TopTop

11 വര്‍ഷത്തിന് ശേഷം മെസിയില്ലാത്ത 'ദ ബെസ്റ്റ് ഫുട്ബോളര്‍' പുരസ്‌കാര പട്ടിക

11 വര്‍ഷത്തിന് ശേഷം മെസിയില്ലാത്ത
ലോകകപ്പിലെ നിറംമങ്ങിയ പ്രകടനത്തിന് ശേഷം മെസി ആരാധകരെയും ലോകഫുട്ബോളിനെയും ഒരേ പോലെ വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് ഫുട്ബോള്‍ ലോകത്ത് നിന്ന് പുറത്ത് വരുന്നത്. 11 വര്‍ഷത്തിന് ശേഷം ലോകഫുട്ബോളറെ കണ്ടെത്തുന്നതിനുള്ള ഫിഫയുടെ അന്തിമ പട്ടികയില്‍ ലയണല്‍ മെസിയില്ല. ക്രെയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച്, പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഈജിപ്ത് താരം മുറ്റമ്മദ് സലാ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചത്.

മികച്ച ഫുട്ബോളര്‍ക്കുള്ള 'ദ ബെസ്റ്റ്' പുരസ്‌കാരത്തിനായി റൊണാള്‍ഡോയും മെസിയും മുന്‍ വര്‍ഷങ്ങളില്‍ കടുത്ത മത്സരത്തിലായിരുന്നു. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളില്‍ പുരസ്‌കാര നേട്ടത്തിന് മെസി അര്‍ഹനായപ്പോള്‍ 2008, 2013, 2014, 2016, 2017 എന്നീ വര്‍ഷങ്ങളില്‍ നേട്ടം സ്വന്തമാക്കി ഒപ്പത്തിനെത്തി. ഈ വര്‍ഷം പുരസ്‌കാരം സ്വന്തമാക്കുന്നത് ആരാകും എന്ന ആരാധകരുടെ ആകാംക്ഷക്ക് അവസാനം പട്ടികയില്‍ മെസിയില്ലെന്നറിഞ്ഞതോടെ കടുത്ത മത്സരം കാത്തിരുന്ന ആരാധകര്‍ നിരാശയാണ് നല്‍കുന്നത്.

സ്പാനീഷ് ലീഗില്‍ മിന്നും പ്രകടനം കാഴ്ചവെച്ചെങ്കിലും ചാമ്പ്യന്‍സ് ലീഗിലെയും ലോകകപ്പിലെയും നിറം മങ്ങിയ പ്രകടനമാണ് മെസിയെ പുരസ്‌കര പട്ടികയില്‍ പരിഗണിക്കാതെ പോയത്. ലാ ലിഗ, കിംഗ്സ് കപ്പ് കിരീടങ്ങള്‍ നേടികൊടുത്ത മെസി ലാലീഗയിലെയും യൂറോപ്പിലെയും മുന്‍ നിരക്കാരനായിരുന്നു. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന - ഫ്രാന്‍സിനോട് ഏറ്റുവാങ്ങിയ തോല്‍വിയും നേരിട്ട മത്സരങ്ങളിലെ നിറം മങ്ങിയ പ്രകടനവും മെസിക്ക് പട്ടികയില്‍ ഇടം ലഭിക്കാതെ പോയതിന്റെ കാരണങ്ങളാണ്.

അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനു വേണ്ടിയുള്ള മികച്ച പ്രകടനവും തെറ്റില്ലാത്ത ലോകകപ്പിലെപ്രകടനവുമാണ് റൊണാള്‍ഡോ പട്ടികയില്‍ ഇടം പിടിച്ചത്. ക്രൊയേഷ്യന്‍ താരം ലൂക്കോ മോഡ്രിച്ച്, ലോകകപ്പിലെയും ക്ലബ് മത്സരങ്ങളിലെയും മികച്ച പ്രകടനം കൊണ്ടാണ് പട്ടികയില്‍ ഇടം പിടിച്ചത്. ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച മോഡ്രിച്ച് തന്നെ പുരസ്‌കാര നേട്ടത്തിന് ഉടമയാകുമെന്നതാണ് ഫുട്ബോള്‍ ലോകത്തെ ചര്‍ച്ച. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ലോകകപ്പിലും മിന്നും പ്രകടനം കാഴ്ചവെച്ചതാണ് ഈജിപ്ത് താരം മുഹമ്മദ് സല്ക് പട്ടികയില്‍ ഇടം നേടി കൊടുത്തത്.

മികച്ച ഗോള്‍കീപ്പര്‍ പട്ടികയില്‍ ഹ്യൂഗോ ലോറിസ്(ഫ്രാന്‍സ്), കാസ്പര്‍ ഷ്മൈക്കേല്‍(ഡെന്‍മാര്‍ക്ക്), നിബോ കോര്‍ട്ടോ(ബല്‍ജിയം). മികച്ച താരത്തിനുള്ള പുരസ്‌കാരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും മികച്ച ഗോളിനുള്ള പട്ടികയില്‍ മെസിയും ഉള്‍പ്പെട്ടിട്ടുണ്ട്. റൊണാള്‍ഡോ, സലാ എന്നിവരടക്കം പത്തു പേരാണ് ഈ ലിസ്റ്റിലുള്ളത്.

മികച്ച പരിശീലകര്‍ക്കുള്ള അന്തിമ പട്ടികയില്‍ ഫ്രാന്‍സ് പരിശീലകന്‍ ദിദിയെ ദെഷാം, ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാട്കോ ഡാലിച്ച്, റയല്‍ മാഡ്രിഡ് മുന്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ എന്നിവരാണ് ഇടം പിടിച്ചിരിക്കുന്നത്. സെപ്തംബര്‍ 24നാണ് ഫിഫയുടെ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഫുട്ബോള്‍ താരങ്ങളും പരിശീലകരും മാധ്യമ പ്രവര്‍ത്തകരും ആരാധകരും ചേര്‍ന്നാണ് വോട്ടെടുപ്പിലൂടെ മികച്ച താരങ്ങളെ കണ്ടെത്തുന്നത്.

Next Story

Related Stories