സയന്‍സ്/ടെക്നോളജി

സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ വിവരങ്ങള്‍ വീഡിയോകളായും സ്‌ക്രീന്‍ ഷോട്ടുകളായും ചോര്‍ത്തുന്നു!

വിവിധ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു നടത്തുന്ന വിഡിയോ കോളുകള്‍ ചില ടെക് കമ്പനികള്‍ ചോര്‍ത്തുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.

സ്മാര്‍ട്ട് ഫോണുകളില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല ആപ്ലിക്കേഷനുകളും ലൈവ് വീഡിയോകളും സ്‌ക്രീന്‍ ഷോട്ടുകളും ചോര്‍ത്തുന്നവയാണെന്ന് പഠനം. അമേരിക്കയിലെ നോര്‍ത്ത്-ഈസ്‌റ്റേണ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഡേവിഡ് ചോഫ്‌നെസും സംഘവും നടത്തിയ പഠനത്തിലാണ് ഈ വിവരം ആധികാരികമായി പുറത്ത് വന്നിരിക്കുന്നത്.

പാസ്‌വേഡ്, ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, യൂസര്‍ നെയിം, മറ്റ് വ്യക്തിഗത വിവരങ്ങള്‍ തുടങ്ങി ഫോണില്‍ നമ്മള്‍ എന്തു ചെയ്താലും അതെല്ലാം ചില ആപ്പുകള്‍ സ്‌ക്രീന്‍ ഷോട്ടുകളായും ലൈവ് വീഡിയോകളായും ചോര്‍ത്തുന്നുണ്ട്. ടൈപ്പ് ചെയ്യുന്ന പാസ്‌വേര്‍ഡുകള്‍ കറുത്ത കുത്തുകളായി മാറുന്നതിന് മുന്‍പു തന്നെ ഇവ റെക്കോഡ് ചെയ്യപ്പെടുന്നുണ്ടെന്നും വിവിധ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു നടത്തുന്ന വിഡിയോ കോളുകള്‍ ചില ടെക് കമ്പനികള്‍ ചോര്‍ത്തുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.

ചില കമ്പനികള്‍ ചോര്‍ത്തുന്ന സ്‌ക്രീന്‍ഷോട്ടുകളും വിഡിയോകളും മറ്റൊരാള്‍ക്ക് കൈമാറുന്നുണ്ടെന്നും കണ്ടെത്തി. അമേരിക്കയിലെ ഒരു ഫാസ്റ്റ് ഫുഡ് വിതരണ ശൃംഖലയുടെ ആപ്പിലൂടെ ചോര്‍ത്തിയെടുക്കുന്ന വീഡിയോ ഒരു ഡേറ്റ അനലറ്റിക്‌സ് സ്ഥാപനത്തിന് കൈമാറുന്നതായി ഇവര്‍ കണ്ടെത്തി. കൂടാതെ മൊബൈല്‍ ആപ്പുകല്‍ ഡീബഗ് ചെയ്യാനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും ഡെവലപ്പര്‍മാര്‍ ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കാറുണ്ട്.

പഠന സംഘത്തിലെ ഒരംഗമായ പ്രഫ.ക്രിസ്റ്റോ വില്‍സണ്‍ പറയുന്നത് ഉപയോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ ഒരു ഫോണില്‍ നിന്നും ലഭിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെകൂടുതലായതിനാല്‍ വിഷയം വളരെ ഗൗരവമാണെന്നാണ്. ഫോണ്‍ സംഭാഷണങ്ങള്‍ പിടിച്ചെടുത്ത് വില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച് പഠിക്കാനായിരുന്നു ഗവേഷണം ആരംഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍