സാമ്യമുണ്ടെന്ന പരാതിയിലാണ് നടപടി. കൂടാതെ ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന് ഈ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണവുമുണ്ട്.

കണക്കു പരീക്ഷയ്ക്ക് വന്ന ചോദ്യങ്ങള്‍ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. മെറിറ്റ് എന്ന് അറിയപ്പെടുന്ന മലബാര്‍ എജ്യൂക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാതൃക ചോദ്യപേപ്പറില്‍ നിന്ന് 11 ചോദ്യങ്ങള്‍ അതേപടി എസ്എസ്എല്‍സി പരീക്ഷയ്ക്ക് എത്തിയെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍