UPDATES

സയന്‍സ്/ടെക്നോളജി

കാത്തിരിപ്പുകള്‍ക്ക് വിരാമം; സാംസങ്ങ് ഗ്യാലക്‌സി എ8 പ്ലസ്(2018) എത്തി

ഏറെ പ്രത്യേകതകളോടെയാണ് സാംസ്ങ് ഗ്യാലക്‌സി എ8 പ്ല്‌സ് എത്തുന്നത്

ഔദ്യോഗികമായി അവതരിപ്പിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സാംസങ്് ആരാധകര്‍ നെഞ്ചോട് ചേര്‍ത്തതാണ് ഗ്യാലക്‌സി എ8 പ്ലസ്(2018) എഡിഷനെ. ഈ മോഡലിനെ കമ്പനി എന്ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു ഏവരും ചോദിച്ചത്. ഒടുവില്‍ സാംസങ് പ്രേമികളുടെ കാത്തിരിപ്പ് അവസാനിച്ച് സാംസങ് ഗ്യാലക്‌സി എ8 പ്ലസ്(2018) എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണിലൂടെയാകും ഫോണിന്റെ എക്‌സ്‌ക്ലൂസീവ് വില്‍പ്പന. ഫോണ്‍ പ്രീ ബുക്കിംഗിനുള്ള അവസരം കമ്പനി ഏര്‍പ്പെടുത്തിയിരുന്നു.

ആമസോണിന്റെ സ്‌പെഷ്യല്‍ സെയില്‍ ബ്രാന്റാണ് സാംസങ് ഗ്യാലക്‌സി എ8 പ്ലസ്(2018) എഡിഷന്‍. അതുകൊണ്ടുതന്നെ ഈ ഫോണ്‍ മറ്റൊരു രീതിയിലും വാങ്ങാന്‍ നിലവില്‍ അവസരമില്ല. ആവശ്യമുള്ളവര്‍ പ്രീ ബുക്കിംഗ് ചെയ്ത് വില്‍പ്പന സമയം വരെ കാത്തിരിക്കേണ്ടി വരുമെന്നവര്‍ അറിയിച്ചിരുന്നതാണ്. ജനുവരി 10 മുതലാകും ഫോണിന്റെ വില്‍പ്പനയെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

വിയറ്റ്‌നാമില്‍ ജനുവരി 6 മുതല്‍ തന്നെ ഫോണിന്റെ വില്‍പ്പന ആരംഭിച്ചിരുന്നു. ഇന്ത്യന്‍ കണക്കനുസരിച്ച് ഏകദേശം 38,040 രൂപയാണ് എ8 പ്ലസ് 2018 ന്റെ വിയറ്റ്‌നാമിലെ വില. എന്നാല്‍ ഇന്ത്യയില്‍ ഇവയുടെ വില എപ്രകാരമാകും എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 35,000 രൂപയ്ക്ക് താഴെയാകുമെന്ന് ചില ദേശീയ ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്താണ് പ്രത്യേകത
ആയിരക്കണക്കിന് ആരാധകര്‍ ഫോണിനായി പ്രീ ബുക്കിന് നടത്തി കാത്തിരിക്കുന്നുണ്ടെങ്കില്‍ എന്തായിരിക്കും പ്രത്യേകത എന്നല്ലേ…

സാംസങ്ങിന്റെ ചരിത്രത്തില്‍ തന്നെ ഐ.പി അംഗീകൃത ഇരട്ട മുന്‍ ക്യാമറ ഇനി എ8 പ്ലസ് 2018 ലായിരിക്കും. സാംസങ് പേ ഇന്‍ഗ്രേഷന്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സാംസങ്ങിന്റെ വെര്‍ച്ച്വല്‍ റിയാലിറ്റി ഗിയര്‍ ഹെഡ്‌സൈറ്റിനെ പിന്തുണയ്ക്കുന്നതാകും ഈ മോഡല്‍. ആന്‍ഡ്രോയിഡ് നൌഗട്ട് 7.1.1 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 5.6 ഇഞ്ച് ഫുള്‍ എച്ച്.ഡി+ (2220ഃ1080 പിക്‌സല്‍സ്) അമോലെഡ് ഡിസ്‌പ്ലേ ഫോണിന് മിഴിവേകും. 18:5:9 ആണ് ഡിസ്‌പ്ലേയുടെ അനുപാതം.

ഇവ കരുത്തേകും
4 ജി.ബി റാമാണ് ഫോണിന് കരുത്തേകുന്നത്. 32/64 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. എക്‌സ്‌റ്റേണല്‍ കാര്‍ഡ് ഉപയോഗിച്ച് 256 ജി.ബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാനാകും. 2.2 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍ ഫോണിന് കൂടുതല്‍ വേഗത നല്‍കും. ഇന്റര്‍നെറ്റ് സര്‍ഫിങ്ങിനും ഡൗണ്‍ലോഡിങ്ങിനും ഇവ കൂടുതല്‍ വേഗത നല്‍കും. ടൈപ്പ് സി യു.എസ്.ബി പോര്‍ട്ടാണുള്ളത്. 4ജി എല്‍.ടി.ഇ, ബ്ലൂടൂത്ത് വെര്‍ഷന്‍ 5.0, എന്‍.എഫ്.സി എന്നിവയും ഫോണിലുണ്ട്.

ഇരട്ട മുന്‍ ക്യാമറയാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഒരെണ്ണം 16 മെഗാപിക്‌സലിന്‍േതും, മറ്റേത് 8 മെഗാപിക്‌സലിന്‍േതുമാണ്. f/1.9 ഇമേജി സെന്‍സറാണ് ക്യാമറയില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതിലൂടെ ചിത്രത്തില്‍ വേണ്ട ഭാഗം മാത്രം ഫോക്കസ് ചെയ്ത് ബാക്ക്ഗ്രൗണ്ടിനെ മങ്ങിപ്പിക്കാന്‍ ഇതിലൂടെ കഴിയും. കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ക്കായി ഫോണിനുള്ളില്‍ തന്നെ പ്രത്യേക ആപ്ലിക്കേഷനുണ്ട്. 16 മെഗാപിക്‌സലിന്‍േതാണ് പിന്‍ ക്യാമറ.

കുറവുണ്ടെങ്കില്‍ അത് ഇതാണ്
മുന്നില്‍ 16/8 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറ ഉണ്ടെങ്കിലും അവ ഫിക്‌സഡ് ഫോക്കസ് ആണെന്നതാണ് പോരായ്മ. അതുകൊണ്ടുതന്നെ യാത്ര ചെയ്യുമ്പോളെടുക്കുന്ന ചിത്രങ്ങള്‍ക്ക് എത്രത്തോളം വ്യക്തത വരുമെന്നത് ഒരു പ്രധാന ചോദ്യമാണ്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍