സയന്‍സ്/ടെക്നോളജി

10,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന മികച്ച സ്മാർട്ട് ഫോണുകൾ

എൻട്രി ലെവൽ സെഗ്മെൻറായ 10,000 രൂപ സ്മാർട്ട് ഫോൺ ശ്രേണി ഏറെക്കാലമായി അടക്കി വാണിരുന്നത് ഷവോമി ബ്രാൻഡാണ്.

സ്മാർട്ട് ഫോണുകൾ രംഗത്ത് തുടക്കക്കാരുടെ ശ്രേണിയാണ് 10,000 രൂപ റേഞ്ച്. കൂടുതലും 40 വയസ് കഴിഞ്ഞവരാണ് ഈ ശ്രേണിയെ ആശ്രയിക്കുന്നതെന്ന് പുതിയ സർവേ സൂചിപ്പിക്കുന്നു. ആവശ്യക്കാരും ഏറെയാണ്. അതുകൊണ്ടുതന്നെ നിരവധി കമ്പനികൾ തങ്ങളുടെ സ്മാർട്ട് ഫോണുകൾ ഈ ശ്രേണിയിൽ പുറത്തിറക്കുന്നുണ്ട്. നിരവധി ചൈനീസ് മോഡലുകളും ഉള്ളതുകൊണ്ടുതന്നെ മികച്ച മോഡൽ തെരഞ്ഞെടുക്കുക പ്രയാസമാകും. 10,000 രൂപ റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഉപയോഗപ്രദമാകും ഈ ലേഖനം. മികച്ച ഫോണുകൾ ഏതൊക്കെയാണെന്ന് അറിയാം.

 

റിയൽമി 1

എൻട്രി ലെവൽ സെഗ്മെൻറായ 10,000 രൂപ സ്മാർട്ട് ഫോൺ ശ്രേണി ഏറെക്കാലമായി അടക്കി വാണിരുന്നത് ഷവോമി ബ്രാൻഡാണ്. എന്നാൽ അവർക്ക് തിരിച്ചടി എന്നോണം അന്താരാഷ്ട്ര തലത്തിൽ വിപണി കീഴടക്കിയിരിക്കുകയാണ് ഓപ്പോയുടെ സബ് ബ്രാൻഡായ റിയൽമി. സെഗ്മെൻറില മികച്ച ബഡ്ജറ്റ് ഫോണായാണ് ഈ മോഡലിനെ അന്താരാഷ്ട്ര തലത്തിൽ ടെക്ക് മാധ്യമങ്ങൾ വിലയിരുത്തുന്നത്. ബാറ്റി ലൈഫിലും പ്രോസസ്സിംഗ് സ്പീഡിലും റിയൽമി മുന്നിട്ടു നിൽക്കുന്നു.

3 ജി.ബി/4 ജി.ബി വേരിയൻറുകളിൽ റിയൽമി 1 ലഭ്യമാണ്. 1080×2160 പിക്സൽ റസലൂഷനുള്ള ആറ് ഇഞ്ച് ടച്ച് സ്ക്രീനാണ് ഫോണിനുള്ളത്. 2 ജിഗാഹെർട്സാണ് പ്രോസസ്സർ. 13 മെഗാപിക്സൽ പിൻ കാമറയും 8 മെഗാപിക്സൽ മുൻ കാമറയുമുണ്ട്. ആൻഡ്രോയിഡ് 8.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.

വില – 3 ജി.ബി റാം (8,999 രൂപ)

               4 ജി.ബി റാം (10,999 രൂപ)

 

ഷവോമി റെഡ്മി നോട്ട് 5

റിയൽമി 1ന് തൊട്ടു പിന്നാലെയുണ്ട് ഷവോമിയും. ഷവോമി നോട്ട് 5 പ്രോ പുറത്തിറങ്ങുന്നതിന് തൊട്ടു മുൻപുവരെ സ്റ്റാറായിരുന്ന നോട്ട് 5 ഇപ്പോൾ 10,000 ശ്രേണിയിൽ രണ്ടാമതായുണ്ട്. ശ്രേണിയിലെ മികച്ച കാമറയും ഡിസ്പ്ലേ കരുത്തും ഈ മോഡലിനുണ്ട്. 4000 മില്ലി ആംപെയറാണ് ബാറ്ററി കരുത്ത്. 3 ജി.ബി/ 4 ജി.ബി വേരിയൻറുകളിൽ ഫോൺ ലഭിക്കും. 32/64 ജി.ബിയാണ് ഇൻറേണൽ മെമ്മറി.
വില – 3 ജി.ബി റാം (9,999 രൂപ)

              4 ജി.ബി റാം (11,999 രൂപ)

 

ലെനോവോ കെ 8 പ്ലസ്

മിഡിയാ ടെക്ക് ഹീലിയോ പ്രോസസ്സറുമായെത്തിയ ലെനോവോയുടെ കരുത്തൻ മോഡലാണ് കെ 8 പ്ലസ്. കാമറ ക്വാളിറ്റി മാറ്റിനിർത്തിയാൽ മികച്ച അഭിപ്രായമാണ് മോഡലിനുള്ളത്. 3 ജി.ബി റാമും 32 ജി.ബി ഇൻറേണൽ മെമ്മറിയും ഫോണിന് കരുത്തു പകരുന്നുണ്ട്. 13 മെഗാപിക്സൽ പിൻ കാമറയും 8 മെഗാപിക്സൽ മുൻ കാമറയുമാണ് ലെനോവോ കെ 8 പ്ലസ്സിലുള്ളത്.

വില – 9,999 രൂപ

 

മോട്ടോ ജി5 എസ്

ലെനോവോയുടെ തന്നെ ബ്രാൻഡായ മോട്ടോ തന്നെയാണ് പിന്നാലെയുള്ളത്. ബിൾഡ് ക്വാളിറ്റിയിൽ മിടുക്കനാണ് ലെനോവോ. ആൻഡ്രോയിഡ് 7.1.1 ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ജി 5 ന് 4 ജി.ബി റാമുണ്ട്. 1.4 ജിഗാഹെർട്സാണ് പ്രോസസ്സർ സ്പീഡ്. അലുമിനിയം ഡിസൈനും മികച്ചതാണ്. 13,999 രൂപയ്ക്കാണ് ഫോൺ പുറത്തിറങ്ങിയത്. ഇപ്പോൾ 10,000 രൂപയ്ക്ക് താഴെ ലഭിക്കും.

ജര്‍മ്മനിയെ തോല്‍പ്പിച്ച ദക്ഷിണ കൊറിയക്കാരോടുള്ള മെക്സിക്കോയുടെ സ്നേഹം വിമാന ടിക്കറ്റുകളിലും

ആധാർ അംഗീകൃത ഫിംഗർപ്രിൻറ് സെൻസറുമായി ഐ-ബാൾ ടാബ്-ലെറ്റ്

കാമറ മായാജാലം ഉള്ളിലൊളിപ്പിച്ച് ഓപ്പോ ഫൈന്‍ഡ് എക്‌സ്

13 മണിക്കൂര്‍ ബാറ്ററി ബാക്കപ്പുമായി ജബ്ര എലൈറ്റ് ഹെഡ്‌ഫോണുകള്‍ വിപണിയില്‍

ജര്‍മ്മനിയെ തോല്‍പ്പിച്ച ദക്ഷിണ കൊറിയക്കാരോടുള്ള മെക്സിക്കോയുടെ സ്നേഹം വിമാന ടിക്കറ്റുകളിലും

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍