TopTop
Begin typing your search above and press return to search.

അനുവാദമില്ലാതെ സംവിധായകന്‍ ചേരന്‍ അരയില്‍ ചുറ്റിപ്പിടിച്ചു: ആരോപണവുമായി നടി; 'ബിഗ് ബോസ്' വീണ്ടും വിവാദത്തിൽ

അനുവാദമില്ലാതെ സംവിധായകന്‍ ചേരന്‍ അരയില്‍ ചുറ്റിപ്പിടിച്ചു: ആരോപണവുമായി നടി;
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പ് വീണ്ടും വിവാദത്തിൽ. നടനും സംവിധായകനുമായ ചേരനെതിരെ ആരോപണവുമായി നടി മീര മിഥുൻ രംഗത്ത്. ഒരു ടാസ്‌കിനിടെ സംവിധായകന്‍ ചേരന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് നടിയ്ക്ക് പറയാനുള്ളത്. ടാസ്‌കിനിടെ ചേരന്‍ അനുവാദമില്ലാതെ എന്റെ അരയില്‍ ചുറ്റി പിടിച്ചെന്നാണ് നടി പറയുന്നത്.

എന്നാല്‍ ബിഗ് ബോസിലെ മറ്റു മത്സരാർത്ഥികൾ എല്ലാം ചേരന് പിന്തുണയുമായി ആണ് രംഗത്തെത്തിയത്. മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരന്‍ അത്തരത്തില്‍ പെരുമാറില്ലെന്നാണ് മറ്റെല്ലാവരും പറയുന്നത്. രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ചേരന് ഒരു സ്ത്രീയോടും മോശമായി പെരുമാറാന്‍ കഴിയില്ല. അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്കെല്ലാം ഇക്കാര്യം അറിയാമെന്നും മറ്റുള്ളവര്‍ വ്യക്തമാക്കി. എന്നാല്‍ സംഭവം വിവാദമായതോടെ മീരയോട് മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് ചേരന്‍.ദുരുദ്ദേശത്തോടെയല്ല അരയില്‍ പിടിച്ചതെന്നും തന്റെ പെണ്‍കുഞ്ഞുങ്ങളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും ചേരന്‍ പറഞ്ഞു.



സമൂഹമാധ്യമങ്ങളിൽ ചേരന് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തുവരുന്നുണ്ട്. ചേരൻ മാന്യനാണെന്നും മീരയെപോലുളള ആളുകളെ ഭയപ്പെടേണ്ടതുണ്ടെന്നും ഇവർ പറയുന്നു. ദുരുദ്ദേശത്തോടെയല്ല ചേരൻ നടിയെ പിടിക്കുന്നതെന്ന് വിഡിയോയിൽ വ്യക്തമായി കാണാമെന്നും ആളുകൾ പറയുന്നു.

Next Story

Related Stories