Top

എനിക്കു മാത്രമല്ല, താങ്കളുടെ അമ്മ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കുമുണ്ട് മാറിടം; അശ്ലീല കമന്റ് ഇട്ടയാള്‍ക്കു നടി ശ്രവ്യ റെഡ്ഡിയുടെ മറുപടി

എനിക്കു മാത്രമല്ല, താങ്കളുടെ അമ്മ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കുമുണ്ട് മാറിടം; അശ്ലീല കമന്റ് ഇട്ടയാള്‍ക്കു നടി ശ്രവ്യ റെഡ്ഡിയുടെ മറുപടി

അഴിമുഖം പ്രതിനിധി

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെടുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. ഫെയ്‌സ്ബുക്കിലെ ഇന്‍ബോക്‌സിലും കമന്റ് പോസ്റ്റിലുമെല്ലാം അശ്ലീലം പറയുന്ന മനോരോഗികളുടെ എണ്ണം കൂടിക്കൂടി വരികയാണ്. പലപ്പോഴും ഇത്തരം ഞരമ്പുരോഗികള്‍ക്കു മറുപടി കൊടുക്കാന്‍ പലരും തയ്യാറാകുന്നില്ല. എന്നാല്‍ തെലുങ്ക് സിനിമാ താരം ശ്രവ്യ റെഡ്ഡി തന്നോട് അനാവശ്യം പറഞ്ഞൊരുവനു കൊടുത്ത തിരിച്ചടി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അസഭ്യമായ കമന്റിനു തന്റെ വിവേകം പ്രകടമാക്കി കൊണ്ട് കൃത്യമായ മറുപടിയാണ് ശ്രവ്യ നല്‍കിയത്.

ഫെയ്‌സ്ബുക്ക് ലൈവ് സെഷന്റെ ഇടയിലാണ്, ഒരാള്‍ ശ്രവ്യയുടെ മാറിടത്തെ കുറിച്ച് അശ്ലീല ചുവയുള്ള ചോദ്യം ചോദിച്ചത്. പ്രാധാന്യമുള്ള ചില വിഷയങ്ങളെ കുറിച്ച് ഞാന്‍ പറയുമ്പോള്‍ നിങ്ങളില്‍ ചിലര്‍ എന്റെ ശരീരമാണ് നോക്കുന്നത്. ഞാന്‍ മോശം ഭാഷ ഉപയോഗിക്കേണ്ടി വരികയാണ്, അതു നിങ്ങള്‍ കാരണമാണ്. ഒരുപാടുപേര്‍ നിങ്ങളുടെ കമന്റ് കണ്ടുകഴിഞ്ഞു. ഞാനൊരിക്കലും എന്റെ ശരീരം നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നില്ല. എന്റെ മാറിടത്തെ കുറിച്ച് നിങ്ങള്‍ പുകഴ്‌ത്തേണ്ടതുമില്ല. ശരിയാണ് എനിക്ക് മനോഹരമായ മാറിടങ്ങളുണ്ട്, അതിനു നിങ്ങള്‍ക്കെന്താണ്? നിങ്ങളുടെ അമ്മയ്ക്ക് ഇല്ലേ അത്? എല്ലാ സത്രീകള്‍ക്കമുണ്ട് മാറിടം; ഇതായിരുന്നു ശ്രവ്യയുടെ മറുപടി.

എന്തായാലും ഈ മറുപടിയും ശ്രവ്യ റെഡ്ഡിയെന്ന താരത്തെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.


Next Story

Related Stories