TopTop
Begin typing your search above and press return to search.

ആപ്പിള്‍ മൂന്നാം സീരീസ് സെല്ലുലാര്‍ വേരിയന്റ് വാച്ചുകള്‍ ഇന്ത്യയിലേക്ക്

ആപ്പിള്‍ മൂന്നാം സീരീസ് സെല്ലുലാര്‍ വേരിയന്റ് വാച്ചുകള്‍ ഇന്ത്യയിലേക്ക്

ആപ്പിള്‍ വാച്ചുകളെക്കുറിച്ച് ആരെയും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നറിയാം. പുറത്തിറങ്ങിയ പല മോഡലുകളും ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. ഇപ്പോഴിതാ മൂന്നാം സീരീസ് സെല്ലുലാര്‍ വേരിയന്റ് വാച്ചുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. മേയ് നാലുമുതല്‍ വാച്ചിന്റെ പ്രീബുക്കിംഗ് ആരംഭിക്കും. എയര്‍ടെല്‍, ജിയോ എന്നിവയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയാകും വാച്ചിന്റെ വില്‍പന. ആപ്പിളിന്റെ റീട്ടെയില്‍ പാര്‍ട്ടണര്‍മാര്‍ വഴിയും ലഭിക്കും.

പ്രധാനമായും നാല് വേരിയന്റുകളിലാകും വാച്ച് ഇന്ത്യയിലെത്തുക.

അലുമിനിയം കെയ്‌സും, സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 38 എം.എം ആപ്പിള്‍ വാച്ച് സീരീസ് 3 സെല്ലുലാര്‍ വേരിയന്റ് (ബെയിസ് മോഡല്‍)– വില 39,080 രൂപ.

അലുമിനിയം കെയ്‌സും, നൈക്ക് സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 38 എം.എം ആപ്പിള്‍ വാച്ച് സീരീസ് 3 സെല്ലുലാര്‍ വേരിയന്റ്- വില 39,130 രൂപ.

അലുമിനിയം കെയ്‌സും, സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 42 എം.എം ആപ്പിള്‍ വാച്ച് സീരീസ് 3 സെല്ലുലാര്‍ വേരിയന്റ്- വില 41,120 രൂപ.

അലുമിനിയം കെയ്‌സും, നൈക്ക് സ്‌പോര്‍ട് ബാന്‍ഡോടും കൂടിയ 42 എം.എം ആപ്പിള്‍ വാച്ച് സീരീസ് 3 സെല്ലുലാര്‍ വേരിയന്റ്- വില 41,180 രൂപ.


Next Story

Related Stories