UPDATES

സയന്‍സ്/ടെക്നോളജി

ഹോളിവുഡ് നടിമാരുടെ പോണ്‍ ക്ലിപ്പുകള്‍; നിര്‍മ്മാണം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ

ഹോളിവുഡിലെ പ്രമുഖ നടിമാരായ എമ്മ വാറ്റ്‌സണ്‍, ഡയ്‌സി റിഡ്‌ലെ, സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, സോഫിയ ടര്‍ണര്‍ തുടങ്ങിയവരുടെ മുഖമാണ് അവരുടെ അനുമതിയില്ലാതെ ദുരുപയോഗം ചെയ്തിരിക്കുന്നത്

നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിമാരുടെ മുഖം മാറ്റി പ്രമുഖ ഹോളിവുഡ് നടിമാരുടെ മുഖം കൃത്രിമമായി ചേര്‍ക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായം വ്യാപകമായി ഉപയോഗിക്കുന്നതായി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ മുഖം മാറ്റി പുറത്തിറക്കുന്ന നീലച്ചിത്ര വീഡിയോകളെ യഥാര്‍ത്ഥ ചിത്രങ്ങളില്‍ നിന്നും വേര്‍തിരിക്കാന്‍ പ്രയാസമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വളരെ സൂക്ഷ്മമായ വ്യത്യാസങ്ങള്‍ മാത്രമാണ് കൃത്രിമമായി മുഖം മാറ്റുന്ന വീഡിയോകളും യഥാര്‍ത്ഥത്തില്‍ ഉള്ളവയും തമ്മിലുള്ളത്. ഇതിനായി നൂതനമായ യന്ത്ര വായന സാങ്കേതികവിദ്യ (machine learning technology)യാണ് ഉപയോഗിക്കുന്നത്.

ഹോളിവുഡിലെ പ്രമുഖ നടിമാരായ എമ്മ വാറ്റ്‌സണ്‍, ഡയ്‌സി റിഡ്‌ലെ, സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, സോഫിയ ടര്‍ണര്‍ തുടങ്ങിയവരുടെ മുഖമാണ് അവരുടെ അനുമതിയില്ലാതെ ദുരുപയോഗം ചെയ്തിരിക്കുന്നത്. ‘ഡീപ്‌ഫേക്ക്’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് ഇത്തരത്തിലുള്ള മുഖം മാറ്റ പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മാസങ്ങള്‍ എടുത്ത് നിര്‍മ്മിച്ച കൃത്രിമ വിഡീയോകള്‍ വാര്‍ത്ത സൈറ്റായ റീഡിറ്റിലൂടെയാണ് അദ്ദേഹം പുറത്തുവിട്ടത്. തടര്‍ന്ന് പ്രമുഖരായ ഗാള്‍ ഗോദോത്ത്, ടെയ്‌ലര്‍ സ്വിഫ്റ്റ്, സ്‌കാര്‍ലറ്റ് ജോണ്‍സണ്‍, മെയ്‌സി വില്യംസ് എന്നിവരുടെ മുഖങ്ങള്‍ ഉപയോഗിച്ച് തങ്ങളും കൃത്രിമ വീഡിയോകള്‍ നിര്‍മ്മിച്ചതായി സാങ്കേതികവിദ്യ വെബ്‌സൈറ്റായ മദര്‍ബോര്‍ഡ് കഴിഞ്ഞ ഡിസംബറില്‍ വെളിപ്പെടുത്തി.

ചൈനക്കാരുടെ സ്വന്തം സെക്സ് ‘ടീച്ചര്‍ സോള’ വിവാഹിതയാകുന്നു

സ്‌നാച്ചെറ്റ് പോലെയുള്ള ആപ്പുകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ സമയത്തില്‍ തന്നെ ഇത്തരം കൃത്രിമ ചിത്രങ്ങള്‍ നിര്‍മ്മിക്കാമെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കുന്നതിന് കൂടുതല്‍ സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. വാര്‍ത്ത ഫൂട്ടേജുകളില്‍ നിന്നും പൊതുപ്രവര്‍ത്തകരുടെ മുഖം മാറ്റുന്ന വിദ്യ ഇതിനകം നിരവധി ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നീലച്ചിത്രങ്ങളില്‍ നടിമാരുടെ മുഖം മാറ്റുന്ന പ്രവണത കഴിഞ്ഞ ഡിസംബറില്‍ കുത്തനെ വര്‍ദ്ധിച്ചതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഉപയോക്താവിന് സ്വന്തമായി വീഡിയോകളില്‍ അഭിനയിക്കുന്നവരുടെ മുഖം മാറ്റാവുന്ന ഡസ്‌ക്ടോപ്പ് ആപ്പുകളും ഇപ്പോള്‍ കമ്പോളത്തില്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ചെറിയ വീഡിയോ ക്ലിപ്പില്‍ രൂപമാറ്റം വരുത്തുന്നതിന് പോലും എട്ടു മുതല്‍ 12 മണിക്കൂര്‍ വരെ സമയം എടുക്കും.

നിങ്ങള്‍ വല്ലാതെ പോണ്‍ വീഡിയോ കാണാറുണ്ടോ? ഉണ്ടെങ്കില്‍ ഗൂഗിള്‍ പറയും

എന്നാല്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കൂടുതല്‍ ലളിതമാകുന്നതോടെ വ്യാജ വീഡിയോകളുടെ പ്രചാരം ശക്തമാവുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ചിത്രീകരിച്ച ഫിലിമുകളുടെയും പ്രതിബിംബങ്ങളുടെയും ശബ്ദത്തിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യാജമായ പലതിനെയും സത്യമെന്ന പേരില്‍ അവതരിപ്പിക്കാന്‍ കൃത്രിമ വീഡിയോകള്‍ നിര്‍മ്മിക്കുന്ന പ്രവണത ഇപ്പോള്‍ തന്നെ വ്യാപകമാണെന്ന് സാമൂഹ്യ വാര്‍ത്ത കമ്പനിയായ സ്‌റ്റോറിഫുള്ളിലെ മാന്‍ഡി ജെന്‍കിന്‍സ് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രവണത കൂടുതല്‍ വഷളാവുന്നതിനായിരിക്കും കൃത്രിമ ബൗദ്ധീകതയുടെ പ്രചാരം സഹായിക്കുകയെന്നും ജെന്‍കിന്‍സ് ആശങ്ക പ്രകടിപ്പിച്ചു.

ഇനി ഹലാല്‍ സെക്സ് ഷോപ്പും!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍