Top

രാത്രിക്കകം ബണ്ട് പൊട്ടിച്ചിരിക്കണം, എന്നിട്ട് ഇവിടുന്ന് പോയാല്‍ മതി, ഇല്ലെങ്കില്‍ മൂന്ന് പേരേയും ഞാന്‍ സസ്‌പെന്‍ഡ് ചെയ്യും - ഉദ്യോഗസ്ഥരോട് മന്ത്രി സുനില്‍കുമാര്‍

രാത്രിക്കകം ബണ്ട് പൊട്ടിച്ചിരിക്കണം, എന്നിട്ട് ഇവിടുന്ന് പോയാല്‍ മതി, ഇല്ലെങ്കില്‍ മൂന്ന് പേരേയും ഞാന്‍ സസ്‌പെന്‍ഡ് ചെയ്യും - ഉദ്യോഗസ്ഥരോട് മന്ത്രി സുനില്‍കുമാര്‍
"ഇപ്പോള്‍ ഈ ആളുകള്‍ മുഴുവന്‍ വെള്ളത്തിലായിരിക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഈ മൂന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്കാണ്. നാട്ടുകാരെ മുഴുവന്‍ വെള്ളത്തിലാക്കിയിരിക്കുന്നു. നിങ്ങള്‍ ആദ്യം ഇത് തുറന്നിരുന്നെങ്കില്‍ ഈ നിലയുണ്ടാകുമായിരുന്നോ? നിങ്ങളോട് ജില്ലാ കളക്ടര്‍ വിളിച്ചുപറഞ്ഞില്ലേ? നിങ്ങളെയൊക്കെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണ് വേണ്ടത്" - തുശൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിച്ച കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണിത്. ബണ്ട് പൊട്ടിക്കാത്തതിലാണ് ഉദ്യോഗസ്ഥരോട് മന്ത്രി പൊട്ടിത്തെറിച്ചത്.

"ഇന്ന് രാത്രിക്കുള്ളില്‍ ഇത് പൊളിച്ചില്ലെങ്കില്‍ മൂന്ന് പേരേയും സസ്‌പെന്‍ഡ് ചെയ്യും. ഒരു സംശയവും വേണ്ട ആ കാര്യത്തില്‍. നെടുപുഴ, ആലപ്പാട് ഈ പഞ്ചായത്തുകളൊക്കെ മുഴുവന്‍ വെള്ളത്തിലാണ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികള്‍. നാട്ടുകാരുടെ തെറി കേള്‍ക്കുന്നത് എംഎല്‍എമാരടക്കമുള്ള ജനപ്രതിനിധികള്‍. നിങ്ങളിത് പൊളിച്ചിട്ട് പോയാ മതി. ഞാനിവിടിരിക്കാന്‍ പോവാ. നിങ്ങള് പൊളിച്ചിട്ട് പോയാല്‍ മതി" - സുനില്‍ കുമാര്‍ പറഞ്ഞു.

ഏനാമാക്കൽ റഗുലേറ്റർ ഫേസ് കനാലിലെ റിംഗ് ബണ്ട് പൂർണ്ണമായും നീക്കാത്തതിനെ തുടർന്നാണ് വി എസ് സുനിൽകുമാർ ഇന്നലെ ഉച്ചയ്ക്ക് നെഹ്റു പാർക്കിൽ ജലസേചന വകുപ്പ് എഞ്ചിനിയർമാരെ വിളിച്ചു വരുത്തി ശകാരിച്ചത്. മുരളി പെരുനെല്ലി എംഎല്‍എയോടൊപ്പമാണ് മന്ത്രി എത്തിയത്. അരിമ്പൂര്‍, ചാളൂര്‍, ആലപ്പാട്, അന്തിക്കാട്, കരിക്കൊടി മേഖലകളിലെ വെള്ളക്കെട്ടുകള്‍ സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് മന്ത്രി ഇവിടെ സന്ദര്‍ശനം നടത്തിയത്. ബണ്ടുകള്‍ ശരിയായി പൊളിക്കാത്തതിനാലാണ് ഈ മേഖലകള്‍ വെള്ളത്തിലായത് എന്നാണ് പരാതി.

[video width="400" height="224" mp4="https://www.azhimukham.com/wp-content/uploads/2019/08/WhatsApp-Video-2019-08-13-at-08.36.56.mp4"][/video]

[video width="400" height="224" mp4="https://www.azhimukham.com/wp-content/uploads/2019/08/WhatsApp-Video-2019-08-13-at-08.36.57.mp4"][/video]

[video width="400" height="224" mp4="https://www.azhimukham.com/wp-content/uploads/2019/08/WhatsApp-Video-2019-08-13-at-08.36.58.mp4"][/video]

Next Story

Related Stories