TopTop
Begin typing your search above and press return to search.

8 ജി.ബി റാമുമായി വണ്‍പ്ലസ് 6; തോല്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്കായി -റിവ്യു

8 ജി.ബി റാമുമായി വണ്‍പ്ലസ് 6; തോല്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ക്കായി -റിവ്യു

ആദ്യംതന്നെ പറയട്ടെ സ്‌നാപ്ഡ്രാഗണ്‍ 485 ചിപ്പ്‌സെറ്റുമായി ഇന്ത്യയിലെത്തിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എന്ന ബഹുമതി വണ്‍പ്ലസ് 6 നാണ്. അതോടൊപ്പം 8 ജി.ബി റാം എന്ന കരുത്തും കൂടി. വണ്‍പ്ലസ് 6 പുലിയാണ്. സ്മാര്‍ട്ട്‌ഫോണ്‍ ഹാംഗിഗ് പ്രശ്‌നവുമായി വട്ടം ചുറ്റുന്നവരെല്ലാം ഇവനെ ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നെ ജീവിതകാലം മറക്കില്ല. അത് ഉറപ്പ്. 2.8 ജിഗാഹെര്‍ട്‌സ് പ്രോസസ്സറുള്ള ഇവന്‍ സ്പീഡിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും നല്‍കുന്നില്ല. ഒപ്പം അത്യുഗ്രന്‍ 6.28 ഇഞ്ച് ഫുള്‍ എച്ച്.ഡി ഒപ്റ്റിക് അമോലെഡ് ഡിസ്‌പ്ലേയും.

ഡിസൈന്‍

സ്റ്റൈലിന് ഒരു വിട്ടുവീഴ്ചയും വരുത്താത്തവരാണ് വണ്‍പ്ലസ്. ഐഫോണ്‍ ഉപയോഗിക്കുന്ന ഗമയോട് തന്നെ ഇവനെയും കൊണ്ടു നടക്കാന്‍ കഴിയും. ഫിനിഷിംഗും ക്വാളിറ്റിയും അത്രയ്ക്കും മികച്ചത്. വണ്‍പ്ലസ് 6ലാണെങ്കില്‍ പിന്‍ ഭാഗത്ത് ഗ്ലാസ് പാനലാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം മിറര്‍ ബ്ലാക്ക് ഫിനിഷിംഗുമാണ്. ഫോണ്‍ താഴെ വീണാല്‍ പൊട്ടല്‍ സംഭവിക്കാതിരിക്കാന്‍ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണം മുന്നിലും പിന്നിലുമുണ്ട്.

സവിശേഷതകള്‍/സോഫ്റ്റ് വെയര്‍

ക്വാര്‍കോം സ്‌നാപ്ഡ്രാഗണിന്റെ ഏറ്റവും പുതിയ പ്രോസസ്സറാണ് ഫോണിന് കരുത്തു പകരുന്നത്. അതുകൊണ്ടുതന്നെ ഫോണിന് യാതൊരുവിധ ഹാംഗിംഗും സംഭവിക്കുന്നില്ല. ഏത് സോഫ്റ്റ് വെയറും ഗെയിമുകളും ആപ്പും സുഗമമായി ഉപയോഗിക്കാം. 1080X2280 പിക്‌സല്‍സ് റെസലൂഷന്‍ ഡിസ്‌പ്ലേയെ സുന്ദരനാക്കുന്നു. 6ജി.ബി റാം (34,999 രൂപ), 8ജി.ബി റാം (39,999 രൂപ) എന്നിങ്ങനെ രണ്ട് രീതിയില്‍ ഫോണ്‍ ലഭ്യമാണ്.

മാര്‍വല്‍ അവഞ്ചേഴ്‌സ് എന്ന സ്‌പെഷ്യല്‍ എഡിഷനിലും ഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് ആവശ്യക്കാരും ഏറെയാണ്. മുന്‍ നിരയിലുള്ള എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ലഭ്യമായ കണക്ടീവിറ്റി ഓപ്ഷന്‍സും വണ്‍പ്ലസ് 6ലുണ്ട്. രണ്ട് നാനോ സിം പോര്‍ട്ടാണുള്ളത്. 3300 മില്ലീ അംപെയറാണ് ബാറ്ററി കരുത്ത്. ഡാഷ് ചാര്‍ജര്‍ ഫോണിനൊപ്പം ലഭിക്കും. എന്നാല്‍ വയര്‍ലെസ് ചാര്‍ജിംഗ് ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല.

കാമറ കരുത്ത്

16 മെഗാപിക്‌സലിന്റെ പിന്‍ കാമറയാണ് ഫോണിലുള്ളത്. ഫോട്ടോ ക്വാളിറ്റി മുന്‍പന്തിയില്‍ തന്നെ. 20 മെഗാപിക്‌സലിന്റേതാണ് മുന്‍ കാമറ. രണ്ട് കാമറകളിലും നിരവധി സവിശേഷതകളും കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കുറഞ്ഞ വെളിച്ചത്തിലും, രാത്രിയിലും മികച്ച ചിത്രങ്ങള്‍ രണ്ട് കാമറയും വാഗ്ദാനം ചെയ്യുന്നുണ്ട്. 4കെ വീഡിയോ റെക്കോഡിംഗും എടുത്തുപറയേണ്ട പ്രത്യേകതയാണ്.

വണ്‍പ്ലസ് 6 ഗെയിമിംഗ് മോഡ്

പ്രോസസ്സറും റാമും ഇത്രയുമുള്ളതു കൊണ്ടുതന്നെ ഗെയിമിംഗ് സ്പീഡ് അത്യുഗ്രനാണ്. ഹൈ ഗ്രാഫിക്‌സുള്ള ഗെയിമുകള്‍ കളിച്ചാലും യാതൊരു വിധത്തിലുള്ള ഹാംഗിംഗും അനുഭവപ്പെടുന്നില്ല. ഈ ഫോണിനായി ആറ് പുതിയ ഗെയിമിംഗ് സ്‌പെസിഫിക് ട്രിക്കുകളുമുണ്ട്. 'GAMING DO NOT DISTURB' മോഡാണ് ഗെയിമിംഗ് മോഡായി അറിയപ്പെടുന്നത്. അതായത് ഗെയിം കളിക്കുന്ന സമയത്ത് ഈ ഓപ്ഷന്‍ ഓണാക്കിയാല്‍ ഒരു ഫോണിന്റെ ഭാഗത്തു നിന്നും യാതൊരു ശല്യവും നിങ്ങള്‍ക്കുണ്ടാവില്ല. ഫോണിലേയ്ക്ക് വരുന്ന കോളുകള്‍ മറ്റൊരു സ്പീക്കറിലേക്ക് വഴി തിരിച്ചു വിടാനും സൗകര്യമുണ്ട്. മാത്രമല്ല ഗെയിമിംഗ് ബ്രൈറ്റ്‌നെസ്സും ഇഷ്ടമുള്ള രീതിയില്‍ നിയന്ത്രിക്കാനും ഈ ഓപ്ഷന്‍ വഴി കഴിയും. വണ്‍പ്ലസ് 6ന്റെ പിന്മുറക്കാരില്‍ ലഭ്യമായ എല്ലാ ഗെയിമിംഗ് അപ്‌ഡേറ്റ്‌സും ഈ മോഡലിലുമുണ്ട്.


Next Story

Related Stories