സയന്‍സ്/ടെക്നോളജി

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളുടെ കരിയര്‍ അനിശ്ചിതത്വത്തില്‍; അടുത്ത ഒരു വര്‍ഷത്തേയ്ക്ക് കൂട്ടപ്പിരിച്ചുവിടലിന് സാദ്ധ്യത

Print Friendly, PDF & Email

ജൂനിയര്‍ പ്രൊഫഷണലുകളേയും മിഡ് ലെവല്‍ പ്രൊഫഷണലുകളേയും കൂടുതലായി ജോലിക്കെടുത്ത് പ്രവര്‍ത്തനപരിചയ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കാനാണ് മിക്ക കമ്പനികളും താല്‍പര്യപ്പെടുന്നത്.

A A A

Print Friendly, PDF & Email

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് അടുത്ത ആറ് മാസത്തേയ്ക്ക് തൊഴില്‍ നഷ്ട സാദ്ധ്യത. പുതിയ തൊഴിലവസരങ്ങളും കുറയും. എക്‌സ്‌പെരിസ് ഐടിയും ഔട്ട്‌ലുക്കും ചേര്‍ന്ന് നടത്തിയ സര്‍വേയാണ് ഇക്കാര്യം പറയുന്നത്. 2018 മാര്‍ച്ച് വരെയെങ്കിലും ഈ സ്ഥിതി തുടരുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സര്‍വേ പറയുന്നത്. ഒരു വര്‍ഷം വരെ ഈ പ്രതിസന്ധി തുടരാം. ജൂനിയര്‍ പ്രൊഫഷണലുകളേയും മിഡ് ലെവല്‍ പ്രൊഫഷണലുകളേയും കൂടുതലായി ജോലിക്കെടുത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കാനാണ് മിക്ക കമ്പനികളും താല്‍പര്യപ്പെടുന്നത്. ഇന്ത്യയിലെ 500 ഐടി ജീവനക്കാരിലാണ് സര്‍വേ നടത്തിയത്.

സാങ്കേതിക വിദ്യയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും തൊഴില്‍ സാഹചര്യങ്ങളെ മാറ്റുന്നുണ്ട്. SAAS (Software as a Service), ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ERP (Enterprise Resource Planning) തുടങ്ങിയവ, അതുപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അപ്രതീക്ഷിതമായ വേഗതയില്‍ കടന്നുവരുന്നത് ഇതെല്ലാം തൊഴില്‍ മേഖലയില്‍ മാറ്റങ്ങളുണ്ടാക്കും. കൃത്യതയും ചിലവ് നിയന്ത്രിച്ചുള്ള പ്രവര്‍ത്തനങ്ങളുമാണ് ആവശ്യമെന്ന് എക്‌സ്‌പെരിസ് ഗ്രൂപ്പ് പ്രസിഡന്റ് മന്‍പ്രീത് സിംഗ് പറയുന്നു. ഇത് യുവാക്കളെ തൊഴില്‍മേഖല ആവശ്യപ്പെടാന്‍ കാരണമാകുന്നു. ഈ പ്രവണത അടുത്ത രണ്ട് വര്‍ഷത്തേക്ക് തുടരുമെന്നാണ് മന്‍പ്രീത് അഭിപ്രായപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍