Top

10 ബാറുകള്‍ക്കു കൂടി ലൈസന്‍സ് പുതുക്കി നല്‍കും

10  ബാറുകള്‍ക്കു കൂടി ലൈസന്‍സ് പുതുക്കി നല്‍കും

അഴിമുഖം പ്രതിനിധി

10 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. തിങ്കളാഴ്ച്ചയോടെ ലൈസന്‍സ് നല്‍കാനാണ് സര്‍കാര്‍ തീരുമാനം. ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ കഴിഞ്ഞ ആഴ്ച സമീപിച്ചിരുന്നു. സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയ സുപ്രീം കോടതി സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍കാരിന്റെ പുതിയ തീരുമാനം.


Next Story

Related Stories