സയന്‍സ്/ടെക്നോളജി

വൺപ്ലസ് ടെലിവിഷൻ നിർമാണത്തിലേക്ക്; പേര് നിർദ്ദേശിക്കുന്നവർക്ക് അടിപൊളി സമ്മാനങ്ങൾ

Print Friendly, PDF & Email

വൺപ്ലസ് സ്ഥാപകനും സി.ഇ.ഓയുമായ പീറ്റ ലൂ തന്നെയാണ് പുതിയ സംരംഭത്തിൻറെ അമരക്കാരൻ.

A A A

Print Friendly, PDF & Email

കരുത്തൻ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നതിൽ കേമന്മാരാണ് വൺപ്ലസ് എന്ന ചൈനീസ് കമ്പനി. വൺപ്ലസ്5, വൺപ്ലസ് 6 അടക്കം പുറത്തിറക്കിയ പല മോഡലുകളും ആപ്പിൾ ഐഫോണുകളെ പോലും വെല്ലുവിളിക്കാൻ കരുത്തുള്ളവയാണ്. ഇലക്ട്രോണിക് ഭീമന്മാരായ വൺപ്ലസ് ഇപ്പോൾ ടെലിവിഷൻ നിർമാണത്തിലേക്കും ചുവടുവയ്ക്കുകയാണ്. വൺപ്ലസ് ടിവി എന്ന പേരിൽ സ്മാർട്ട് ടിവി ഉടൻ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

വൺപ്ലസ് സ്ഥാപകനും സി.ഇ.ഓയുമായ പീറ്റ ലൂ തന്നെയാണ് പുതിയ സംരംഭത്തിൻറെ അമരക്കാരൻ. വൺപ്ലസിൻറെ ടൈപ്പ് സി മോഡൽ ഹെഡ്ഫോണുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് സ്മാർട്ട് ടിവിയെക്കുറിച്ചുള്ള അറിയിപ്പുണ്ടായത്. ഇതിനെ ഏറെ പ്രതീക്ഷയോടെ കാണുകയാണ് ആരാധകർ. മാത്രമല്ല 8 ജി.ബി റാമും കരുത്തൻ കാമറയുമായെത്തിയ വൺപ്ലസ് 6 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Read Also – ചന്ദ്രനിലേക്ക് ആദ്യ സ്‌പെയ്‌സ് ടൂറിസ്റ്റിനെ അയ്ക്കാന്‍ സ്പെയ്സ് എക്സ്!

196 രാജ്യങ്ങളിലായി ഏകദേശം അഞ്ച് മില്ല്യൺ അംഗങ്ങളാണ് വൺപ്ലസിനുള്ളത്. ഇവരിൽ നിന്നും പുതിയ സ്മാർട്ട് ടിവിയെക്കുറിച്ചുള്ള പ്രതികരണവും കമ്പനി തേടുന്നുണ്ട്. വൺപ്ലസ് ടിവി എന്നാണ് പേരെങ്കിലും മികച്ച മറ്റ് പേരുകൾ ആരാധകർക്ക് നിർദ്ദേശിക്കാവുന്നതാണ്. അടുത്ത മാസം 16 വരെ ഇതിനായുള്ള സൌകര്യം വെബ്സൈറ്റിൽ തയ്യാറാക്കിയിട്ടുണ്ട്. അതിൽ നിന്നും മികച്ച 10 എണ്ണത്തിനെ 31ആം തിയതി പ്രഖ്യാപിക്കും. ഈ പത്തുപേർക്കും കമ്പനിയുടെ 3,990 രൂപ വിലയുള്ള ബുള്ളറ്റ് ഹെഡ്സെറ്റുകളാണ് വൺപ്ലസ് വാഗ്ദാനം ചെയ്യുന്നത്.

ഇതിനു പുറമേ മികച്ച പേര് നിർദ്ദേശിക്കുന്ന വ്യക്തിക്ക് വൺപ്ലസ് സ്മാർട്ട് ടിവിയും സമ്മാനമായി ലഭിക്കും. തീർന്നില്ല, സ്മാർട്ട് ടി.വി ലോഞ്ചിംഗ് ഈവൻറിലേക്ക് വിജയിക്ക് പങ്കെടുക്കാനുള്ള അവസരവുമുണ്ട്. അടുത്ത വർഷം ആദ്യത്തോടെ സ്മാർട്ട് ടിവി പുറത്തിറങ്ങും. ഷവോമി എം.ഐ സ്മാർട്ട് ടിവികളാകും വൺപ്ലസ് ടിവിയുടെ പ്രധാന എതിരാളികൾ. വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

Read Also – 40,000 രൂപയില്‍ തുടങ്ങുന്ന ആപ്പിൾ വാച്ച് 4 ഇന്ത്യൻ വിപണിയിൽ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍