TopTop

മൂത്രം കുടിച്ചും പ്രതിഷേധം; വേണ്ടിവന്നാല്‍ മലം തിന്നുമെന്ന് മുന്നറിയിപ്പ്

മൂത്രം കുടിച്ചും പ്രതിഷേധം; വേണ്ടിവന്നാല്‍ മലം തിന്നുമെന്ന് മുന്നറിയിപ്പ്
തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന സമരം എല്ലാ തലങ്ങളും വിട്ട് ശക്തമായി മുന്നോട്ട് പോകുന്നു. വരള്‍ചയ്ക്ക് ദുരിതാശ്വാസം ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ ഇന്ന് മൂത്രം കുടിച്ചാണ് പ്രതിഷേധം നടത്തിയത്.

തങ്ങളുടെ സമരത്തെ ഇനിയും അവഗണിച്ചാല്‍ മലം തിന്ന് പ്രതിഷേധിക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തങ്ങളെ അറസ്റ്റ് ചെയ്താലും സമരം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടി കൈകളിലേന്തിയും നഗ്നരായുമൊക്കെ കര്‍ഷകര്‍ നേരത്തെ പ്രതിഷേധം നടത്തിയിരുന്നു. പ്രതീകാത്മക ശവസംസ്‌കാരവും ഇവര്‍ നടത്തി. സ്വന്തം ശരീരത്തെ മര്‍ദ്ദിച്ചുള്ള വ്യത്യസ്ത സമരരീതികളും ഇവര്‍ പുറത്തെടുത്തു.

ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല, പ്രധാനമന്ത്രി ഞങ്ങളുടെ ആവശ്യത്തിന് നേരെ മുഖം തിരിക്കുകയാണ്. അതിനാല്‍ മൂത്രം കുടിച്ച് ഞങ്ങള്‍ പ്രതിഷേധിക്കുന്നു. നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവേഴ്‌സ് ലിങ്കിംഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി അയ്യങ്കണ്ണ് പറഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ സമരക്കാര്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും വരള്‍ച്ചയ്ക്ക് ദുരിതാശ്വാസം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

Next Story

Related Stories