TopTop
Begin typing your search above and press return to search.

സാനിയ മിര്‍സയും മാര്‍ട്ടീന ഹിംഗിസും ഒന്നിക്കുന്നു

സാനിയ മിര്‍സയും മാര്‍ട്ടീന ഹിംഗിസും ഒന്നിക്കുന്നു

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ ടെന്നീസ്‌ താരം സാനിയ മിര്‍സ ഡബിള്‍സിലെ തന്റെ പഴയ പങ്കാളി മാര്‍ട്ടീന ഹിംഗിസുമായി ഒന്നിക്കുന്നു. സിംഗപ്പൂരിലെ ഡബ്ല്യു ടി എ ഫൈനല്‍സ് ടൂര്‍ണമെന്റിലായിരിക്കും സാനിയ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് സഖ്യം ഒന്നിക്കുന്നത്. ഹിംഗിസുമയി ഒന്നിക്കുന്ന കാര്യം സാനിയ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഡബിള്‍സില്‍ തുടര്‍ച്ചയായി 80-ാം ആഴ്ചയാണ്‌ സാനിയ ഒന്നാം റാങ്കില്‍ തുടരുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ സാനിയ-ഹിംഗിസ് സഖ്യം പിരിഞ്ഞതിന് ശേഷം സാനിയ ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്ട്രൈക്കോവയ്ക്കൊപ്പവും ഹിംഗിന്‍സ് അമേരിക്കക്കാരി കൊക്കൊ വാന്‍ഡെവെഗെയ്ക്കൊപ്പവുമാണ് ഡബിള്‍സില്‍ കളിച്ചത്.

ആറാം സീഡായ യുങ്യാന്‍ ചാന്‍-ഹാവോ ചിങ് ചാന്‍ സഖ്യത്തിനെതിരെയാണ് സിംഗപ്പൂരിലെ ഡബ്ല്യു ടി എ ഫൈനല്‍സ് ടൂര്‍ണമെന്റില്‍ സാനിയ-ഹിംഗിസ് സഖ്യം ഏറ്റുമുട്ടുന്നത്. സാനിയ-ഹിംഗിസ് സഖ്യം ഡബ്ല്യു ടി എ ടൂര്‍ണമെന്റിലെ നിലവിലെ ജേതാക്കളാണും രണ്ടാം സീഡുമാണ്.

2015-ല്‍ ഇന്ത്യാന വെല്‍സില്‍ ഒപ്പം ചേര്‍ന്ന് സാനിയ-ഹിംഗിസ് സഖ്യം മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും പതിനൊന്ന് ഡബ്ല്യു ടി എ കിരീടങ്ങളും നേടിയിട്ടുണ്ട്. തുടര്‍ച്ചയായി 41 ജയങ്ങള്‍ സ്വന്തമാക്കി ഈ സഖ്യം റിക്കോര്‍ഡിടുകയും ചെയ്തിരുന്നു.

Next Story

Related Stories