TopTop

ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടു, ധനമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടു, ധനമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്തിന്റെ ധനബജറ്റ് ചോര്‍ന്ന സംഭവം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തോമസ് ഐസക് മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം പറയുന്നു.

ബജറ്റ് ചോര്‍ന്നതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷനേതാവ് പിന്നീട് മീഡിയ റൂമില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ചോര്‍ന്ന ബജറ്റ് മാധ്യമങ്ങള്‍ക്ക് വായിച്ചു കേള്‍പ്പിച്ചുകൊണ്ടാണ് വാര്‍ത്താ സമ്മേളനം.

റവന്യു ചെലവിനെക്കുറിച്ചുള്ള കണക്കുകളും ധനകാര്യ സ്റ്റേറ്റ്‌മെന്റ് അടക്കം എല്ലാം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുകയായിരുന്നു. ധനമന്ത്രി പിന്നീട് വായിക്കാനുള്ള ബജറ്റിലെ പ്രധാന ഭാഗങ്ങളും പ്രതിപക്ഷ നേതാവ് മീഡിയ റൂമില്‍ വായിച്ചുകേള്‍പ്പിച്ചു. ബജറ്റിന്റെ വിശുദ്ധി നഷ്ടമായതായും അദ്ദേഹം ആരോപിച്ചു. ധനമന്ത്രി സമൂഹമാധ്യമങ്ങളുടെ ആളാണെന്നും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ചോര്‍ന്നെന്നുമാണ് ചെന്നിത്തലയുടെ മറ്റൊരു ആരോപണം.

Next Story

Related Stories