സയന്‍സ്/ടെക്നോളജി

ഫോസ്സിലിന്റെ പുതിയ ചുള്ളന്മാർ

Print Friendly, PDF & Email

നിറം, വലിപ്പം, മറ്റ് സവിശേഷതകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഫോസിൽ വാച്ചുകൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്

A A A

Print Friendly, PDF & Email

ആഡംബര വാച്ച് നിർമാതാക്കളായ ഫോസിൽ ക്യൂ എക്സ്പ്ലോറിസ്റ്റ് എച്ച്.ആർ, ക്യൂ വെൻച്യുവർ എച്ച്.ആർ എന്നീ പുത്തൻ മോഡൽ സ്മാർട്ട് വാച്ചുകളെ വിപണിയിലെത്തിച്ചു. കമ്പനിയുടെ നാലാം തലമുറ സ്മാർട്ട് വാച്ച് മോഡലുകളായ ഇവ വെയർ ഓ.എസ്സിലാണ് പ്രവർത്തിക്കുന്നത്. ഗൂഗിൾ ഫീച്ചർ എൻ.എഫ്.സി, ഹാർട്ട് റേറ്റിംഗ് സെൻസർ എന്നിവ ഇരു മോഡലുകളിലുമുണ്ട്. ബിൾട്ട്-ഇൻ ജി.പി.എസ് സംവിധാനമാണ് മറ്റൊരു പ്രത്യേകത.

ഐ.പി റേറ്റിംഗ് നൽകിയിട്ടില്ലെങ്കിലും സ്വിംപ്രൂഫ് എന്ന പുത്തൻ സംവിധാനം വാച്ചിലുള്ളതായി പ്രമുഖ ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സംവിധാനം വഴി വെള്ളം വാച്ചിനുള്ളിൽ കയറില്ല. ക്വാൽകോം സ്നാപ്ഡ്രാഗൺ വെയർ 2000 ചിപ്പ്സെറ്റാണ് വാച്ചിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോസിൽ ക്യൂ എക്സ്പ്ലോറിസ്റ്റ് എച്ച്.ആറിന് 45 മില്ലിമീറ്ററും, ക്യൂ വെൻച്യുവർ എച്ച്.ആറിന് 40 മില്ലിമീറ്ററുമാണ് വലിപ്പം.

ഓഫ്-ലൈൻ മ്യുസിക്ക് പ്ലേ-ബാക്കിനായി 4ജി.ബി ഇൻറേണൽ മെമ്മറി സ്റ്റോറേജാണ് ഇരു മോഡലുകളിലുമുള്ളത്. കണക്ടീവിറ്റിക്കായി ബ്ലൂടൂത്ത് 4.1 സംവിധാനവുമുണ്ട്. 24 മണിക്കുറിൻറെ പ്ലേബാക്ക് ബാറ്ററി ലൈഫും കമ്പനി വാഗ്ദാനം നൽകുന്നുണ്ട്. സ്മാർട്ട് വാച്ചിലുള്ള സംവിധാനങ്ങളെല്ലാം ഈ രണ്ട് മോഡലുകളിലുമുണ്ട്. നിലവിൽ യു.എസ്സിലാണ് ഇരു മോഡലുകളെയും ഫോസിൽ പുറത്തിറക്കിയത്. ഇന്ത്യൻ വിപണിയിലും അധികം വൈകാതെ പ്രതീക്ഷിക്കാം.

വില

നിറം, വലിപ്പം, മറ്റ് സവിശേഷതകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഫോസിൽ വാച്ചുകൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. 19,995 രൂപ മുതൽ 21,995 രൂപ വരെയാണ് ശ്രേണി.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍