Top

പോണ്‍ സൈറ്റുകള്‍ നിരോധിച്ച് ജിയോ? എങ്ങനെ കാണാമെന്നുള്ള വീഡിയോയുമായി യുട്യൂബ്!

പോണ്‍ സൈറ്റുകള്‍ നിരോധിച്ച് ജിയോ? എങ്ങനെ കാണാമെന്നുള്ള വീഡിയോയുമായി യുട്യൂബ്!
റിലയന്‍സ് ജിയോ സിം പോണ്‍ സൈറ്റുകള്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ രണ്ടാമത്തെ പ്രമുഖ മൊബൈല്‍ സര്‍വ്വീസ് സേവന ദാതാക്കളായ ജിയോ തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചുവെന്ന് കാണിച്ച് വിവിധ യൂസര്‍ ഫോറങ്ങളിലും മറ്റും നിരവധി പേരാണ് പരാതി ഉന്നയിച്ച് എത്തിയിരിക്കുന്നത്.

ജിയോ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് പോണ്‍ സൈറ്റുകള്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് യൂസര്‍ ഫോറങ്ങളിലും സൈബര്‍ ഗ്രൂപ്പുകളിലും ഉയരുന്ന പരാതി . ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സര്‍ക്കാരിന്റെയോ കോടതിയുടെയോ നിര്‍ദേശപ്രകാരമല്ലാതെ ഒരു സ്വകാര്യ നെറ്റ്‌വര്‍ക്ക് സേവനദാതാവ് പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നത് അപൂര്‍വ്വമാണ്.

അതേസമയം ജിയോ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് എങ്ങനെ പോണ്‍ സൈറ്റുകള്‍ കാണാമെന്ന വീഡിയോകളും യുട്യൂബിയില്‍ എത്തയിട്ടുണ്ട്. രാജ്യത്ത് പല പോണ്‍ സൈറ്റുകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നുവെങ്കിലും ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്.

രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം ഡേറ്റാ പ്രൊവൈഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.

കഴിഞ്ഞ സെപ്റ്റംബര്‍ 27-നാണ് കോടതി ഇത് സംബന്ധിച്ച ഉത്തരവിട്ടത്. കോടതി നിര്‍ദേശം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് ഒക്ടോബര്‍ എട്ടിന് രേഖാ മൂലം കോടതിയില്‍ നിന്നും ലഭിച്ചതോടെ ഇതു സംബന്ധിച്ച നടപടികള്‍ക്ക് മന്ത്രലായം ഊര്‍ജ്ജിതമാക്കി.

ജിയോ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് എങ്ങനെ പോണ്‍ സൈറ്റുകള്‍ കാണാമെന്ന വീഡിയോ


Next Story

Related Stories