UPDATES

സിനിമാ വാര്‍ത്തകള്‍

#MeToo: കോമഡി ഗ്രൂപ്പായ ഓള്‍ ഇന്ത്യ ബക്‌ചോട് സ്ഥാപകര്‍ പുറത്ത്; നടന്‍ രജത് കുമാറിന്റെ സിനിമ മാമി ചലച്ചിത്രമേളയില്‍ നിന്നും ഒഴിവാക്കി

മുന്‍ എ.ഐ.ബി അംഗവും യു ട്യൂബറുമായ ഉത്സവ് ചക്രവര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിയെടുത്തില്ലെന്ന മറ്റൊരു യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് തന്‍മയ് ഭട്ടിന് എ.ഐ.ബിയുടെ സിഇഒ സ്ഥാനം നഷ്ടമായത്

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പിന്നാലെ നടന്‍മാരും ടെലിവിഷന്‍ താരങ്ങളും മീറ്റു വെളിപ്പെടുത്തലില്‍ കുടുങ്ങി. കോമഡി ഗ്രൂപ്പായ ഓള്‍ ഇന്ത്യ ബക്‌ചോട് (എ.ഐ.ബി)ന്റെ സ്ഥാപകരും ഹാസ്യതാരങ്ങളുമായ തന്‍മയ് ഭട്ട്, ഗുര്‍സിമ്രാന്‍ ഖംബ എന്നിവര്‍ക്കെതിരായി ഉണ്ടായ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലില്‍ പ്രാഥമിക നടപടി തുടങ്ങിയതായി എ.ഐ.ബി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. നടപടിയുടെ ഭാഗമായി തന്‍മയ് ഭട്ട് സിഇഒ സ്ഥാനത്തു നിന്ന് രാജിവെയ്ക്കുമെന്നും, ഖംബ താല്‍ക്കാലിക അവധിയില്‍ പ്രവേശിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

2015-ല്‍ രണ്ട് വ്യത്യസ്ത സന്ദര്‍ഭത്തില്‍ ഗുര്‍സിമ്രാന്‍ ഖംബ തന്റെ സമ്മതമില്ലാതെ ബലമായി ചുംബിക്കാന്‍ ശ്രമിച്ചു എന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്തുവന്നിരുന്നു. യുവതി പറയുന്നതനുസരിച്ച്, 2015-ല്‍, ഖംബയുമായി സമ്മതത്തോടെയുള്ള ശാരീരിക ബന്ധമുണ്ടായിരുന്നുവെങ്കിലും പിന്നീട് സുഹൃത്തുക്കളായി തുടരാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

മറ്റൊരാളുമായി ബന്ധമുള്ള സ്ത്രീകളോടാണ് ഖംബക്ക് കൂടുതല്‍ താല്പര്യമെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ തെറ്റ് സമ്മതിച്ച ഖംബ മാപ്പ് പറഞെങ്കിലും ആരോപണങ്ങള്‍ പലതും നിരസിച്ചിട്ടുമുണ്ട്.

 

View this post on Instagram

 

My statement on the recent allegations against me

A post shared by Khamba (@gursimrankhamba) on

മുന്‍ എ.ഐ.ബി അംഗവും യു ട്യൂബറുമായ ഉത്സവ് ചക്രവര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിയെടുത്തില്ലെന്ന മറ്റൊരു യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് തന്‍മയ് ഭട്ടിന് എ.ഐ.ബിയുടെ സിഇഒ സ്ഥാനം നഷ്ടമായത്.

ഉത്സവിനെതിരായ ആരോപണങ്ങളെ കുറിച്ച് തന്‍മയിക്ക് വ്യക്തമായ അറിവുണ്ടായിരുന്നെന്നും നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടെന്നും നേരത്തെ എ.ഐ.ബി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഡിജിറ്റല്‍ എന്റര്‍ടെയിന്‍മെന്‍റ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാര്‍ ‘ഓണ്‍ എയര്‍ വിത്ത് എ ഐ ബി’ എന്ന ഓണ്‍ലൈന്‍ ഷോയുടെ ഈ സീസണ്‍ റദ്ദാക്കി. എ ഐ ബി നിര്‍മ്മിച്ച ചിന്തു ക ബര്‍ത്ത്ഡേ എന്ന സിനിമാ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി മാമി ചലച്ചിത്രോത്സവ അധികൃതരും അറിയിച്ചു.

കഴിഞ്ഞ മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോന്‍ പുറത്തുവിട്ട സ്ക്രീന്‍ ഷോട്ടുകളില്‍ നടനും സംവിധായകനുമായ രജത് കപൂറിനെതിരെ രണ്ടു പെണ്‍കുട്ടികള്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു. പേര് വെളിപ്പെടുത്താത്ത ഒരു മാധ്യമ പ്രവര്‍ത്തകയോട് നിങ്ങളുടെ ശബ്ദം പോലെ സെക്സിയാണോ എന്നു ചോദിച്ച രജത് കപൂര്‍ ശരീര അളവുകളും ചോദിച്ചു. മറ്റൊരു സ്ത്രീ ഒരു തൊഴില്‍സംബന്ധ കൂടിക്കാഴ്ചയ്ക്ക് ശേഷം രജത് കപൂര്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിയതായി ട്വീറ്റ് ചെയ്യുകയുണ്ടായി.

ചേതന്‍ ഭഗത്, കിരൺ നഗാർക്കര്‍, കെ ആര്‍ ശ്രീനിവാസ്… മാധ്യമ, സാഹിത്യമേഖലയെ ഞെട്ടിച്ച് #MeToo വെളിപ്പെടുത്തല്‍

MeToo: നടൻ മുകേഷ് ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്ന് ടെസ്സ് ജോസഫ്

വിദേശകാര്യ സഹമന്ത്രിയും മുൻ എഡിറ്ററുമായ എംജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി മാധ്യമപ്രവർത്തക; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍