സയന്‍സ്/ടെക്നോളജി

8 ജി.ബി റാമുമായി ഷവോമിയുടെ കരുത്തൻ എം.ഐ 8 എക്സ്പ്ലോറർ സ്മാർട്ട്ഫോൺ

കരുത്ത് തന്നെയാണ് ഈ മോഡലിനെ വ്യത്യസ്തനാക്കുന്നത്

രണ്ടും കൽപ്പിച്ചാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി. എം.ഐ നോട്ട് 5 പ്രോ വിജയമായതിന് പിന്നാലെ തുരുതുരാ കരുത്തൻ സ്മാർട്ട്ഫോണുകളെ രംഗത്തിറക്കുകയാണ് കമ്പനി. ഹുവായ് ഹോണർ സീരിസും, വിവോയും കടുത്ത എതിരാളികളായി തുടരുന്നതു കൊണ്ടുതന്നെ തങ്ങളും വിട്ടുവീഴ്ചയ്ക്കില്ലെന്ന് തുറന്നു കാണിക്കുന്നതാണ് ഷവോമിയുടെ പുതിയ മോഡൽ. 8ജി.ബി റാമും 256 ജി.ബി ഇൻറേണൽ മെമ്മറി കരുത്തുമായി എം.ഐ 8 എക്സ്പ്ലോറർ എഡിഷനെയും, 6ജി.ബി റാമുമായി എം.ഐ 8 എന്ന മോഡലിനെയും രംഗത്തിറക്കിയിരിക്കുകയാണ് കമ്പനി.

എം.ഐ 8 എക്സ്പ്ലോറർ എഡിഷൻ വിലയും സവിശേഷതയും

6.22 ഇഞ്ച് ഫുൾ എച്ച്.ഡി സ്ക്രീനാണ് എം.ഐ 8 മോഡലിലുള്ളത്. 1080X2248 പിക്സൽസ് റെസലൂഷൻ സ്ക്രീൻ വാഗ്ദാനം നൽകുന്നുണ്ട്. 18:7:9 ആണ് ആസ്പെക്ട് റേഷ്യോ. 6 ജി.ബി റാമും ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസ്സറും ഫോണിന് കരുത്തേകുന്നു. 256 ജി.ബിയാണ് ഇൻറേണൽ മെമ്മറി ശേഷി. ശ്രേണിയിലെ മറ്റു ഫോണുകളെ പോലെ ഇരട്ട പിൻ കാമറയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

പിൻ കാമറ 12 മെഗാപിക്സലിൻറെതാണ്. 20 മെഗാപിക്സലിൻറെ സെൽഫി കാമറയാണ് മുന്നിൽ. 4ജി വോൾട്ട്, ഫിംഗർപ്രിൻറ് സെൻസർ, ആംബിയൻറ് ലൈറ്റ് സെൻസർ, ആക്സിലോമീറ്റർ തുടങ്ങിയ സെൻസർ സംവിധാനങ്ങളും ബ്ലൂടൂത്ത്, വൈഫൈ, ജി.പി.എസ്, യു.എസ്.ബി ടൈപ്പ് സി, തുടങ്ങിയ കണക്ടീവിറ്റി സംവിധാനങ്ങളും ഫോണിലുണ്ട്. കൂടാതെ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സഹായവും പരമാവധി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

വില – 33,500 രൂപ

എം.ഐ 8 എക്സ്പ്ലോറർ എഡിഷൻ വിലയും സവിശേഷതയും

കരുത്ത് തന്നെയാണ് ഈ മോഡലിനെ വ്യത്യസ്തനാക്കുന്നത്. 8 ജി.ബി റാമും 256 ജി.ബി ഇൻറേണൽ മെമ്മറിയുമുണ്ട്. അതുകൊണ്ടുതന്നെ ഏതുതരം ഗെയിമും, വലിയ ആപ്പുകളും നിഷ്പ്രയാസം ഉപയോഗിക്കാനാകും. അധികം ഹീറ്റിംഗും ഉണ്ടാകില്ല. റാം ശേഷിയും ഇൻറേണൽ മെമ്മറി കരുത്തും മാറ്റിവെച്ചാൽ എം.ഐ 8ൽ ഉള്ളതുപോലെ എല്ലാ സവിശേഷതകളും ഈ മോഡലിലുമുണ്ട്. നിലവിൽ ചൈനയിലാണ് ഇരു മോഡലുകളും പുറത്തിറക്കിയിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം.

വില – 37,600 രൂപ

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍