സയന്‍സ്/ടെക്നോളജി

മാതൃദിനത്തിൽ അമ്മയ്ക്കായി ചില ഉഗ്രൻ ടെക് സമ്മാനങ്ങൾ

സാധാരണ പൂക്കളോ ചോക്ലേറ്റോ മറ്റ് സാധനങ്ങളോ നൽകുമെങ്കിലും, ഒരു ടെക് പ്രേമിയെ സംബന്ധിച്ച് അമ്മയ്ക്കായുള്ള സമ്മാനം എന്നത് വളരെ വ്യത്യസ്തമായിരിക്കും.

എക്കാലത്തെയും മികച്ച സമ്മാനം തന്നെ മാതൃദിനത്തിൽ അമ്മയ്ക്കായി നൽകണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം ഏവരും. സാധാരണ പൂക്കളോ ചോക്ലേറ്റോ മറ്റ് സാധനങ്ങളോ നൽകുമെങ്കിലും, ഒരു ടെക് പ്രേമിയെ സംബന്ധിച്ച് അമ്മയ്ക്കായുള്ള സമ്മാനം എന്നത് വളരെ വ്യത്യസ്തമായിരിക്കും. സംഭവം ടെക് ആയതുകൊണ്ടുതന്നെ മികച്ച ഗാഡ്ജറ്റ് ഏതെന്ന് കണ്ടുപിടിയ്ക്കുക പ്രയാസവുമാണ്. സാരമില്ല! ഞങ്ങൾ നിങ്ങളെ സഹായിക്കാം. മികച്ചതും അമ്മയ്ക്ക് ദിനംപ്രതി  ഉപയോഗപ്രദവുമായ സമ്മാനങ്ങളെ നിങ്ങൾക്കായി പരിചയപ്പെടുത്താം. ചിലത് വളരെ രസകരവുമായിരിക്കും.

കിൻഡിൽ പേപ്പർവൈറ്റ്

വായന ഇഷ്ടപ്പെടുന്നയാളാണോ നിങ്ങളുടെ അമ്മ. എന്നാൽ അമ്മയ്ക്ക് കിൻഡിൽ പേപ്പർ വൈറ്റിനെ ഏറെ ഇഷ്ടപ്പെടും എന്നുറപ്പ്. 6 ഇഞ്ച് ബാക്ക് ലെറ്റ് ഡിസ്പ്ലേയുള്ള ഈ മോഡൽ കണ്ണിന് സുഖപ്രദമാണ്. ഒറ്റ ചാർജിൽ ഒരാഴ്ചവരെ പ്രവർത്തിക്കാനുള്ള ബാറ്ററി കരുത്ത് ഈ മോഡലിനുണ്ട്. ഒരു ഇൻറർനെറ്റ് വായനക്കാരനെ സംബന്ധിച്ച് കൊണ്ടു നടക്കാനും എളുപ്പമാണ്. മാത്രമല്ല നിരവധി ബുക്കുകൾ വളരെ വിലക്കുറവുൽ ആമസോൺ കിൻഡിൽ സ്റ്റോർ വഴി ലഭ്യമാണ്. പരിധികളില്ലാതെ പുസ്തകങ്ങൾ വായിക്കാനായി കിൻഡിൽ അൺലിമിറ്റഡ് സബ്സ്ക്രിപ്ഷനും വേണമെങ്കിൽ അമ്മയ്ക്കായി നൽകാവുന്നതാണ്.

വില – 10,999

ആമസോൺ ഇക്കോ

അമ്മയ്ക്കായി ഒരു സ്മാർട്ട് സ്പീക്കർ എന്തിന് എന്നാവും ഇപ്പോൾ ചിന്തിക്കുന്നത് അല്ലേ ? ആവശ്യമില്ലെന്ന് തോന്നുമായിരിക്കാം. പക്ഷേ ഒഴിവു സമയങ്ങൾ സംഗീതത്തിനായി ഉപയോഗിക്കുന്ന അമ്മമാർക്കും, അടുക്കളയിൽ പാട്ടുകേട്ട് ജോലി ചെയ്യുന്ന അമ്മമാർക്കും ആമസോൺ ഇക്കോ സ്പീക്കറിനെ ഇഷ്ടപ്പെടും. ഇതുമാത്രമല്ല, ഇക്കോ സ്പീക്കർ ഉപയോഗിച്ച് അലാം വെയ്ക്കാനും, ടെംപറേച്ചർ നോക്കാനും, ടൈമർ സെറ്റ് ചെയ്യാനും കഴിയും.

വില – 9,999

ഫിറ്റ്ബിറ്റ് ഐക്കോണിക് സ്മാർട്ട് വാച്ച്

വീട്ടു ജോലിയ്ക്കിടയിൽ നമ്മുടെ അമ്മമാർ പലപ്പോഴും ആരോഗ്യം ശ്രദ്ധിക്കാറില്ല. എന്നാൽ ഒരു നല്ല ഫിറ്റ്നസ് ബാൻഡ് കൊണ്ട് ആരോഗ്യത്തെ അമ്മമാർക്ക് ഒരു പരിധിവരെ പിടിച്ചു നിർത്താനാകും. ശരീരത്തിൻറെ അവശതകൾ അറിയിക്കാനും, ഉറക്കക്കുറവ് ഉണ്ടെങ്കിൽ അത് അറിയിക്കാനും, ഹൃദയമിടിപ്പ് അളക്കാനും, എത്ര കലോറി നഷ്ടപ്പെട്ടു എന്നറിയാനുംമെല്ലാം ഫിറ്റ്ബിറ്റ് ഐക്കോണിക് സ്മാർട്ട് വാച്ച് അമ്മയെ സഹായിക്കും.

വില – 22,990

ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 8

ഫോട്ടോഗ്രഫി ഇഷ്ടമാണോ അമ്മയ്ക്ക്? എന്നാൽ ഇത് അമ്മയ്ക്ക് തീർച്ചയായും ഇഷ്ടപ്പടും. ഉപയോഗിക്കാൻ എളുപ്പമാണ്, ഒപ്പം കൊണ്ടു നടക്കാനും. കാഷ്വൽ ഫോട്ടോഗ്രഫിക്ക് ഏറ്റവും മികച്ച ഈ മോഡലിൽ രണ്ട് എഎ സൈസ് ബാറ്ററികളാണ് ഉപയോഗിച്ചിട്ടുള്ളത്. ഒപ്പം ഫ്ലാഷ് ലൈറ്റുമുണ്ട്.

വില – 3,699

സോണി WH1000XM2 വയർലെസ് ഹെഡ്സെറ്റ്

ഒറ്റയ്ക്കിരുന്ന് പാട്ടുകേൾക്കാൻ കൊതിയ്ക്കുന്ന അമ്മമാർക്ക് ഇത് മികച്ച സമ്മാനമായിരിക്കും. മാത്രമല്ല നോയിസ് കാൻസലേഷൻ എന്ന സവിശേഷതയും ഈ മോഡലിലുണ്ട്. അതുകൊണ്ടു തന്നെ പുറമേയുള്ള ശബ്ദത്തിൻറെ ഇടപെടൽ ഉണ്ടാവുകയില്ല. ഹെഡ്സെറ്റിനെ മൊബൈൽ ആപ്പ് വഴി നിയന്തിക്കാവുന്ന സംവിധിനവും ഇതിലുണ്ട്. 30 മണിക്കൂറാണ് ബാറ്ററി ബാക്കപ്പ്.

വില – 27,490

മുകളിൽ പറഞ്ഞ എല്ലാ മോഡലുകളും ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ആമസോണിൽ ലഭ്യമാണ്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍