TopTop
Begin typing your search above and press return to search.

കുടിപ്പകയുടെ രാഷ്ട്രീയത്തോട് തമിഴകം ബൈ പറയുമോ?

കുടിപ്പകയുടെ രാഷ്ട്രീയത്തോട് തമിഴകം ബൈ പറയുമോ?
തമിഴ്‌നാട്ടിലെ രാഷ്ട്രീയ വേദി പെട്ടെന്ന് മാറിയിരിക്കുന്നു. 2016 ഡിസംബര്‍ അഞ്ചിന് എഐഎഡിഎംകെ നേതാവ് ജെ ജയലളിത അന്തരിക്കുകയും 2017 ജനുവരി നാല് ഡിഎംകെയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് പദവി സൃഷ്ടിക്കപ്പെടുകയും ചെയ്തതോടെ വികെ ശശികലയും എംകെ സ്റ്റാലിനും ദ്രാവിഡ ഹൃദയഭൂമിയിലെ പ്രധാന കളിക്കാരായി ഉയര്‍ന്നുവന്നു. അതിന്റെ രാഷ്ട്രീയ സംസ്‌കാരം മാറ്റുന്നതിന് സംസ്ഥാനത്തിന് കിട്ടുന്ന ഒരവസരം കൂടിയായി ഇത് മാറുന്നു.

രണ്ട് വന്‍മരങ്ങളായ എം കരുണാനിധിയും ജെ ജയലളിതയുമാണ് മൂന്ന് ദശാബ്ദത്തോളം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂമികയെ നിയന്ത്രിച്ചത്. ഡിഎംകെ നിയമസഭ അംഗങ്ങള്‍ തന്നെ സഭയില്‍വച്ച് ശാരീരികമായി ആക്രമിച്ചു എന്ന ജയലളിത ആരോപിച്ച 1989 മാര്‍ച്ച് 25ന്റെ ലഹളയ്ക്ക് ശേഷം നേര്‍ക്കുനേര്‍ കാണാതിരിക്കുന്ന തരത്തില്‍ ഇരുവരും തമ്മിലുള്ള ശത്രുത വളര്‍ന്നു. മുഖ്യമന്ത്രിയായി മാത്രമേ എന്ന് അഴിച്ചിട്ട മുടിയുമായി ശപഥം ചെയ്താണ് അന്ന് ജയലളിത നിയമസഭയുടെ പടിയിറങ്ങിയത്. അവര്‍ വാക്ക് പാലിക്കുകയും പ്രതികാരം അഴിച്ചുവിടുകയും ചെയ്തു.

കുടിപ്പകയുടെ രാഷ്ട്രീയമാണ് പിന്നീട് അരങ്ങേറിയത്: 1990 കളുടെ അവസാനം ജയലളിതയ്‌ക്കെതിരെ ഡസന്‍ ആഴിമതി കേസുകള്‍ ഭരണകക്ഷിയായ ഡിഎംകെ രജിസ്റ്റര്‍ ചെയ്തു: അധികാരത്തില്‍ തിരിച്ചുവന്ന ശേഷം 2001 ജൂണ്‍ 30ന് അര്‍ദ്ധരാത്രിയില്‍ കരുണാനിധിയെ അറസ്റ്റ് ചെയ്ത കുപ്രസിദ്ധ ഉത്തരവ് ജയലളിത പുറപ്പെടുവിച്ചു. ഇരുവരും ഭരണ, പ്രതിപക്ഷ ബഞ്ചുകളില്‍ മാറി മാറി വന്നു. പക്ഷെ നിയമസഭയില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട സന്ദര്‍ഭങ്ങള്‍ അപൂര്‍വമായിരുന്നു. പ്രസ്താവനകളിലൂടെ അവര്‍ പരസ്പരം ചെളിവാരിയെറിഞ്ഞു.

ഒരു മാസത്തിന് മുമ്പ്, ജയലളിതയുടെ മരണവും കരുണാനിധിയുടെ അനാരോഗ്യവും ശശികലയെയും സ്റ്റാലിനെയും താക്കോല്‍ സ്ഥാനങ്ങളിലെത്തിച്ചു. തന്റെ പിതാവിന്റെ ശൈലിയില്‍ നിന്നും വിട്ടുമാറി ഒരു പക്വതയുള്ള രാഷ്ട്രീയ നേതാവായി മാറാനുള്ള ലക്ഷണങ്ങള്‍ സ്റ്റാലിന്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2016 മേയില്‍ നടന്ന ജയലളിതയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്ത സ്റ്റാലിന്‍, ഒരു ക്രിയാത്മക പ്രതിപക്ഷമായി തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു.

ജയലളിത മരണാസന്നയായി കിടന്നപ്പോള്‍ സ്റ്റാലിന്‍ ആശുപത്രി സന്ദര്‍ശിച്ചു; അവുടെ മരണത്തിന് ശേഷം ഭൗതീകശരീരത്തില്‍ അന്ത്യാഭിവാദനങ്ങള്‍ അര്‍പ്പിച്ചു. ശശികലയുടെ ആരോഹണം ക്ഷിപ്രമായിരുന്നെങ്കില്‍ സ്റ്റാലിന്റേത് ദീര്‍ഘകാല കാത്തിരിപ്പിന്റെ ഫലമാണ്. ഡിഎംകെ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കരുണാനിധി വിസമ്മതിച്ചതോടെ, പുതിയ നേതാവിനെ അവരോധിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റിന്റെ പദവി സൃഷ്ടിക്കാന്‍ ഡിഎംകെ നിര്‍ബന്ധിതമായി. ചില വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ സ്റ്റാലിന്‍ പ്രത്യക്ഷപ്പെട്ടത് ഒഴിവാക്കുകയാണെങ്കില്‍, സിനിമരംഗത്തുള്ളവര്‍ പാര്‍ട്ടി തലവന്മാരാവുന്ന പതിവ് അവസാനിക്കുകയാണ്.

താന്‍ മൂന്ന് ദശകത്തോളം അടയിരുന്ന ജയലളിതയുടെ നിഴലില്‍ നിന്നും ശശികല പുറത്തുവരുമ്പോള്‍ ജയലളിതയുടെ അഹന്ത നിറഞ്ഞ രാഷ്ട്രീയം അവര്‍ പാരമ്പര്യമായി സ്വീകരിക്കാതിരുന്നാല്‍ നന്ന്. കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷമായി വ്യാവസായിക, അടിസ്ഥാനസൗകര്യ വികസനങ്ങള്‍ മന്ദീഭവിച്ചിരിക്കുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചില തിരുത്തല്‍ നടപടികള്‍ അനിവാര്യമാണ്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒരു സഹവര്‍ത്തിത്വത്തിന്റെയോ എന്തിന് മത്സരബുദ്ധിയോടെയോ ഉള്ള ഉത്സാഹം മുന്നോട്ടുള്ള പ്രയാണം എളുപ്പമുള്ളതാക്കും. പേര് പറഞ്ഞ് അധിക്ഷേപിക്കാതെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയും ചെയ്യും.

Next Story

Related Stories