സയന്‍സ്/ടെക്നോളജി

പിന്നിൽ മൂന്ന് ക്യാമറകളുടെ കരുത്തിൽ ഓപ്പോ R17 പ്രോ വിപണിയിലെത്തുന്നു

എമറാൾഡ് ഗ്രീൻ, എൻചാൻറിംഗ് മിസ്റ്റ് എന്നീ നിറഭേദങ്ങളിൽ ഫോൺ ലഭിക്കും

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോൺ നിർമാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഓപ്പോ R17 പ്രോയെ വിപണിയിലെത്തിക്കുന്നു. ഡിസംബർ മാസം ഏഴിനാകും ഡിസൈനിലും കരുത്തിലും ഏറെ അപ്ഡേഷനോടെ ഓപ്പോ R17 പ്രോയെ വിപണിയിലെത്തിക്കുക. ഫോണിൻറെ പ്രീ ഓർഡർ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മുംബൈയിൽ നടക്കുന്ന ചടങ്ങിലായിരിക്കും ഓപ്പോ R17നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക.

ഓപ്പോയുടെ ആർ സീരീസ് മോഡലായതുകൊണ്ടുതന്നെ ക്യാമറയുടെ ഭാഗത്ത് മികവ് പ്രതീക്ഷിക്കാം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻറ് സെൻസറാണ് മോഡലിൻറെ മറ്റൊരു പ്രത്യേകത. ഓപ്പോ 6 ടിയെ വെല്ലുവിളിക്കാനാണ് R17 പ്രോയിൽ ഈ സവിശേഷത ഉപയോഗിച്ചിരിക്കുന്നത്. മൂന്നു പിൻ ക്യാമറകൾക്കു പുറമേ വാട്ടർ നോച്ച് ഡിസ്‌പ്ലേയും ഫോണിന് മിഴിവേകും. നിലവിൽ ചൈനയിൽ പ്രചാരത്തിലുള്ള മോഡലാണ് ഓപ്പോ R17 പ്രോ.

അത്യാധുനിക സവിശേഷതകൾ ഉള്ളതുകൊണ്ടുതന്നെ ചൈനീസ് മാർക്കറ്റിൽ ഏറെ ആരാധകരുള്ള മോഡലാണ് ഓപ്പോ R17 പ്രോ. സൂപ്പർ വോക് ചാർജിംഗ് എന്ന നൂതന അതിവേഗ ചാർജിംഗ് സംവിധാനം ഈ മോഡലിലുണ്ട്. 8 ജി.ബിയാണ് റാം ശേഷി. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ 44,100 രൂപയാണ് ചൈനയിലെ ഓപ്പോ R17 പ്രോയുടെ വിപണി വില. ഏകദേശം 40,000 രൂപയ്ക്കടുത്ത് R17 പ്രോയിന് ഇന്ത്യൻ വില പ്രതീക്ഷിക്കാം.

എമറാൾഡ് ഗ്രീൻ, എൻചാൻറിംഗ് മിസ്റ്റ് എന്നീ നിറഭേദങ്ങളിൽ ഫോൺ ലഭിക്കും. പിൻഭാഗത്തെ മൂന്നു ക്യാമറ പുറത്തിറക്കൽ ചടങ്ങിലെ മുഖ്യ ആകർഷണമായിരിക്കും. R17 പ്രോയുടെ സൂപ്പർ വോക്ക് ഫ്ലാഷ് ചാർജിംഗ് സംവിധാനത്തിലും സാമൂഹിക മാധ്യമങ്ങളിലടക്കം മികച്ച പ്രതികരണമുണ്ട്. ഓപ്പോയുടെ ഔദ്യോഗിക അഭിപ്രായ സർവെയിലും സൂപ്പർ വോക്ക് ഫ്ലാഷ് ചാർജിംഗാണ് ആരാധകർ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.

ഓപ്പോ R17 പ്രോ സവിശേഷതകൾ

6.4 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് ഓപ്പോ R17 പ്രോയിലുള്ളത്. 2080X2340 പിക്സലാണ് റെസലൂഷൻ. 19.5:9 ആണ് ആസ്പെക്ട് റേഷ്യോ. പിന്നിൽ ഉപയോഗിച്ചിരിക്കുന്നത് മൂന്നു കാമറകളാണ്. 12 മെഗാപിക്സലിൻറെ കാമറാ സെൻസറും 20 മെഗാപിക്സലിൻറെ രണ്ടു സെൻസറുകളുമാണ് ഇവ.

മുന്നിൽ ഉപയോഗിച്ചിരിക്കുന്നത് 25 മെഗാപിക്സലിൻറെ സെൽഫി കാമറയാണ്. മികച്ച ചിത്രമെടുക്കുന്നതോടൊപ്പം നിരവധി സവിശേഷതകളും മുൻ ക്യാമറയിലുണ്ട്. 8ജി.ബിയാണ് റാം ശേഷി. 128 ജി.ബിയാണ് ഇൻറേണൽ മെമ്മറി കരുത്ത്. 3,700 മില്ലി ആംപയറിൻറെ കരുത്തൻ ബാറ്ററിയും ഫോണിൻറെ പ്രത്യേകതയാണ്.

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍