ഓട്ടോമൊബൈല്‍

100 കിലോമീറ്റര്‍ മൈലേജുള്ള കാറുമായ് ഇന്ത്യന്‍ നിരത്തുകളിലേക്ക് ടാറ്റ

Print Friendly, PDF & Email

ഈ കാറിന് 2.5 ലക്ഷം രൂപ മുതല്‍ ഏഴു ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷ

A A A

Print Friendly, PDF & Email

100 കിലോമീറ്റര്‍ മൈലേജുള്ള കാറോ? ആരും ഇത് കേട്ട് അത്ഭുതപ്പെടേണ്ട. ശരിയാണ് അത്തരമൊരു കാര്‍ വരുന്നുണ്ട്. സംശയമുണ്ടെങ്കില്‍ ‘Tata Mega Pixel Car’ എന്ന് ടൈപ്പ് ചെയ്ത് യൂ ട്യൂബില്‍ ഒന്ന് തിരഞ്ഞ് നോക്കിയാല്‍ മതി. 2017 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഈ കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്ന് പ്രചരിച്ചതോടെ യൂട്യൂബ് തിരച്ചില്‍ക്കാര്‍ മൂന്നര ലക്ഷം കടന്നു.

2012-ല്‍ ജനീവയില്‍ നടന്ന മോട്ടോര്‍ഷോയിലാണ് ഏറെ പ്രത്യേകതയുള്ള മെഗാപിക്‌സല്‍ കാര്‍ റ്റാറ്റ അവതരിപ്പിച്ചത്. നാലു വര്‍ഷത്തിനകം ഇത് വ്യവസായികാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. ഇതോടെയാണ് 2016 ഡിസംബര്‍ അവസാനത്തോടെ കാറിനായി ആളുകള്‍ തിരച്ചില്‍ തുടങ്ങിയത്.

എന്താണ് മെഗാപിക്‌സല്‍ കാറിന് ഇത്ര പ്രത്യേകത? വേറൊന്നുമല്ല, അതിന്റെ മൈലേജ് തന്നെ. പെട്രോളും ബാറ്ററിയും സംയുക്തമായി ഉപയോഗിക്കുന്ന പ്രത്യേകരീതിയിലാണത്രേ ഇതിന്റെ ഡിസൈന്‍. പെട്രോള്‍ യൂണിറ്റിന്റെ പിന്‍തുണയോടെ നാല് ഇലക്ട്രിക് മോട്ടോറുകള്‍ ചേര്‍ന്നാണ് കാറിന്റെ പ്രവര്‍ത്തനം. ഇതാണ് മൈലേജ് 100 കിലോമീറ്റര്‍ വരെ നേടാന്‍ കാറിനെ പ്രാപ്തമാക്കുന്നത്.

325 സി.സി.യാണ് എന്‍ജിന്‍ കപ്പാസിറ്റി. 13 എച്ച്.പി.യാണ് പവര്‍. മുന്നിലും പിന്നിലുമായി നാല് പേര്‍ക്ക് ഇരിക്കാം. പരമാവധി വേഗത 110 കിലോമീറ്റര്‍. പ്രത്യേകരീതിയില്‍ തയ്യാറാക്കിയ ഇതിന്റ വീല്‍ ഘടന പാര്‍ക്കിങ് എളുപ്പമുള്ളതാക്കും.സാധാരണ കാറുകളുടെ ചക്രങ്ങളേക്കാള്‍ കൂടുതല്‍ തിരിക്കാന്‍ ഇതിന് കഴിയും. അതിനാല്‍ ഒരു സിറ്റി ഡ്രൈവ് കാറായിട്ടാണ് റ്റാറ്റ ഇതിനെ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചത്.


ചെലവ് കുറഞ്ഞ യാത്രയും ഇതിന്റെ ലക്ഷ്യമാണ്. ഒരു കിലോമീറ്റര്‍ യാത്രയ്ക്ക് 70 പൈസയേ ചെലവ് വരൂ. അതു കൊണ്ടു തന്നെ ബസ് യാത്രകളേക്കാള്‍ ഇത് ലാഭകരമാണ്. 30 മിനിറ്റുകൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. ഫ്‌ളോട്ടിങ് സീറ്റുകളാണ് കാറിന് നല്‍കിയിട്ടുള്ളത്. ഇന്റീരിയറും മികവുറ്റതാണ്. 2.5 ലക്ഷം രൂപ മുതല്‍ ഏഴു ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷ. സ്ലൈഡിങ് ഡോറുകളാണ് മറ്റൊരു പ്രത്യേകത.

എന്തായാലും 100 കിലോമീറ്റര്‍ മൈലേജുള്ള കാര്‍ കിട്ടിയിട്ടു വേണം സ്‌കൂട്ടര്‍ യാത്ര ഒഴിവാക്കണമെന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള റ്റാ റ്റാ കാര്‍ ഷോറൂമിലേക്ക് മെഗാപിക്‌സല്‍ അന്വേഷിച്ച് ഒട്ടേറെ വിളികള്‍ എത്തുന്നുണ്ട്. പക്ഷേ, കാര്‍ എപ്പോള്‍ എത്തുമെന്ന് അറിവായിട്ടില്ല. എങ്കിലും ഒട്ടും താമസിക്കില്ലെന്നാണ് കാര്‍ പ്രേമികളുടെ വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍