Top

ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും നിശ്ചലമായി

ഫേസ്ബുക്കും വാട്സാപ്പും ഇൻസ്റ്റഗ്രാമും നിശ്ചലമായി
ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിശ്ചലമായെന്ന് റിപ്പോർട്ടുകൾ. ഇതോടെ ഉപയോക്താക്കൾ ട്വിറ്ററിലെത്തി കാര്യങ്ങളന്വേഷിച്ചു തുടങ്ങി. WhatsAppDown, #InstagramDown, #FacebookDown എന്നീ ഹാഷ്ടാഗുകൾ ട്വിറ്ററിൽ ട്രെൻ‍ഡ് ചെയ്യുകയാണിപ്പോൾ.

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനികളാണ് പണിമുടക്കിയവയെല്ലാം.

കഴിഞ്ഞ മാസവും ഏതാണ്ട് സമാനമായ പ്രശ്നം ഫേസ്ബുക്ക് നേരിട്ടിരുന്നു. ഈ പ്രശ്നം ഏറിയും കുറഞ്ഞും ചില ദിവസങ്ങൾ നീണ്ടു നിൽക്കുകയും ചെയ്തു. സെർവർ പ്രശ്നങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നായിരുന്നു വിശദീകരണം.


Next Story

Related Stories