ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടില്‍ നിന്നും വോട്ടര്‍മാരെ എത്തിച്ചുവെന്ന് എംഎം മണിക്കെതിരെ പരാതി

അഴിമുഖം പ്രതിനിധി

തമിഴ്‌നാട്ടില്‍ നിന്നും വോട്ടര്‍മാരെ കേരളത്തിലേക്ക് കൊണ്ടു വന്നുവെന്ന് ആരോപിച്ച് സിപിഐഎമ്മിനെതിരേയും ഉടുമ്പല്‍ചോല സ്ഥാനാര്‍ത്ഥി എംഎം മണിക്കെതിരേയും കോണ്‍ഗ്രസ് കളക്ടര്‍ക്ക് പരാതി നല്‍കി.

തമിഴ്‌നാട്ടില്‍ നിന്നും ധാരാളം വാഹനങ്ങള്‍ എത്തുന്നുവെന്ന് ഡിസിസി ഭാരവാഹികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങളെ അതിര്‍ത്തി കടത്തിവിടേണ്ടെന്ന് പൊലീസ് തീരുമാനിച്ചു. ഇതേതുടര്‍ന്ന് ബോഡിമേട്ട് ചെക്ക് പോസ്റ്റില്‍ സംഘര്‍ഷമുണ്ടായി. മണി ബലംപ്രയോഗിച്ച് വാഹനങ്ങള്‍ കടത്തി വിട്ടുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

വാഹനങ്ങള്‍ തടയാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍