UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫീസ് അടച്ചില്ല: അധ്യാപിക അധിക്ഷേപിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ കിണറ്റില്‍ ചാടി

കാസര്‍ഗോഡ് വിദ്യാനഗറിലെ അല്‍ഹാദ് (14) ആണ് ആത്മഹത്യാശ്രമം നടത്തിയത്.

ഫീസ് അടക്കാത്തതിനെച്ചൊല്ലി അധ്യാപിക പരസ്യമായി അപമാനിച്ചതില്‍ മനം നൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാസര്‍ഗോഡ് ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. കാസര്‍ഗോഡ് വിദ്യാനഗറിലെ അല്‍ഹാദ് (14) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ചാടുന്നത് കണ്ട് വിദ്യാര്‍ത്ഥികള്‍ പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിച്ചു. തോളെല്ലിന് ക്ഷതമേറ്റ് അല്‍ഹാദ് ചികിത്സയിലാണ്.

സ്‌കൂളില്‍ കുട്ടികളെ മാനസീകമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ പതിവാണെന്നും, എന്നാല്‍ അവയെല്ലാം സ്‌കൂളിനകത്ത് തന്നെ തീരാറാണ് പതിവെന്നും സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെ ജനല്‍ ചില്ലകളും മറ്റും തകര്‍ത്തു. വന്‍ വിദ്യാര്‍ത്ഥി പ്രതിഷേധമാണ് സ്‌കൂളിലുണ്ടായത്. സ്‌കൂളില്‍ നടക്കുന്ന പീഡന കഥകള്‍ പുറത്ത് പറയാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍