സയന്‍സ്/ടെക്നോളജി

ലേക്കയുടെ സൂപ്പര്‍ കാമറകളും ബൈനോക്കുലറും ഇനിമുതല്‍ ആമസോണിലൂടെ വാങ്ങാം

ജര്‍മന്‍ കമ്പനിയായ ലേക്കയുടെ ഇന്ത്യയിലെ ആദ്യ ഓപ്പണ്‍ സ്‌റ്റോര്‍ ഡല്‍ഹിയില്‍ ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ആമസോണ്‍ വഴിയുള്ള വില്‍പ്പനയും

പ്രമുഖ കാമറ നിര്‍മാതാക്കളായ ലേക്കയുടെ പുതിയ മോഡലുകള്‍ ഇനിമുതല്‍ ആമസോണില്‍ ലഭിക്കും. ലേക്ക മോഡലുകളുടെ എക്‌സ്‌ക്ലൂസീവ് വില്‍പ്പനയാണ് ഓണ്‍ലൈന്‍ ഇകൊമേഴ്‌സ് സൈറ്റായ ആമസോണ്‍ വഴി നടക്കുക. ജര്‍മന്‍ കമ്പനിയായ ലേക്കയുടെ ഇന്ത്യയിലെ ആദ്യ ഓപ്പണ്‍ സ്‌റ്റോര്‍ ഡല്‍ഹിയില്‍ ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ആമസോണ്‍ വഴിയുള്ള വില്‍പ്പനയും സ്ഥിരീകരിച്ചത്. കാമറകള്‍ മാത്രമല്ല കാമറ അനുബന്ധ ഉപകരണങ്ങളും ഒപ്പം ലേക്കയുടെ വിവിധ മോഡല്‍ ബൈനോക്കുലറുകളും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ലഭിക്കും.

ലേക്ക സോഫോര്‍ട്ട്, ലേക്ക ഡിലക്‌സ്, ലേക്ക വിലക്‌സ് എന്നീ മൂന്നു മോഡലുകളാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. 25,000 രൂപ മുതല്‍ 90,000 രൂപ വരെയാണ് വില വരുന്നത്. ലേക്ക സോഫോര്‍ട്ടാണ് ഏറ്റവും വിലകുറഞ്ഞ മോഡല്‍. ഇതിലെല്ലാം ഉപരി ലോ കോസ്റ്റ് ഇ.എം.ഐ ഓപ്ഷനിലൂടെയും കാമറകള്‍ വാങ്ങാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഒരു ദിവസം കൊണ്ടുതന്നെ ഡെലിവറി ചെയ്യുമെന്നും ആമസോണ്‍ അവകാശപ്പെടുന്നു.

”ഇന്ത്യന്‍ ഫോട്ടോഗ്രഫി രംഗം നാള്‍ക്കുനാള്‍ വളരുകയാണ്. അതുകൊണ്ടുതന്നെ ലേക്കയുടെ ബ്രാന്‍ഡിനെ ഇന്ത്യയ്ക്ക് കൂടുതല്‍ പരിചയപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ബാധ്യതയുണ്ട്. ആമസോണുമായുള്ള ഞങ്ങളുടെ വിപണി കൂട്ടുകെട്ട് വിശ്വാസ്യതയുള്ള ഒരു വിപണി സാധ്യത ഒരുക്കുമെന്നതില്‍ സംശയമില്ല.” സുനില്‍ കൗള്‍ (മാനേജിംഗ് ഡയറക്ടര്‍, ഏഷ്യാ പെസഫിക്ക്, ലേക്കാ കാമറ).

"</p

ലേക്ക സോഫോര്‍ട്ട്
60 മില്ലീമീറ്റര്‍ ലെന്‍സാണ് ലേക്കാ സോഫോര്‍ട്ടിലുള്ളത്. f/12.7 എന്ന പരമാവധി അപെര്‍ച്ചറും ഒപ്പം ഇന്റഗ്രേറ്റഡ് ഫ്‌ളാഷ് മൊഡ്യൂളുമുണ്ട്. എട്ട് പ്രീലോഡഡ് മോഡ് ഉള്‍ക്കൊള്ളുന്നതാണ് ലേക്കാ സോഫോര്‍ട്ട് മോഡല്‍. മാക്രോ, ഓട്ടോമേറ്റിക്, സെല്‍ഫി, സെല്‍ഫ് ടൈമര്‍, പാര്‍ട്ടി ആന്‍ഡ് പീപ്പിള്‍, സ്‌പോര്‍ട്ട് ആന്‍ഡ് ആക്ഷന്‍, ഡബിള്‍ എക്‌സ്‌പോഷര്‍ എന്നിവയാണ് എട്ട് മോഡുകള്‍. 124x58x137 മില്ലീമീറ്ററിന്റെ ലിഥിയം അയോണ്‍ ബാറ്ററിയാണ് മോഡലിലുള്ളത്.

ലേക്ക ഡിലക്‌സ്
85,000 രൂപയാണ് ഡിലക്‌സ് മോഡലിന്റെ വില. 12.8 മെഗാപിക്‌സല്‍ റെസലൂഷനും 4/3 ഇഞ്ചിന്റെ ഇമേജ് സെന്‍സറുമുണ്ട്. ഈ മോഡലില്‍ 4 കെ വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമാണ്. ഇതിലെല്ലാം ഉപരി 920 ഡൊട്ട് റെസലൂഷനുള്ള എല്‍.സി.ഡി മോണിറ്ററും ഈ മോഡലിലുണ്ട്. വൈഫൈ, എന്‍.എഫ്.സി കണക്ടീവിറ്റി ഓപ്ഷന്‍സും ഡിലക്‌സിലുണ്ട്.

ലേക്ക വിലക്‌സ്
കൂട്ടത്തില്‍ പുലിയാണ് വിലക്‌സ് മോഡല്‍. 90,000 രൂപയാണ് വില. വില കണ്ടു പേടിക്കണ്ട. 90,000 രൂപയ്ക്കുള്ള സവിശേഷതകളും ഈ മോഡലിലുണ്ട്. ലേക്കാ ഡിസി വേരിയോഎല്‍മരിറ്റ് f/2.8 4.0/ 9.1 146mm ASPH ലെന്‍സാണ് വിലക്‌സിലുള്ളത്. ലേക്കാ കാമറകളിലെ ഏറ്റവും കരുത്തന്‍ ലെന്‍സാണ് ഇത്. 25 മില്ലീമീറ്റര്‍ മുതല്‍ 400 മില്ലീമീറ്റര്‍ വരെയാണ് ഈ ലെന്‍സിന്റെ സൂമിംഗ് റേഞ്ച്. 10 ഇഞ്ച് സെന്‍സറുമുണ്ട്. 3 ഇഞ്ച് എല്‍.സി.ഡി മോണിറ്ററും, 2.4 മെഗാപിക്‌സലിന്റെ ഒഎല്‍.ഇ.ഡി വ്യൂഫൈന്ററും ഈ മോഡലിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു. വൈഫൈ, എന്‍.എഫ്.സി കണക്ടീവിറ്റിയും, ഒപ്പം 4 കെ വീഡിയോ റെക്കോര്‍ഡിംഗും ഡിലക്‌സ് മോഡലിലുള്ളതുപോലെ വിലക്‌സിലുമുണ്ട്.

ലേക്കയെ അറിയാം
മുന്‍നിര കാമറകള്‍ നിര്‍മിക്കുന്ന പ്രമുഖ ജര്‍മന്‍ കമ്പനിയാണ് ലേക്കാ. ഏര്‍ണസ്റ്റ് ലേറ്റ്‌സ് എന്ന വ്യക്തി 1914ല്‍ ആരംഭിച്ച കമ്പനിയാണിത്. ലെറ്റ്‌സ് എന്നായിരുന്നു കമ്പനി ആരംഭിച്ചപ്പോഴുള്ള പേരെങ്കിലും 1986ല്‍ ലേക്ക എന്ന് പേരു മാറ്റുകയായിരുന്നു. പ്രമുഖ ലേക്ക മോഡലുകള്‍ താഴെ കാണാം.

AF-C1 (1989)
C2 Zoom (1991)
Z2X (1997)
Leica CM 40 mm
Leica CM Zoom
Leica Mini (1991)
Leica Mini II (1993)
Leica Mini Zoom (1993)
Leica Mini III (1995)
Leica Minilux 40 mm (1995)
Leica Minilux Zoom (1998)
C1 (2000)
C2 2002 made in China
C3 2002

 

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍