സയന്‍സ്/ടെക്നോളജി

10,000 രൂപയുണ്ടോ? മികച്ച 5.1 ഹോംതീയറ്റർ സ്വന്തമാക്കാം

അവതാർ, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ട്രാൻസ്ഫോമേഴ്സ് തുടങ്ങിയ ചിത്രങ്ങൾ 5.1 ഓഡിയോ സിസ്റ്റത്തിൽ കേട്ടിട്ടുണ്ടോ?

ശബ്ദത്തിൻറെ മാസ്മരികത ആസ്വദിക്കണമെങ്കിൽ അത് ഹോം തീയറ്റിൽ തന്നെ വേണം. 5.1 ആണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ… സിനിമ കാണൽ വേറെ ലെവലാകും. അവതാർ, ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്, ട്രാൻസ്ഫോമേഴ്സ് തുടങ്ങിയ ചിത്രങ്ങൾ 5.1 ഓഡിയോ സിസ്റ്റത്തിൽ കേട്ടിട്ടുണ്ടോ?  ഇല്ലെങ്കിൽ കേൾക്കണം. ശബ്ദം അഞ്ച് സ്പീക്കറിലും സബ്ഊഫറിലുമായി തിരമാല സൃഷ്ടിക്കും.

കയ്യിൽ 10,000 രൂപയുണ്ടെങ്കിൽ നിങ്ങൾക്കും മികച്ച രീതിയിലുള്ള 5.1 ഹോം തീയറ്റർ സ്പീക്കറുകൾ സ്വന്തമാക്കാം. ഏവരും മുഴക്കം, ഉച്ചത്തിലുളള ശബ്ദം എന്നിവ മാത്രം നോക്കിയാണ് ഹോംതീയറ്റർ വാങ്ങുന്നത്. എന്നാൽ അതിലുപരി പലതും ശ്രദ്ധിക്കാനുണ്ട്. 10,000 രൂപയ്ക്ക് താഴെ നിരവധി ബ്രാൻഡുകൾ വിപണിയിലുണ്ടെങ്കിലും കസ്റ്റമർ റിവ്യു, ക്വാളിറ്റി എന്നിവ അനുസരിച്ച് മികച്ച മൂന്ന് മോഡലുകളെ ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുത്തുകയാണിവിടെ.

സോണി DAV-TZ145  ഹോംതീയറ്റർ സിസ്റ്റം

10,000 രൂപയിൽ താഴെ വിലയുള്ള മികച്ച മോഡൽ ഹോംതീയറ്ററുകളിൽ മുൻപന്തിയിലാണ് സോണി DAV-TZ145 എന്ന മോഡൽ.  എച്ച്.ഡി.എം.ഐ  ഔട്ട്പുട്ട് ഉള്ളതുകൊണ്ടുതന്നെ ഹൈ ക്വാളിറ്റി വിഷ്വൽസ് ആസ്വദിക്കാനാകും. 360 വാട്ടാണ് ആർ.എം.എസ് പവർ. നാല് സാറ്റലൈറ്റ് സ്പീക്കറുകൾ, ഒരു സെൻട്രൽ സാറ്റലൈറ്റ് സ്പീക്കർ, സബ്ഊഫർ എന്നിവയാണ് മോഡലിലുള്ളത്. കൃത്യവും മിഴിവുള്ളതുമായ ശബ്ദമാണ് ഈ മോഡലിൻറെ പ്രത്യകത. കൃത്യതയാർന്ന ശബ്ദത്തിനായി ഡിജിറ്റൽ ആംപ്ലിഫയറുമുണ്ട്. യു.എസ്.ബി, ബ്ലൂടൂത്ത്, ഓക്സിലറി കണക്ടീവിറ്റി എന്നിവ ഈ മോഡലിലുണ്ട്.

F&D F6000 U 5.1 മൾട്ടിമീഡിയ സ്പീക്കറുകൾ

വില താരതമ്യേന കുറവും മികച്ച ക്വാളിറ്റിയും. അതാണ് എഫ് ആൻഡ് ഡി എന്ന ബ്രാൻഡിനെ വ്യത്യസ്തമാക്കുന്നത്. അവരുടെ 10,000 രൂപയ്ക്ക് താഴെയുള്ള മോഡലാണ് F6000. ശബ്ദം മാത്രമല്ല സ്റ്റൈലിഷ് ലുക്കമുണ്ട് ഈ മോഡലിന്. ടി.വി, കംപ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഡിവൈസുകളിൽ ഘടിപ്പിക്കാനാകും. 6500 വാട്ട് പി.എം.പി.ഒ ആണ് ഓഡിയോ പവർ. ഒപ്പം 87 ഇഞ്ചിൻറെ സബ്ഊഫറും, 1.5 ഇഞ്ച് ട്വീറ്ററുമുണ്ട്. കണക്ടീവിറ്റിക്കായി യു.എസ്.ബി, ബ്ലൂടൂത്ത്, ഓക്സിലറി എന്നിവയുണ്ട്. ദീർഘകാല ഉപയോഗത്തിന് മികച്ച മോഡലാണ് ലോഗിടെക്കിൻറെ Z506. സെൻട്രൽ സാറ്റലൈറ്റ് സ്പീക്കറും നാല് അഡീഷണൽ സ്പീക്കറുകളും സബ്ഊഫറും മികച്ച പവറുള്ളതാണ്. യു.എസ്.ബി, ബ്ലൂടൂത്ത്, ഓക്സിലറി കണക്ടീവിറ്റി എന്നിവ ഈ മോഡലിലുണ്ട്. 9,999 രൂപ വിലയുണ്ടായിരുന്ന ഈ മോഡൽ ഇപ്പോൾ 6,000 രൂപയ്ക്ക് ആമസോണിലൂടെ വാങ്ങാനാകും. 2 വർഷത്തെ ലിമിറ്റഡ് ഹാർഡ്-വെയർ വാറണ്ടി ഈ മോഡലിനുണ്ട് എന്നത് പ്രത്യേകതയാണ്. 6 കിലോഗ്രാമാണ് ഭാരം.

 ലോഗിടെക്ക്  Z506 സറൌണ്ട് സ്പീക്കർ

ദീർഘകാല ഉപയോഗത്തിന് മികച്ച മോഡലാണ് ലോഗിടെക്കിൻറെ Z506. സെൻട്രൽ സാറ്റലൈറ്റ് സ്പീക്കറും നാല് അഡീഷണൽ സ്പീക്കറുകളും സബ്ഊഫറും മികച്ച പവറുള്ളതാണ്. യു.എസ്.ബി, ബ്ലൂടൂത്ത്, ഓക്സിലറി കണക്ടീവിറ്റി എന്നിവ ഈ മോഡലിലുണ്ട്. 9,999 രൂപ വിലയുണ്ടായിരുന്ന ഈ മോഡൽ ഇപ്പോൾ 6,000 രൂപയ്ക്ക് ആമസോണിലൂടെ വാങ്ങാനാകും. 2 വർഷത്തെ ലിമിറ്റഡ് ഹാർഡ്-വെയർ വാറണ്ടി ഈ മോഡലിനുണ്ട് എന്നത് പ്രത്യേകതയാണ്. 6 കിലോഗ്രാമാണ് ഭാരം.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍