സയന്‍സ്/ടെക്നോളജി

ഫിറ്റ്നസ് ഇഷ്ടപ്പെടുന്നവർക്ക് ലെനോവോയുടെ സമ്മാനം

HX06 ബഡ്ജറ്റ് മോഡൽ ഫിറ്റ്നസ് ട്രാക്കറിനെ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്

ഫിറ്റ്നസ് ആഗ്രഹിക്കുന്നവർക്ക് പ്രമുഖ ഇലക്ട്രോണിക് നിർമാതാക്കളായ ലെനോവയുടെ സമ്മാനം.  HX06 ബഡ്ജറ്റ് മോഡൽ ഫിറ്റ്നസ് ട്രാക്കറിനെ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ഫ്ലിപ്കാർട്ട് തങ്ങളുടെ എക്സ്ക്ലൂസീവ് പ്രോഡക്ടായാണ് ഫിറ്റ്നസ് ട്രാക്കറിനെ ലെനോവോ അവതരിപ്പിച്ചിരിക്കുന്നത്. HX03 കാർഡിയോ, HX03F സ്പെക്ട്ര എന്നീ ഫിറ്റ്നസ് ട്രാക്കർ മോഡലുകളെ ഈ വർഷം ഏപ്രിൽ മാസം കമ്പനി പുറത്തിറക്കിയിരുന്നു. ഇതിൻറെ പിന്മുറക്കാരനായാണ് പുതിയ മോഡലിൻറെ വരവ്.

ഓ-എൽ.ഇ.ഡി ഡിസ്പ്ലേയാണ് മോഡലിൻറെ മറ്റൊരു പ്രത്യേകത. ഐ.പി 67 വാട്ടർ റെസിസ്റ്റൻറ് സംവിധാനവും മറ്റൊരു പ്രത്യേകതയാണ്. കൂടുതൽ ബാറ്ററി കരുത്ത് നൽകാനെന്നോണം ലി-പോ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഓരോ ചാർജിംഗിലും 8 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പാണ് ലെനോവോ വാഗ്ദാനം ചെയ്യുന്നത്. ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം മുതൽ മുകളിലോട്ടുള്ള എല്ലാ ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട് ഫോണുകളിലും, ഐ.ഓ.എസ് 9 മുതലുള്ള ആപ്പിൾ ഫോണുകളിലും ഫിറ്റ്നസ് ട്രാക്കർ ബന്ധപ്പിച്ച് പ്രവർത്തിപ്പിക്കാം.


സവിശേഷതകൾ

0.47 ഇഞ്ച് മോണോക്രോം ഓ-എൽ.ഇ.ഡി ഡിസ്പ്ലേയാണ് ലെനോവോ HX06 ഫിറ്റ്നസ് ട്രാക്കറിലുള്ളത്. 128×32 പിക്സലാണ് റെസലൂഷൻ. ഫിറ്റ്നസ് സവിശേഷതകളായ ഫൂട്ട് സ്റ്റെപ്പ് കാൽക്കുലേറ്റർ, കലോറി സെഡൻററി റിമൈൻറർ, സ്ലീപ്പ് മോണിറ്റർ എന്നിവ പ്രത്യേകമായി ഉൾക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ ഫോണിൻറെ ബാറ്ററി അളവ്, ഫിറ്റ്നസിൻറെ അളവ് സമയം, തീയതി തുടങ്ങിയവ ഫിറ്റ്നസ് ബാൻഡിലൂടെ അറിയാൻ സാധിക്കും. 1 വർഷത്തെ ഇൻറർനാഷണൽ വാറൻറിയാണ് കമ്പനി നൽകുന്നത്. വില – 1,299 രൂപ

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍