സയന്‍സ്/ടെക്നോളജി

ഫോര്‍വേഡ് മെസേജുകളെ തിരിച്ചറിയാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

വ്യാജ സന്ദേശങ്ങളില്‍ വിശ്വസിച്ച് അപരിചിതരെ ജനക്കൂട്ടം ആക്രമിക്കുന്നത് രാജ്യത്ത് പതിവായതോടെയാണ് ഇത്തരം മെസേജുകള്‍ പടരുന്നത് തടയാന്‍ നടപടിവേണമെന്ന് സര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടത്.

സാമൂഹികമാധ്യമങ്ങളില്‍ പടരുന്ന വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ കര്‍ശന നടപടി വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിറകെ മെസേജിങ്ങ് ഫീച്ചറില്‍ മാറ്റം വരുത്തി വാട്‌സ്ആപ്പ്. ഫോര്‍വേര്‍ഡ് മെസേജുകളെ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയും വിധത്തിലാണ് പുതിയ മാറ്റം. ഇതോടെ അയക്കുന്ന വ്യക്തി തയ്യാറാക്കുന്ന മെസേജുകളും കൈമാറ്റം ചെയ്യപ്പെട്ടെത്തുന്ന സന്ദേശങ്ങളും എളുപ്പത്തില്‍ പ്രത്യേകം തിരിച്ചറിയാന്‍ കഴിയുമെന്ന്  വാട്‌സ്ആപ്പ് വക്താവ് പ്രതികരിച്ചു. പുതിയ ഫീച്ചര്‍ ലോകമെമ്പാടുമുള്ള ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുമെന്നും അധികൃതകര്‍ അറിയിച്ചു.

ഫോര്‍വേര്‍ഡ് മെസേജിനെ എങ്ങനെ തിരിച്ചറിയാം

പുതിയ ഫീച്ചര്‍ നടപ്പിലാവുന്നതോടെ ഫോര്‍വേഡ് മെസേജുകള്‍ക്ക് മുകളില്‍ ‘ഫോര്‍വേഡഡ്’ എന്ന ലേബലോടെയായിരിക്കും ഇനി സന്ദേശങ്ങള്‍ എത്തുക. സന്ദേശത്തിന്റെ മുകളില്‍ ഇടത് വശത്തായാണ് ഇത് രേഖപ്പെടുത്തുക. ഈ മുന്നറിയിപ്പ് ഒഴിവാക്കാനുള്ള ഫീച്ചര്‍ നിലവില്‍ വാട്‌സ്ആപ്പില്‍ ഇല്ലെന്നത് കൃത്രിമം നടക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നു. വ്യാജ സന്ദേശങ്ങളില്‍ വിശ്വസിച്ച് അപരിചിതരെ ജനക്കൂട്ടം ആക്രമിക്കുന്നത് രാജ്യത്ത് പതിവായതോടെയാണ് ഇത്തരം മെസേജുകള്‍ പടരുന്നത് തടയാന്‍ നടപടിവേണമെന്ന് സര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടത്.

വാട്‌സ് ആപ്പിലെത്തുന്ന സംശയകരമായ ലിങ്കുകളെ തിരിച്ചറിയാനുള്ള ഫീച്ചര്‍ നടപ്പിലാക്കി ഒരാഴ്ച പിന്നിടുന്നതിന് മുന്‍പാണ് ഫോര്‍വേഡ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്ന മാറ്റം കൊണ്ടുവരുന്നത്. ഗ്രൂപ്പുകളിലത്തുന്ന മെസേജുകള്‍ അഡ്മിന് നിയന്ത്രിക്കാനുനാവുന്ന തരത്തിലും അടുത്തിടെ വാട്‌സ് ആപ്പ് ടെക്‌നോളജിയില്‍ മാറ്റം കൊണ്ടു വന്നിരുന്നു. ലോകമെമ്പാടും 1.5 ബില്ല്യണ്‍ ഉപഭോക്താക്കളുള്ള വാട്ആപ്പിന് ഇന്ത്യയില്‍ 20 ദശലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍