TopTop
Begin typing your search above and press return to search.

23 കോടി അമേരിക്കക്കാരുടെ ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തി ട്രംപിനെ പ്രസിഡന്റാക്കിയ കമ്പനി ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്

23 കോടി അമേരിക്കക്കാരുടെ ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തി ട്രംപിനെ പ്രസിഡന്റാക്കിയ കമ്പനി ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്

ഫെയ്സ്ബുക്കില്‍ നിന്നും 23 കോടി അമേരിക്കക്കാരുടെ മന:ശാസ്ത്ര രൂപവിവരണം ഉണ്ടാക്കിയെടുക്കുകയും ആ വിവരങ്ങളെ യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ അസാധാരണമായ ആക്രമണത്തിനായി ഉപയോഗിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡണ്ടാക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്ത ഒരു കമ്പനി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ വളരെ സജീവമാണ്.

ഗാര്‍ഡിയന്‍ ദിനപ്പത്രം നടത്തിയ വിശദമായ അന്വേഷണങ്ങളും ഞങ്ങളുടെ വഴിക്കുള്ള ചോദ്യങ്ങളും കാണിക്കുന്നത്, Cambridge Analytica-യും അതിന്റെ ഉറവിട കമ്പനിയായ SCL-ഉം ഇന്ത്യയില്‍ ഏറെ സജീവമാണെന്നാണ്. ഏറെനാളായി ഇവര്‍ ബി ജെ പിക്ക് വേണ്ടി പണിയെടുക്കുന്നുണ്ട്. ഇവരുമായുള്ള പങ്കാളിത്തത്തിനായി കോണ്‍ഗ്രസ് ഈയിടെയായി സംഭാഷണങ്ങള്‍ നടത്തുന്നുണ്ട്. SCL-ഉം ഡല്‍ഹിയിലുള്ള ഒരു കമ്പനിയുമായുള്ള സംയുക്ത സംരംഭമാണ് SCL India Pvt Limited. “രാഷ്ട്രീയ, വ്യാപാര, സാമൂഹ്യരംഗത്തെ കക്ഷികള്‍ക്ക് വേണ്ടി ഡാറ്റ മാനേജ്മെന്റും പെരുമാറ്റ വ്യതിയാന വിനിമയ പ്രചാരണങ്ങളിലും” വൈദഗ്ദ്ധ്യമാണ് കമ്പനി അവകാശപ്പെടുന്നത്.

ഫെയ്സ്ബുക് വിവരങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഈ പരിപാടിയുടെ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ടുവന്നത്, ഈ ദൌത്യം ആസൂത്രണം ചെയ്ത ബുദ്ധികേന്ദ്രമായ യുവാവാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനമെടുത്ത ഹിതപരിശോധനയില്‍ വലിയ സ്വാധീനം ചെലുത്തിയെന്ന് ഇവര്‍ അവകാശപ്പെടുന്നു. തുടര്‍ന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പിലെ ഡിജിറ്റല്‍ ദൌത്യങ്ങളില്‍ വലിയ പങ്കാണ് വഹിച്ചതെന്നും അവര്‍ പറയുന്നുണ്ട്. യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള യു എസ് അന്വേഷണത്തില്‍ ഈ മുഴുവന്‍ തന്ത്രങ്ങളും അന്വേഷണ വിധേയമാണ്.

http://www.azhimukham.com/vayicho-facebook-role-modi-victory/

കാംബ്രിഡ്ജ് അനലിറ്റിക്കയുടെ ഈ മാരകമായ ദൌത്യപദ്ധതിയുടെ പിറകിലെ ബുദ്ധികേന്ദ്രം 28-കാരനായ ക്രിസ്റ്റഫര്‍ വൈല്‍, എങ്ങനെയാണ് തങ്ങള്‍ ഫെയ്സ്ബുക് വിവരങ്ങള്‍ കൈക്കലാക്കിയതെന്നും, അവയെ യു എസ് വോട്ടര്‍മാര്‍ക്ക് മേല്‍ വിവരങ്ങള്‍ വെച്ചുള്ള യുദ്ധം അഴിച്ചുവിടാന്‍ എങ്ങനെയാണ് ഉപയോഗിച്ചതെന്നും വെളിപ്പെടുത്തുന്നുണ്ട്. ഇന്ത്യയെക്കുറിച്ച് അയാള്‍ വിശദമായി സംസാരിച്ചിട്ടില്ല.

“യു എസ് പ്രത്യേക അന്വേഷകന്‍ റോബര്‍ട് മുള്ളര്‍ (യു എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്നു) കഴിഞ്ഞ മാസം സ്ഥിരീകരിച്ച പോലുള്ള “വിവര യുദ്ധതന്ത്രം” ഈ ശക്തികളുടെ കൂട്ടുചേരലിലൂടെ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എത്രത്തോളം പങ്കുവഹിച്ചെന്നു മനസിലാക്കി വരികയാണ്” എന്നാണ് ഗാര്‍ഡിയന്‍ ദിനപ്പത്രം പറഞ്ഞത്.

“പക്ഷേ വൈല്‍ 2016-ലെ സംഭവങ്ങളെക്കുറിച്ച് വളരെ സൂക്ഷ്മമായ ഒരു കാഴ്ച്ച നല്‍കുന്നുണ്ട്. എങ്ങനെയാണ് ഫെയ്സ്ബുക് തട്ടിയെടുക്കപ്പെട്ടതെന്നും അതിന്റെ യുദ്ധമുന്നണിയാക്കി മാറ്റിയതെന്നും; യു എസ് ജനാധിപത്യ പ്രക്രിയയെ അസാധാരണമായ തരത്തില്‍ ആക്രമിക്കാന്‍ അതെങ്ങനെയാണ് ഒരു അടിത്തറയായി പ്രവര്‍ത്തിച്ചതെന്നും,” റിപ്പോര്‍ട്ടില്‍ പറയുന്നു.

http://www.azhimukham.com/facebook-extraterritorial-state-run-by-algorithms-zuckerberg-technology/

24 വയസിലാണ് വൈല്‍ യു എസിലെ ദശലക്ഷക്കണക്കിന് ഫെയ്സ്ബുക് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ കൈക്കലാക്കാനും അത് സങ്കീര്‍ണമായ മന:ശാസ്ത്ര, രാഷ്ട്രീയ രൂപവിവരണം സൃഷ്ടിക്കാന്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. പിന്നീട് അവരെ അവരുടെ മാനസിക രൂപവിവരണത്തിന് അനുയോജ്യമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ വെച്ച് ലക്ഷ്യം വെക്കുന്നു. “ഞങ്ങള്‍ ഫെയ്സ്ബുക്കിനെ പൊളിച്ചു,” അയാള്‍ പറയുന്നു.

ഗാര്‍ഡിയനുമായി വൈല്‍ പങ്കുവെച്ച SCL-ന്റെ അവതരണത്തില്‍ ഒരു റഷ്യന്‍ സ്ഥാപനത്തിന് നല്കിയ കമ്പനി അവതരണത്തില്‍, എങ്ങനെയാണ് “മര്‍മ്മര പ്രചാരണം” 2007-ലെ നൈജീരിയ തെരഞ്ഞെടുപ്പില്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന പ്രചാരണത്തിലൂടെ ഭീതി പടര്‍ത്തിയതെന്ന് - കമ്പനി ആ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു- വിശദമായി പറയുന്നു. “മനശാസ്ത്ര വിശകലനത്തിലൂടെയുള്ള പ്രചാരണം” അവര്‍ വാഗ്ദാനം ചെയ്തു.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/gFPoa6

http://www.azhimukham.com/technology-corrosive-effect-on-democracy-admits-facebook/


Next Story

Related Stories