TopTop
Begin typing your search above and press return to search.

വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച് വണ്‍പ്ലസ് 6T മുന്നേറുന്നു

വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച് വണ്‍പ്ലസ് 6T  മുന്നേറുന്നു

ലോകപ്രശസ്ത പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസിന്റെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 6T വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളായ ഇന്‍-ഡിസ്പ്ലേ സ്‌ക്രീന്‍ അണ്‍ലോക്ക്, ഡ്യുവല്‍ ലെന്‍സ് ക്യാമറ, സ്നാപ്ഡ്രാഗണ്‍ 845 SoC എന്നിവ വണ്‍പ്ലസ് 6T-യുടെ ചില ആകര്‍ഷണങ്ങളാണ്. പുറത്തിറങ്ങി 48 മണിക്കൂറിനുള്ളില്‍ ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കിയ വണ്‍പ്ലസ് 6T രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ആയിക്കഴിഞ്ഞു.

വിപണിയിലെ ഈ മുന്നേറ്റം തുടരുന്നതിനും ആമസോണുമായുള്ള കമ്പനിയുടെ പങ്കാളിത്തത്തിന്റെ നാലാം വാര്‍ഷികം ആഘോഷമാക്കുന്നതിനുമായി ഒരുങ്ങുകയാണ് വണ്‍പ്ലസ്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് അതിശയകരമായ ആനുകൂല്യങ്ങള്‍ കമ്പനി നല്‍കും.ആമസോണുമായുള്ള പങ്കാളിത്തം നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ വണ്‍പ്ലസ് 6T-ക്ക് കമ്മ്യൂണിറ്റി റിവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നവംബര്‍ 30 മുതല്‍ ഇത് ലഭ്യമാകും.

ഇന്ത്യയില്‍ വണ്‍പ്ലസ് തങ്ങളുടെ സ്മാര്‍ട്ട്ഫോണുകള്‍ ആമസോണ്‍ വഴി മാത്രമാണ് വില്‍ക്കുന്നത്. കമ്പനിയുടെ ഇന്ത്യന്‍ വിജയത്തിന് പിന്നിലെ ശക്തി കേന്ദ്രമാണ് ആമസോണ്‍. പരസ്പര സഹകരണത്തിലൂടെ ഇരു കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്. നൂതനമായ ആശയങ്ങളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ആമസോണും വണ്‍പ്ലസും ശ്രമിച്ചിട്ടുണ്ട്. ഇന്‍വൈറ്റ് വണ്‍ലി പര്‍ച്ചേസ്, റെഫറല്‍ പ്രോഗ്രാം, ഫാസ്റ്റ് എഎഫ് സെയില്‍ എന്നിവ അവയില്‍ ചിലതാണ്.

ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ 77 ശതമാനവും കൈയാളുന്നത് ആമസോണ്‍ അണെന്ന് കൗണ്ടര്‍പോയിന്റ് മാര്‍ക്കറ്റ് മോണിറ്റര്‍ സര്‍വ്വീസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വണ്‍പ്ലസ് ആണ് ഈ നേട്ടം കൈവരിക്കാന്‍ ആമസോണിനെ സഹായിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ആനുകൂല്യങ്ങളാണ്. നവംബര്‍ 30-ന് ആരംഭിക്കുന്ന വാര്‍ഷികാഘോഷ സമ്മാനങ്ങളുടെ ഭാഗമായി വണ്‍പ്ലസ് 6T സിറ്റി ബാങ്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 1500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ആറുമാസ നോ കോസ്റ്റ് ഇഎംഐ സ്വന്തമാക്കാനും അവസരമുണ്ട്.

വണ്‍പ്ലസ് ആരാധകര്‍ക്ക് പഴയ വണ്‍പ്ലസ് സ്മാര്‍ട്ട്ഫോണ്‍ മാറ്റി വണ്‍പ്ലസ് 6T വാങ്ങാം. ഇതുവഴി 3000 രൂപയുടെ അധിക ആനുകൂല്യം ലഭിക്കും. ഏറ്റവും മികച്ച പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതില്‍ എന്നും ശ്രദ്ധിക്കുന്ന കമ്പനിയാണ് വണ്‍പ്ലസ്. സാങ്കേതികവിദ്യകളുടെയും സൗകര്യങ്ങളുടെയും കാര്യത്തില്‍ ഏറ്റവും പുതിയ ഐഫോണിനോട് കിടപിടക്കാന്‍ വണ്‍പ്ലസ് 6T-ക്ക് കഴിയുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ തന്നെയാണിത്. എന്നാല്‍ മറ്റ് പ്രീമിയം സ്മാര്‍ട്ട്ഫോണുകളുമായി താരതമ്യം ചെയ്താല്‍ കൊല്ലുന്ന വിലയുമില്ല.

ഉപഭോക്താക്കളുടെ സംതൃപ്തിക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്ന കമ്പനികളായതിനാല്‍ തുടക്കം മുതല്‍ തന്നെ വണ്‍പ്ലസും ആമസോണും നല്ല പൊരുത്തത്തോടെയാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് വണ്‍പ്ലസ് ഇന്ത്യ ജനറല്‍ മാനേജര്‍ വികാസ് അഗര്‍വാള്‍ പറഞ്ഞു. പങ്കാളിത്തം കൊണ്ട് രണ്ട് കമ്പനികള്‍ക്കും വലിയ നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പരസ്പരം മനസ്സിലാക്കി പ്രവര്‍ത്തിച്ചതിന്റെ ഗുണമാണിത്. ഇനിയും ധാരാളം വര്‍ഷങ്ങള്‍ ഒരുമിച്ച് മുന്നോട്ടുപോയി ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ ഐഫോണില്‍ നിന്ന് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. എത്രയും പെട്ടെന്ന് വണ്‍പ്ലസിന്റെ ഉടമയാവുക. ആമസോണില്‍ നിന്ന് മികച്ച ആനുകൂല്യങ്ങളോടെ ഏത് പ്രീമിയം സ്മാര്‍ട്ട്ഫോണിനോടും കിടപിടിക്കുന്ന വണ്‍പ്ലസ് 6t സ്വന്തമാക്കാം. ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ എന്നിവിടങ്ങളിലും നാലാംവാര്‍ഷിക ആനുകൂല്യങ്ങള്‍ ലഭിക്കും.


Next Story

Related Stories