സയന്‍സ്/ടെക്നോളജി

മിത്ര: ആദ്യത്തെ തദ്ദേശീയ നിര്‍മ്മിത ഇന്ത്യന്‍ റോബോട്ട്

Print Friendly, PDF & Email

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി ഇന്‍വെന്റോ റോബോട്ടിക്‌സ് ആണ് മിത്ര റോബോട്ട് നിര്‍മ്മിച്ചത്. പൂര്‍ണമായും നിര്‍മ്മാണവും രൂപകല്‍പ്പനയും ഇന്ത്യയിലാണ് നിര്‍വഹിച്ചത് എന്നാണ് കമ്പനിയുടെ അവകാശവാദം.

A A A

Print Friendly, PDF & Email

രാജ്യത്തെ ആദ്യത്തെ തദ്ദേശീയ നിര്‍മ്മിത റോബോട്ടായ മിത്ര കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റിന്റെ ഉപദേശകയും മകളുമായ ഇവാങ്ക ട്രംപും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി ഇന്‍വെന്റോ റോബോട്ടിക്‌സ് ആണ് മിത്ര റോബോട്ട് നിര്‍മ്മിച്ചത്. മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ബാലാജി വിശ്വനാഥനാണ് 2015 ഒക്ടോബറില്‍ കമ്പനി തുടങ്ങിയത്. പൂര്‍ണമായും നിര്‍മ്മാണവും രൂപകല്‍പ്പനയും ഇന്ത്യയിലാണ് നിര്‍വഹിച്ചത് എന്നാണ് കമ്പനിയുടെ അവകാശവാദം.

മിത്ര റോബോട്ടിന്റെ പല രൂപങ്ങള്‍ കമ്പനി നിര്‍മ്മിക്കുന്നുണ്ട്. കോര്‍പ്പറേറ്റ്, ബാങ്കിംഗ് സെക്ടറുകളില്‍ മിത്ര റോബോട്ട് ഉപയോഗിക്കും. ഗ്ലാസ് ബോഡിയാണുള്ളത്. നെഞ്ചത്ത് ടച്ച് സ്‌ക്രീനുണ്ട്. എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നില്‍ക്കും. ബംഗളൂരുവിലെ കനറാ ബാങ്കില്‍ ഉപഭോക്താക്കളെ സഹായിക്കുന്ന പണിയുമായി മിത്ര രംഗത്തിറങ്ങിക്കഴിഞ്ഞു. മറ്റ് മേഖലകളിലേയ്ക്കും മിത്രയെത്തും. മിത്രയുടെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്‌നോളജി കൃത്യമാണെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. വിവിധി ഭാഷകള്‍ തിരിച്ചറിയാന്‍ ഹ്യൂമണോയിഡ് സഹായിയ്ക്കും. നിലവില്‍ ഇംഗ്ലീഷും കന്നഡയും മാത്രമേ മിത്രക്കറിയൂ. വിവിധ ഭാഷകള്‍ ഉടന്‍ സംസാരിച്ച് തുടങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍