സയന്‍സ്/ടെക്നോളജി

മുഴുവന്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്: വരുന്നൂ ആപ്പിള്‍ ഐഫോണ്‍ 10

Print Friendly, PDF & Email

ആപ്പിള്‍ പാര്‍ക്ക് കാമ്പസിലെ പുതിയ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ വച്ചാണ് പുതിയ ഫോണുകളുടെ ലോഞ്ചിംഗ്

A A A

Print Friendly, PDF & Email

ആപ്പിള്‍ തങ്ങളുടെ ആദ്യ ഐഫോണ്‍ പുറത്തിറക്കിയതിന്റെ പത്താം വാര്‍ഷികത്തില്‍ ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി പുതിയ ഐഫോണ്‍ പുറത്തിറക്കുന്നു. ഐഫോണ്‍ 10 എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 999 പൗണ്ട് ആണ് വില. ഇന്ത്യന്‍ രൂപ അനുസരിച്ച് ഏകദേശം 85,000 രൂപ വരും ഇത്. എന്നാല്‍ ഇന്ത്യയിലെ വില 89,000 രൂപയാണ്.

ഐഫോണ്‍ 10നൊപ്പം ഐഫോണ്‍8, ഐഫോണ്‍8 പ്ലസ് എന്നിവയുടെ ലോഞ്ചിംഗും പ്രഖ്യാപിച്ചു. ആപ്പിള്‍ പാര്‍ക്ക് കാമ്പസിലെ പുതിയ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ വച്ചാണ് പുതിയ ഫോണുകളുടെ ലോഞ്ചിംഗ്. 64,000 രൂപ മുതലാണ് ഇവയ്ക്ക് വില വരുന്നത്. പൂര്‍ണമായും ഗ്ലാസിലുള്ളതാണ് ഐഫോണ്‍ 10. എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേയുള്ള ഈ ഫോണിന് മുഴുവന്‍ ഡിസ്‌പ്ലേ എന്ന പ്രത്യേകതയുണ്ട്. ഹോം ബട്ടണ്‍ ഇല്ലാത്ത ഈ ഫോണിന് മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്ക് ആക്കാം എന്ന പ്രത്യേകതയുണ്ട്. ഐഫോണ്‍ 8ന് 4.7 ഇഞ്ച് സ്‌ക്രീനും പ്ലസിന് 5.5 ഇഞ്ച് സ്‌ക്രീനുമാണ് ഉള്ളത്. വയര്‍ലെസ് ചാര്‍ജ്ജിംഗ് എന്ന പ്രത്യേകതയും ഐഫോണ്‍ 10നുണ്ട്. 5.8 ഇഞ്ചാണ് ഇതിന്റെ സ്‌ക്രീന്‍ സൈസ്. ഫോണിന്റെ മുന്‍ഭാഗം പൂര്‍ണമായും നിറയുന്ന ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 64 ജിബി ഫോണിന് 1,149 പൗണ്ട് നല്‍കിയാല്‍ 256 ജിബി മോഡല്‍ ലഭിക്കും. ഐഫോണ്‍8, പ്ലസ് എന്നിവയും മുഴുവന്‍ ഗ്ലാസ് ഡിസൈനുകളാണ്. ഇവയും വയര്‍ലെസ് ചാര്‍ജ്ജിംഗ് സൗകര്യങ്ങളുള്ളവയാണ്. 699, 799 പൗണ്ടുകളാണ് ഇവയുടെ വില. 64 ജിബി മോഡലുകളാണ് ഇവ.

ഫോണുകളെ കൂടാതെ തങ്ങളുടെ മൂന്നാം തലമുറ വാച്ചുകളും 4കെ ആപ്പിള്‍ ടെലിവിഷനുകളും പുറത്തിറക്കും. ഈമാസം 17ന് പുറത്തിറക്കുന്ന ഈ ഫോണുകളും വാച്ചും ടിവിയും ഇന്ത്യയില്‍ 27 മുതല്‍ ലഭ്യമാകുമെന്നാണ് ഔദ്യോഗികമായ അറിയിപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍