TopTop
Begin typing your search above and press return to search.

ഉപയോക്താക്കള്‍ക്ക് വരുന്ന തട്ടിപ്പു കോളുകള്‍ തടയാന്‍ 'ഇ-മെയില്‍ ഫ്രാഡ് പ്രൊട്ടക്ഷന്‍'

ഉപയോക്താക്കള്‍ക്ക് വരുന്ന തട്ടിപ്പു കോളുകള്‍ തടയാന്‍ ഇ-മെയില്‍ ഫ്രാഡ് പ്രൊട്ടക്ഷന്‍

സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഉപയോക്താക്കളുടെ ഫോണുകളിലേക്കെത്തുന്ന തട്ടിപ്പു കോളുകള്‍ തടയുന്നതാണ് പുതിയ സംവിധാനവുമായി സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സെമാന്റക്ക് പുത്തന്‍ സാങ്കേതികവിദ്യയുമായി വിപണിയിലെത്തുന്നു.ഇ-മെയില്‍ ഫ്രാഡ് പ്രൊട്ടക്ഷന്‍' എന്നാണ് ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്.

സെമാന്റക് ഇ-മെയില്‍ സുരക്ഷയിലെ പുത്തന്‍ ചുവടുവെയ്പാണ് ഇമെയില്‍ ഫ്രാഡ് പ്രൊട്ടക്ഷനെന്നും സീനിയര്‍ പ്രസിഡന്റ് പട്രിക് ഗാര്‍ഡനര്‍ വ്യക്തമാക്കി. ഇമെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ സുരക്ഷാ സംവിധാനത്തെ മാനുവലായി ആഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.സെമാന്റക്കിന്റെ ഇ-മെയില്‍ സെക്യൂരിറ്റി സൊല്യൂഷന്റെ ഭാഗമായും സൈബര്‍ ഡിഫന്‍സിന്റെ ഭാഗമായും ഈ സുരക്ഷ ലഭിക്കും.

ബിസിനസ്, ഐ.റ്റി വിഭാഗങ്ങള്‍ക്ക് ജോലിഭാരവും സമയവും പണവും ലാഭിക്കുക എന്നതാണ് പുതിയ സംരംഭം കൊണ്ട് സെമാന്റക് ലക്ഷ്യമിടുന്നതെന്ന് സെമാന്റക് ഇ-മെയില്‍ സെക്യൂരിറ്റിയുടെ സീനിയര്‍ പ്രസിഡന്റ് പട്രിക് ഗാര്‍ഡനര്‍ പറഞ്ഞു.


Next Story

Related Stories