TopTop
Begin typing your search above and press return to search.

യുവതിയെ അപമാനിച്ച് തരികിട സാബുവിന്റെ എഫ്ബി പോസ്റ്റ് ; വിവാദമായതോടെ പേജ് കാണ്മാനില്ല

യുവതിയെ അപമാനിച്ച് തരികിട സാബുവിന്റെ എഫ്ബി പോസ്റ്റ് ; വിവാദമായതോടെ പേജ് കാണ്മാനില്ല

അഴിമുഖം പ്രതിനിധി

കലാഭവന്‍ മണിയുടെ മരണത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച് ഇട്ട പോസ്റ്റ്‌ ടെലിവിഷന്‍ ഷോ താരം തരികിട സാബു പിന്‍വലിച്ചു. ഇന്ന് രാവിലെയാണ് ഹൈദരാബാദില്‍ വീട്ടമ്മയായ യുവതിയെ വളരെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ച് സാബുവിന്റെ പോസ്റ്റ് എത്തിയത്. പോസ്റ്റിനൊപ്പം കമന്റായി സ്ത്രീയുടെ ചിത്രവും അതിനൊപ്പം അശ്ലീല കമന്റുകളും സാബു ചേര്‍ത്തിരുന്നു. യുവതിയും കുടുംബവും നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ സാബുവിന്റെ ഫെയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമായി.

മണിയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് യുവതി ആരോപിച്ചതായാണ് സാബു പറയുന്നത്. സംഭവം വന്‍ പ്രതിഷേധത്തിന് വഴിയോരുക്കിയതോടെ സാബുവിന്റെ പേജ് തിരഞ്ഞാല്‍ കണ്ടന്റ് ഈസ് അണ്‍ അവൈലബിള്‍ എന്നാണ് മെസ്സേജ്.സ്ത്രീകള്‍ക്കെതിരായ സൈബര്‍ ആക്രമണം നിലവില്‍ ഗുരുതരമായ കുറ്റമാണ്. നേരത്തെ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെയും ഫെയ്‌സ്ബുക്കിലൂടെ സാബു അധിക്ഷേപിച്ചിരുന്നു



Next Story

Related Stories