TopTop
Begin typing your search above and press return to search.

ജനാധിപത്യത്തെ വികൃതമാക്കുകയാണ് വാട്സപ് ഭ്രമം; കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഉദാഹരണം

ജനാധിപത്യത്തെ വികൃതമാക്കുകയാണ് വാട്സപ് ഭ്രമം; കര്‍ണ്ണാടക തിരഞ്ഞെടുപ്പ് ഉദാഹരണം

ഡിസംബര്‍ ആദ്യം കര്‍ണാടകത്തിലെ തീരനഗരമായ ഹോന്നാവറില്‍ ഒരു മീന്‍പിടുത്തക്കാരന്റെ മകനായ 18-കാരന്‍ പരേഷ് മേസ്തയുടെ മൃതദേഹം ഒരു കുളത്തില്‍ കണ്ടു. ബി ജെ പിയുടെ പല പ്രമുഖ നേതാക്കളും ആവര്‍ത്തിച്ച ഊഹാപോഹങ്ങള്‍ പെട്ടന്നു പരന്നു- വാട്സാപ് വഴി-മൃതദേഹം വികൃതമാക്കിയെന്നും മറ്റും. കലാപം പൊട്ടിപ്പുറപ്പെട്ടു.

“അയാളുടെ ശരീരം വികൃതമാക്കിയിരുന്നു, വൃഷണങ്ങള്‍ മുറിച്ചിരുന്നു, തലയില്‍ തിളച്ച എന്ന ഒഴിച്ച് പൊള്ളിച്ചിരുന്നു, തല ആയുധം കൊണ്ട് വെട്ടിപ്പിളര്‍ന്നിരുന്നു,” ഡിസംബര്‍ 10-നു ബി ജെ പി എം പി ശോഭ കരന്ത്ലാജെ ട്വീറ്റ് ചെയ്തു. തീവ്രവാദി വിഭാഗങ്ങളാണ് മേസ്തയെ കൊന്നതെന്ന് പറഞ്ഞു കരന്ത്ലാജെയുടെ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്ന പ്രസ്താവന, സംസ്ഥാനത്തെ ബി ജെ പി നേതൃത്വം ഇറക്കി. തുടര്‍ന്ന് പോലീസ് സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഫോറെന്‍സിക് വിദഗ്ധന്റെ റിപ്പോര്‍ട്ട് പരസ്യമാക്കി. അതില്‍ ശക്തിയായ ആഘാതം കൊണ്ടുള്ള പ്രത്യാഘാതമല്ലാതെ മറ്റ് പരിക്കുകളൊന്നും കാണിച്ചിരുന്നില്ല. അയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഒരു പച്ചകുത്തിയ മതചിഹ്നവും അതുപോലെ ഉണ്ടായിരുന്നു.

ഈ ചെറിയ മീന്‍പിടിത്ത ഗ്രാമത്തില്‍ കരന്ത്ലാജെയുടേതടക്കമുള്ള ആളുകളെ പ്രകോപിതരാക്കിയ വാട്സാപ് സന്ദേശങ്ങള്‍ കാണിക്കാന്‍ ചെറുപ്പക്കാര്‍ കൂട്ടം കൂടി. കുളത്തില്‍ നിന്നുമെടുക്കുമ്പോള്‍ മൃതദേഹത്തിന്റെ കറുത്തിരുന്ന ദൃശ്യവും അതിലുണ്ടായിരുന്നു.

ഈ സംഭവത്തില്‍ പൊലീസ് അഞ്ചു മുസ്ലീംങ്ങളെ പിടികൂടി. സി ബി ഐക്ക് അന്വേഷണം കൈമാറി. മതവിദ്വേഷം പരത്തിയതിന് കരന്ത്ലാജെക്കെതിരെ കേസുമെടുത്തു. കരന്ത്ലാജെ പ്രതികരിക്കാന്‍ വിസമ്മതിച്ചു, പക്ഷേ സാമൂഹ്യ മാധ്യമങ്ങളില്‍ #HindulivesMatter എന്ന പ്രചാരണം തുടരുമെന്ന് അവര്‍ ആവര്‍ത്തിക്കുന്നു.

തുടക്കം മുതല്‍ത്തന്നെ ഇതുപോലെ വാട്സാപ് സന്ദേശങ്ങള്‍ കലാപമുണ്ടാക്കാനായി ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന വാട്സാപ് വഴിയുള്ള വ്യാജസന്ദേശങ്ങള്‍ തമിഴ്നാട്ടില്‍ മൂന്നുപേരുടെ കൊലപാതകത്തിലാണ് കലാശിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2019-ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള നിര്‍ണായക മത്സരമായാണ് കര്‍ണാടകത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനെ കണ്ടത്. രാജ്യത്തെ രണ്ടു പ്രമുഖ രാഷ്ട്രീയ കക്ഷികളും തങ്ങള്‍ 20,000 വാട്സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഒന്നര ദശലക്ഷം അനുയായികളിലേക്ക് എത്താനാകും എന്നാണ് അവകാശവാദം. പക്ഷേ ആ സന്ദേശങ്ങളില്‍ പലതും വ്യാജവും പ്രകോപനപരവുമാണ്. എതിര്‍ രാഷ്ട്രീയ നേതാക്കളുടെ വാക്കുകള്‍ വളച്ചൊടിക്കുന്നതും ഹിന്ദു ദേശീയതാവാദികളും രാജ്യത്തെ മുസ്ലീം ന്യൂനപക്ഷവുമായി സംഘര്‍ഷം ഉണ്ടാക്കുന്നതാണ്. പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് തുടരുന്നു.

ഇന്ത്യയുടെ “WhatsApp ഫസ്റ്റ്” തെരഞ്ഞെടുപ്പ് നടക്കുന്ന സമയം എന്നത് അതിന്റെ ഉടമകളായ ഫെയ്സ്ബുക് വിദ്വേഷ പ്രസംഗങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ട, റഷ്യ വിവരങ്ങളെ വളച്ചൊടിച്ചെന്ന ആരോപണവും കൃത്യമല്ലാത്ത വാര്‍ത്തകളും അടക്കം ജനാധിപത്യത്തെ ദുര്‍ബലമാക്കി എന്ന ആരോപണം നേരിടുന്ന ഘട്ടത്തിലാണ്. ബര്‍മയും ശ്രീലങ്കയും പോലുള്ള വികസ്വര രാജ്യങ്ങളില്‍ വാട്സാപ്പിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ കലാപവും മത സംഘര്‍ഷങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും സൃഷ്ടിച്ചു. യു എസില്‍ റഷ്യക്കാര്‍ നടത്തിയ തെറ്റായ വിവരപ്രചാരണം 126 ദശലക്ഷം ആളുകളിലേക്കാണ് എത്തിയത്.

പക്ഷേ ലോകത്തിന്റെ പല ഭാഗത്തുമുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്, ഏതാണ്ട് 1.5 ബില്ല്യണ്‍ ആളുകള്‍ ഉപയോഗിക്കുന്ന, കമ്പനി ഉദ്യോഗസ്ഥര്‍ക്ക് പോലും വായിക്കാനാകാത്ത വിധത്തില്‍ സുരക്ഷാ ക്രമീകരണമുള്ള വാട്സാപ്, ജനാധിപത്യത്തിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട് എന്നാണ്.

ഉപയോക്താക്കളില്‍ പലരും ഇന്‍റര്‍നെറ്റില്‍ പുതുതായി വന്നവരും ഡിജിറ്റല്‍ സാക്ഷരത കുറഞ്ഞവരുമാകയാല്‍ ഈ ഇടം വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്നു സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. ആശയവിനിമയം സ്വകാര്യ കൂട്ടങ്ങളിലാണ് ഉണ്ടാകുന്നത് എന്നതിനാല്‍ പൊതുസമൂഹത്തിന് തെറ്റായ വിവരങ്ങള്‍ തിരുത്താനുള്ള അവസരവുമില്ല.

“ഇത് കൈവിട്ടു പോവുകയാണ്. വാട്സാപ്പിന് എന്താണ് ചെയ്യേണ്ടതെന്ന് നിശ്ചയവുമില്ല,” ഡിജിറ്റല്‍ രംഗത്തെ സാമൂഹ്യ പ്രവര്‍ത്തകന്‍ നിഖില്‍ പാഹ്വ പറയുന്നു. “എങ്ങനെയാണ് ഈ സന്ദേശം പരക്കുന്നത് എന്ന് അറിയുന്നതു അസാധ്യമാണ് എന്നതാണു വാട്സാപ്പിലെ ബുദ്ധിമുട്ട്. ഒരു രാഷ്ട്രീയ കക്ഷിക്ക് തെറ്റായ വിവരങ്ങള്‍ പരത്തുക എളുപ്പമാണ്, തിരിച്ചു അവരാണ് അത് ചെയ്തതെന്ന് കണ്ടെത്തുക എളുപ്പമല്ല.”

http://www.azhimukham.com/technology-corrosive-effect-on-democracy-admits-facebook/

2014-ല്‍ ഫെയ്സ്ബുക്, വാട്സാപ് വാങ്ങുമ്പോള്‍ യു എസില്‍ അത് വ്യാപകമായി ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വാങ്ങാന്‍ 19 ബില്ല്യണ്‍ ഡോളര്‍ ചെലവാക്കിയതില്‍ നിരീക്ഷകര്‍ അന്തം വിട്ടു. പക്ഷേ വാട്സാപ്പിന്റെ ആഗോള വിപണിയിലായിരുന്നു മാര്‍ക് സുക്കര്‍ബര്‍ഗിന്റെ കണ്ണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഫെയ്സ്ബുക്കിനേക്കാള്‍ കൂടുതല്‍ പ്രചാരം വാട്സാപ്പിന്നുണ്ട്.

ബ്രസീല്‍, മെക്സിക്കൊ പോലുള്ള രാജ്യങ്ങളില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെയായി സന്ദേശങ്ങള്‍ കൈമാറാന്‍ മാത്രമല്ല, കച്ചവടത്തിനും ഇതുപയോഗിക്കുന്നു. ഡോക്ടര്‍മാരും ക്ഷുരകന്മാരും മുതല്‍ വാര്‍ത്താ സ്ഥാപനങ്ങള്‍ വരെ തങ്ങളുടെ ഉപഭോക്താക്കളുമായി ആശയ വിനിമയത്തിന് ഇതിനെ ആശ്രയിക്കുന്നുണ്ട്.

200 ദശലക്ഷത്തിലേറെ ഉപയോക്താക്കളുള്ള ഇന്ത്യയാണ് വാട്സാപ്പിന്റെ ഏറ്റവും വലിയ വിപണി. ഈ വര്‍ഷം ഇന്ത്യക്കാര്‍ വാട്സാപ്പിലൂടെ പരസ്പരം അയച്ചത് 20 ബില്ല്യണ്‍ പുതുവത്സര ആശംസകളാണ്. തങ്ങളുടെ സ്വാധീനം വ്യാപകമാക്കാന്‍ പണമടവിനുള്ള സൌകര്യം ഒരുക്കുകയാണ് വാട്സാപ്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സന്ദേശങ്ങളിലെ ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ ഫെയ്സ്ബുക് വസ്തുത പരിശോധനയ്ക്കുള്ള Boom എന്ന വെബ്സൈറ്റുമായി ഒന്നിച്ചിരുന്നു. എന്നാലിതൊന്നും വിദ്വേഷ സന്ദേശങ്ങളെ നേരിടുന്നതില്‍ ഫലം കണ്ടില്ല. വാട്സാപ്പിന്റെ പ്രതിനിധികള്‍ ഈയിടെ ഇന്ത്യയിലെത്തി, അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ചു പൌരസമൂഹ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

“കൂട്ടങ്ങളുടെ മേല്‍ ആളുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്കാനും യാന്ത്രികമായി പറക്കുന്ന ഉള്ളടക്കങ്ങള്‍ തടയാനും ഞങ്ങള്‍ പുതിയ സംവിധാനങ്ങള്‍ നിരന്തരം ഉണ്ടാക്കുകയാണ്,” വാട്സാപ് പ്രതിനിധികള്‍ പറഞ്ഞു. “അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് വ്യാജവാര്‍ത്തകളെയും കിംവദന്തികളെയും തിരിച്ചറിയാനുള്ള വഴികളും ഞങ്ങള്‍ ഉണ്ടാക്കുകയാണ്.”

http://www.azhimukham.com/india-do-faceclock-block-who-criticise-modigovt-sanghparivar-bjp/

ഫെയ്സ്ബുക് ഉദ്യോഗസ്ഥരും വാട്സാപ് നേതൃത്വവും തമ്മില്‍ വാട്സാപ്പിന്റെ വ്യാപകമായ ഉപയോക്താക്കളെ എങ്ങനെയാണ് ലാഭകരമായി ഉപയോഗിക്കുക എന്നതടക്കമുള്ള കാര്യങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നു. കൂടുതല്‍ വിശദവിവരങ്ങള്‍ ശേഖരിക്കാനുള്ള ഫെയ്സ്ബുക് ശ്രമത്തില്‍ പ്രതിഷേധിച്ചു അതിന്റെ സഹ സ്ഥാപകന്‍ ജാന്‍ കൌം കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. തിരിച്ച്, വ്യാജവാര്‍ത്തകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും തടയാനുള്ള വാട്സാപ്പിന്റെ ശേഷിക്കുറവില്‍ ഫെയ്സ്ബുക്ക് അധികൃതരും നിരാശരാണ്.

2014-ലെ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നില്‍ സാമൂഹ്യ മാധ്യമങ്ങളുടെ അനിതരസാധാരണമായ പങ്കുണ്ടായിരുന്നു. താഴെതട്ടില്‍ ആയിരക്കണക്കിന് വാട്സാപ് പോരാളികളാണ് വാട്സാപ് കൂട്ടങ്ങള്‍ നടത്തിയിരുന്നത്. അവരുടെ സന്ദേശങ്ങളുടെ സ്വഭാവം നോക്കിയാല്‍ മുസ്ലീങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് അതില്‍ പലതും- ഹിന്ദു പിന്തുണ സമാഹരിക്കാനുള്ള ഒരടവ്.

“ഓരോ വീട്ടിലും പ്രകടനപത്രിക എത്തിക്കുക എന്നത് മറ്റെന്നത്തെക്കാളും എളുപ്പവും വേഗത്തിലുമായിരിക്കുന്നു,” മംഗലാപുരത്ത് നിന്നുള്ള ബി ജെ പി വക്താവ് വികാസ് പുട്ടൂര്‍ പറഞ്ഞു. "നിമിഷങ്ങള്‍ക്കുളില്‍ താഴെതട്ടിലെ വസ്തുതകള്‍ ഞങ്ങള്‍ക്ക് അറിയാനാകും.”

ഏതാണ്ട് 6,25,000 ജനസംഖ്യയുള്ള നഗരമാണ് മംഗലാപുരം. പക്ഷേ ഈ കടലോര നഗരത്തിന്റെ അന്തരീക്ഷം ഭൂരിപക്ഷ ഹിന്ദുക്കളും സാമാന്യം ധനികരായ മുസ്ലീങ്ങളും തമ്മിലുള്ള മുസ്ലീങ്ങളില്‍ പലരും പേര്‍ഷ്യന്‍ ഗള്‍ഫിന്റെ സ്വാധീനത്തില്‍ കര്‍ക്കശമായ ഇസ്ളാമിക രീതികള്‍ പുലര്‍ത്തുന്നവരുമാണ്.

http://www.azhimukham.com/vayicho-facebook-role-modi-victory/

ആര്‍ എസ് എസ് വേരുകളുള്ള ഒരു എം ബി എ ക്കാരനാണ് പുട്ടൂര്‍. തങ്ങള്‍ എന്തെങ്കിലും തരത്തിലുള്ള മതവിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നയാള്‍ നിഷേധിച്ചു. ഒപ്പം തന്നെ കോണ്‍ഗ്രസാണ് അത് ചെയ്യുന്നതെന്ന് ആരോപിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഇത് നിഷേധിക്കുന്നു. എന്നാല്‍ ബി ജെ പി പ്രവര്‍ത്തകനെ വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള ദശലക്ഷക്കണക്കിന് രൂപയുമായി പിടികൂടിയെന്ന വ്യാജവാര്‍ത്ത മറ്റ് പലതിനുമൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു.

മുസ്ലീം നേതാവായ സമീര്‍ അഹമ്മദ് ഖാന്റെ പ്രസംഗം ‘എല്ലാ ഹിന്ദുക്കളെയും കശാപ്പ് ചെയ്യാന്‍’ ആണെന്ന് വിവര്‍ത്തനം ചെയ്ത് പ്രചരിപ്പിച്ചതില്‍ പുട്ടൂര്‍ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാല്‍ ഖാന്‍ പറഞ്ഞത് “എന്നെ ഒരു മന്ത്രിയാക്കിയാല്‍, അഞ്ചു കൊല്ലം കൊണ്ട് ഗിന്നസ് ബുക്കില്‍ കയറാവുന്നത്ര പണികള്‍ ഞാന്‍ ചെയ്യും” എന്നാണ്. എല്ലാ കക്ഷികളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാറുണ്ടെങ്കിലും ബി ജെ പിയുടെ അനുയായികള്‍ പ്രചരിപ്പിക്കുന്നവ വര്‍ഗീയ സ്വഭാവമുള്ളതാണ്.

ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞു,” എന്നായിരുന്നു പുട്ടൂറിന്റെ മറുപടി.

വാട്സാപ് ഉള്ളടക്കങ്ങള്‍ പരക്കുന്നത് തടയാനുള്ള കാര്യത്തില്‍ ഇന്ത്യന്‍ അധികൃതര്‍ നിസഹായത പ്രകടിപ്പിച്ചു. അസ്വസ്ഥബാധിത പ്രദേശങ്ങളില്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവെക്കുകയാണ് അവര്‍ ചെയ്യുന്നത്. 2014-ല്‍ ഇത് 6 ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 70 തവണയായിരുന്നു നിര്‍ത്തിവെക്കല്‍.

അധികൃതര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാത്തതിന് ബ്രസീലില്‍ ഈ സേവനങ്ങള്‍ ഇടയ്ക്കിടെ നിര്‍ത്തിവെക്കാറുണ്ട്. മറ്റ് രാജ്യങ്ങളും വാട്സാപ് ഉള്ളടക്കങ്ങള്‍ എങ്ങനെ നിരീക്ഷിക്കണം എന്ന കാര്യത്തില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്.

http://www.azhimukham.com/news-wrap-migrant-labours-killed-in-kerala-another-hate-campaign-sajukomban/

കൊളംബിയയില്‍ വാട്സാപ് ഉള്ളടക്കങ്ങളുടെ വസ്തുതതകള്‍ പരിശോധിക്കാവുന്ന “WhatsApp Detector” La Silla Vacía എന്ന വാര്‍ത്താ വെബ്സൈറ്റ് തുടങ്ങിയിരുന്നു. മെക്സിക്കോയില്‍ സാമൂഹ്യപ്രവര്‍ത്തകരും, ഈജിപ്തില്‍ സര്‍ക്കാരും വ്യാജ വാര്‍ത്തകളെക്കുറിച്ച് വിവരം നല്കാന്‍ ഹോട്ലൈനുകള്‍ തുറന്നു. ഈജിപ്തിലാണെങ്കില്‍ ‘രാജ്യത്തിന്റെ സുരക്ഷയെയും പൊതുതാത്പര്യത്തെയും അപകടപ്പെടുത്തുന്നവയും’ അറിയിക്കാം.

എന്തെങ്കിലും സുരക്ഷാ ആശങ്ക ഉണ്ടെങ്കില്‍ അത്തരം ഇടപാടുകാരെ തടയുമെന്ന് വാട്സാപ് പറയുന്നു. അവര്‍ക്ക് ഉള്ളടക്കം കാണാന്‍ കഴിയില്ലെങ്കിലും ഫോണ്‍ നമ്പറുകള്‍, പ്രൊഫൈല്‍ ചിത്രങ്ങള്‍, എന്നിവ കാണാനും ഭീകരവാദം, കുട്ടികളുടെ മേലുള്ള ലൈംഗികപീഡനം തുടങ്ങിയവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ഫെയ്സ്ബുകുമായി ബന്ധപ്പെടുത്താനും കഴിയും. ഭാവിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ആലോചിക്കുന്നതായി വാട്സാപ് പറഞ്ഞു.

“ഇന്ത്യയിലെ രാഷ്ട്രീയകക്ഷികള്‍ സംഘാടനത്തിനായി വാട്സാപ് കുറച്ചുകാലമായി ഉപയോഗിക്കുന്നുണ്ട്,”പ്രസ്താവനയില്‍ പറയുന്നു. “ഇത് വാട്സാപ്പിന്റെ സഹായത്തോടെയല്ല. എന്താണ് സംഭവിക്കുന്നത് എന്നു കൂടുതല്‍ മനസിലാക്കാന്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഞങ്ങളെ സഹായിച്ചു, ഫലപ്രദമായി ഇതെങ്ങനെ തടയാമെന്നും.”

http://www.azhimukham.com/facebook-extraterritorial-state-run-by-algorithms-zuckerberg-technology/


Next Story

Related Stories