സയന്‍സ്/ടെക്നോളജി

ഗുരുതര സുരക്ഷാ വീഴ്ച; ഗൂഗിള്‍ പ്ലസ് പ്രവര്‍ത്തനം നിര്‍ത്തി

അഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്

ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലെന്നായ ഗുഗിള്‍ പ്ലസ് പ്രവര്‍ത്തനം കമ്പനി അവസാനിപ്പിച്ചു. അഞ്ച് ലക്ഷത്തിലധികം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നെന്ന റിപ്പോര്‍ട്ട് അല്‍ഫബെറ്റ് ഐഎന്‍സി പുറത്തുവിടുന്നത്.

സോഷ്യല് മീഡിയ ഉപഭോക്താക്കളില്‍ ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ കുറവും അടച്ചുപൂട്ടലിലേക്ക് നയിച്ചുവെന്നും കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 90 ശതമാനം ഉപയോക്താക്കളും അഞ്ച് സെക്കന്റില്‍ താഴെ നേരം മാത്രമേ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നുള്ളു എന്നും ഗൂഗിള്‍ പ്ലസിലേക്ക് കൂടുതല്‍ ആളുകള്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതും പ്ലാറ്റ് ഫോം അടച്ചു പൂട്ടുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള ബ്ലോഗില്‍ ഗൂഗിള്‍ പറയുന്നു.

എന്നാല്‍ ഗൂഗിള്‍ പ്ലസിലെ സുരക്ഷാ വീഴ്ചയും സാങ്കേതിക പിഴവുമാണ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ബഗ് പ്രവേശിക്കാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചോര്‍ന്നവിവരങ്ങള്‍ ദുരൂപയോഗം ചെയ്യ്‌പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാനും കമ്പനിക്കായിട്ടില്ല.
ഉപയോക്താക്കളുടെ ഇമെയില്‍ അഡ്രസ്, ജനന തീയതി, ലിംഗം, പ്രൊഫൈല്‍ ഫോട്ടോ, സ്ഥലങ്ങള്‍, തൊഴില്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് പരസ്യമായത്.

എന്നാല്‍ ഇക്കാര്യം നേരത്തെ തന്നെ വ്യക്തമായിട്ടും നടപടികള്‍ ഭയന്ന് അത് വാര്‍ത്ത പുറത്തുവിടാന്‍ ഗൂഗിള്‍ മടിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയന്നു.  അതേസമയം എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനവും, എന്റര്‍പ്രൈസ് ഉല്‍പ്പന്നം എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും ഗൂഗിള്‍ തുടരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍