സയന്‍സ്/ടെക്നോളജി

ടർബോ പവർ പാക്ക് മോഡുമായി മോട്ടോ സെഡ് 2 ഫോഴ്സ് ഇന്ത്യയിലെത്തുന്നു

5,999 രൂപ വില വരുന്ന ടർബോ പവർ പാക്ക് മോഡ് ഉൾപ്പടെയാണ് ഫോഴ്സിൻെറ വരവ്

മോട്ടറോളയുടെ സ്വന്തം ബ്രാൻഡായ മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ സെഡ് 2 ഫോഴ്സ് ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്നു. ഫെബ്രുവരി 15 ഓടെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. 5,999 രൂപ വില വരുന്ന ടർബോ പവർ പാക്ക് മോഡ് ഉൾപ്പടെയാണ് ഫോഴ്സിൻെറ വരവ്. കഴിഞ്ഞ വർഷം ജൂലൈയിൽ അമേരിക്കയിൽ മോട്ടോ സെഡ് 2 ഫോഴ്സിനെ അവതരിപ്പിച്ചിരുന്നെങ്കിലും ഇത് ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. എന്നാൽ ഫോണിൻെറ വിലയോ, ലഭ്യതയോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി ഇതുവരെ നൽകിയിട്ടില്ല.

നിലവിൽ ടർബോ പവർ മോഡ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സെഡ് ടു ഫോഴ്സിൽ ഇൻബോക്സ് അക്സസറിയായി ഇത് എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫോഴ്സിൻെറ ഔദ്യോഗിക പുറത്തിറക്കൽ ചടങ്ങ് യൂട്യൂബിൽ ചടങ്ങ് ലൈവായി പ്രദർശിപ്പിക്കും. ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്. ചടങ്ങിലേയ്ക്കായി മാധ്യമങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. 51000 രൂപയ്ക്കടുത്താകും വിലയെന്നാണ് ചില ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്താണ് ടർബോ പവർ മോഡ് ?
പുറമേ ഘടിപ്പിക്കാവും ബാറ്ററിയാണ് പവർ മോഡ്. ഫോണിൻെറ പിന്നിലത്തെ കെയിസിൻെറ മാതൃകയിലാണ് മോഡുള്ളത്. അതുകൊണ്ടുതന്നെ ഒരു പവർ ബാങ്ക് കൊണ്ടു നടക്കും പോലെ അത്ര പ്രയാസമുണ്ടാകില്ല മോഡ് കൊണ്ടു നടക്കാൻ. ഫോണിൻെറ പിൻ കെയിസിൽ തന്നെ ഘടിപ്പിക്കാം. മോട്ടോ സെഡ് 2 ഫോഴ്സിൽ 15വാട്ട് ഔട്ട്പുട്ട് നൽകുന്ന 3500 മില്ലി ആംപെയർ ബാറ്ററിയാണുള്ളത്. ഇത് വേഗതയുള്ള ചാർജിങ്ങ് നൽകുന്നു. 15 മിനിറ്റ് മോഡ് വെച്ച് ചാർജ് ചെയ്താൽ എഴ് മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫോണിൻെറ സവിശേഷതകൾ
7000 സീരിസ് അലുമിനീയം യൂണിബോഡി ഡിസൈനാണ് സെഡ് 2 ഫോഴ്സിനുള്ളത്. ഫോൺ തികച്ചും വാട്ടർ റിപ്പല്ലൻറാണ്. ഒരു തുള്ളി വെള്ളം പോലും അകത്തു കയറാതിരിക്കാനായി നാനോ കോട്ടിംഗ് പ്രത്യേകമായി ഉപയോഗിച്ചിരിക്കുന്നു. വിവിധ തരം പവർ മോഡുകൾ ഘടിപ്പിക്കുന്നതിനായി ഫോണിൻെറ പിൻ ഭാഗത്ത് പോഗോ പിന്നുകളുണ്ട്. 2730 മില്ലി ആംപെയർ ബാറ്ററി ഫോണിലുണ്ട്.

"</p

5.5 ഇഞ്ച് ക്വൽ എച്ച്.ഡി (1440X2560 പിക്സൽസ്) ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഫോൺ താഴെ വിഴുന്നാലും കേടുപാട് സംഭവിക്കാതിരിക്കാൻ ഷാറ്റർ ഷീൽഡ് പി.ഒ.എൽ.ഇ.ഡി ടെക്നോളജിയും ഡിസ്പ്ലേയിലുണ്ട്. 4ജിബി, 6 ജി.ബി റാം വെർഷനുകളിൽ ഫോൺ ലഭിക്കും. ക്വാൽകോം 835 എസ്.ഒ.സി ചിപ്പ്സെറ്റാണ് ഫോണിന് കരുത്ത് പകരും. ഗൂഗിൾ ആൻഡ്രോയിഡ് 7.1.1 നൌഗട്ടാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണിൻെറ പ്രവർത്തനം.

12 മെഗാപിക്സലിൻെറ ഇരട്ട പിൻ ക്യാമറയാണ് ഫോണിലുള്ളത്. സോണി ഐ.എം.എക്സ് ഇമേജ് സെൻസർ കൂടുതൽ മിഴിവാർന്ന ചിത്രങ്ങൾ സമ്മാനിക്കും. 5 മെഗാപിക്സലിൻെറതാണ് മുൻ ക്യാമറ. 85 ഡിഗ്രി വൈഡ് ആംഗിൾ ലെൻസ് സെൽഫി പ്രേമികളെ അമ്പരപ്പിക്കും. 64 ജി.ബി, 128 ജി.ബി ഇൻേണൽ മെമ്മറി ഓപ്ഷനുകൾ സെഡ് 2 ഫോഴ്സിലുണ്ട്. എക്സ്ടേണൽ കാർഡ് ഉപയോഗിച്ച് ഇത് 2 ടി.ബി വരെ ഉയർത്താം.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍