TopTop
Begin typing your search above and press return to search.

ഡിസ്‌പ്ലേയ്ക്കുള്ളില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍; വിവോ എക്‌സ് 21 വിപണിയിലെത്തി

ഡിസ്‌പ്ലേയ്ക്കുള്ളില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍; വിവോ എക്‌സ് 21 വിപണിയിലെത്തി

സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ എക്‌സ് 21 അവതരിപ്പിച്ചു. ഈവര്‍ഷം ആദ്യം പുറത്തിറങ്ങിയ എക്‌സ് 20 പ്ലസ് യു.ഡിയുടെ പിന്മുറക്കാരനായാണ് എക്‌സ് 21 എത്തുന്നത്. 128 ജി.ബിയുടെ പ്രത്യേക പതിപ്പാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഡിസ്‌പ്ലേയ്ക്കുള്ളിലാണ് ഘടിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 128 ജി.ബി വേര്‍ഷന്‍ ഒഴികെയുള്ള മറ്റെല്ലാ മോഡലുകളിലും പിന്‍ഭാഗത്തു തന്നെയാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഘടിപ്പിച്ചിട്ടുള്ളത്.

എക്‌സ് 21 സവിശേഷതകള്‍

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഒറിയോ 8.1 ഒ.എസ്സിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഒപ്പം വിവോയുടെ സ്വന്തം ഒ.എസ് ആയ ഫണ്‍ ടച്ച് 4.0 ഒറിയോയെ പിന്താങ്ങുന്നുണ്ട്. 6.28 ഇഞ്ച് 1080X2280 പിക്‌സല്‍സ് ഫുള്‍ എച്ച്.ഡി അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 19:9 ആണ് ആസ്‌പെക്ട് റേഷ്യോ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 എസ്ഒസി ചിപ്പ് സെറ്റിനൊപ്പം അഡ്രിനോ 512 ജി.പി.യു ഫോണിന് കരുത്ത് പകരുന്നു.

6 ജി.ബി റാമാണ് വിവോ എക്‌സ് 21 മോഡലിലുള്ളത്. ഒപ്പം 64 ജി.ബി/128 ജി.ബി ഇന്റേണല്‍ മെമ്മറി വേര്‍ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്. കാമറ സാമാന്യം ക്വാളിറ്റിയുള്ളതാണ്. 12 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍ എന്നിങ്ങനെ ഇരട്ട കാമറാണ് പിന്നിലുള്ളത്. ഒപ്പം എല്‍.ഇ.ഡി ഫ്‌ളാഷുമുണ്ട്. 12 മെഗാപിക്‌സലിന്റെ ഐഫോണ്‍ മാതൃകയിലുള്ളതാണ് മുന്‍ കാമറ. 3ഡി മാപ്പിംഗ്, ഫേസ് വേക്ക്, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ എന്നീ സവിശേഷതകള്‍ മുന്‍ കാമറയിലുണ്ട്.

3200 മില്ലി ആംപെയര്‍ ബാറ്ററിയാണ് ഫോണിലുള്ളത്. വൈഫൈ 802.11ac, ബ്ലൂടൂത്ത് 5.0, പെന്‍െ്രെഡവ് ഘടിപ്പിക്കാനായുള്ള ഒ.റ്റി.ജി കണക്ടിവിറ്റി ഉള്‍പ്പടെയുള്ള യു.എസ്.ബി 2.0, ജി.പി.എസ്, എന്നീ സവിശേഷകള്‍ എക്‌സ് 21 ലുണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഗ്രയോസ്‌കോപ്പ് ഉള്‍പ്പടെയുള്ള സെന്‍സറുകളും ഫോണിനെ മികച്ചതാക്കും. 156.2 ഗ്രാമാണ് ഫോണിന്റെ ഭാരം.

വിലയും ലഭ്യതയും

64 ജി.ബി വേര്‍ഷന് 29,900 രൂപയാണ് ചൈനയില്‍ ഫോണിനുള്ളത്. 128 ജി.ബി മോഡലിന് 33,000 രൂപയ്ക്കടുത്താകും. ഇരു മോഡലുകള്‍ക്കും ഇന്ത്യന്‍ വിപണിയിലും ഇതേ വില തന്നെയാകും എന്നാണ് അറിയുന്നത്. റൂബി റെഡ്, അറോറ വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഡിസ്‌പ്ലേയ്ക്കുള്ളില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള സ്‌പെഷ്യല്‍ മോഡലിന് അല്‍പ്പം വില കൂടും. 37,100 രൂപയാണ് ഈ മോഡലിന്റെ വില. ചൈനയിലാണ് ഫോണ്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയാകും വില്‍പ്പന.

Next Story

Related Stories