സയന്‍സ്/ടെക്നോളജി

യാത്ര ഇഷ്ടപ്പെടുന്നവർക്ക് പുതിയ ജെ.ബി.എൽ വാട്ടർപ്രൂഫ് ബ്ലൂടൂത്ത് സ്പീക്കർ

അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കാനായി പ്രത്യേക നോയിസ് ക്യാൻസലേഷൻ സ്പീക്കർഫോൺ ഈ സ്പീക്കറിലുണ്ട്

സാംസംഗിന്‍റെ സബ് ഗ്രൂപ്പായ ഹർമൺ ‘ജെ.ബി.എൽ ഗോ 2’ സ്പീക്കറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ത നിറഭേദങ്ങളുള്ള വാട്ടർപ്രൂഫ് സ്പീക്കറാണിത്. ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട ഇലക്ട്രോണിക് ഔട്ട്ലെറ്റുകൾ വഴിയും സാംസംഗിന്‍റെ ബ്രാൻഡ് സ്റ്റോറുകളിലൂടെയും സ്പീക്കർ ലഭിക്കും. 2,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

വാട്ടർ പ്രൂഫാണ്

യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യ മോഡലാണ് ജെ.ബി.എൽ ഗോ 2. ഐ.പി.7 റേറ്റിംഗോടെയാണ് ഈ മോഡലിന്‍റെ വരവ്. അതായത് ഒരു മീറ്റർ വരെ വെള്ളത്തിൽ അരമണിക്കൂർ വരെ സ്പീക്കർവച്ച് പാട്ടു കേട്ടാലും ഉള്ളിൽ വെള്ളം കയറില്ല. അതുകൊണ്ടുതന്നെ കുളിക്കാൻ പോകുമ്പോഴും, മഴയത്തും, സ്വിമ്മിംഗ് പൂളിനടുത്തുമെല്ലാം നിങ്ങൾക്ക് ധൈര്യമായി ഇവനെ ഉപയോഗിക്കാം.

കണക്ടിവിറ്റി

കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത് 4.0 സംവിധാനമാണുള്ളത്. സ്മാർട്ട്ഫോണുമായോ, ടാബ്-ലെറ്റുമായോ ഇതുപയോഗിച്ച് ബന്ധിപ്പിച്ച് പാട്ടുകേൾക്കാനാകും. 730 മില്ലീ ആംപെയറുള്ള ബാറ്ററിയിൽ ഫുൾ ചാർജ് ചെയ്താൽ 5 മണിക്കൂർ വരെ പ്ലേബാക്ക് ടൈം കമ്പനി വാഗ്ദാനം ചെയ്യുന്നു. 184 ഗ്രാം മാത്രമാണ് സ്പീക്കറിൻറെ ഭാരം. ഒരു വർഷം വാറണ്ടി, മൈക്രോ യു.എസ്.ബി കേബിൾ, സേഫ്റ്റി ഗൈഡ്, എന്നിവ ബോക്സിനൊപ്പം ലഭിക്കും.

നോയിസ് ക്യാൻസലേഷൻ

അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കാനായി പ്രത്യേക നോയിസ് ക്യാൻസലേഷൻ സ്പീക്കർഫോൺ ഈ സ്പീക്കറിലുണ്ട്. അതുകൊണ്ടുതന്നെ ഫോണുമായി ബന്ധിപ്പിച്ച് ഫോൺ വിളിക്കാനും സാധ്യമാണ്. ഗോ2 ൻറെ പോർട്ടബിലിറ്റിയും ഓഡിയോ കോളിറ്റിയും സംഗീതപ്രേമികളെ ഏറെ സ്വീധീനിക്കുമെന്ന് ഉറപ്പാണ്. ഒപ്പം യുവത്വങ്ങളെ ആകർഷിക്കാനായി 12 നിറഭേദങ്ങളിലും ജെ.ബി.എൽ ഗോ 2 വിനെ അവതരിപ്പിച്ചിട്ടുണ്ട്.

നിറങ്ങൾ ഇവയാണ്..

Ash Gray

Icecube Cyan

Seafoam Mint

Lemonade Yellow

Sunkissed Cinnamon

Pearl Champagne

Midnight Black

Deep Sea Blue

Moss Green

Coral Orange

Ruby Red

Slate Navy

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍