TopTop
Begin typing your search above and press return to search.

ചരിത്രത്തില്‍ ഇന്ന്: ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി മനുഷ്യന്‍ കാല്‍കുത്തി

ചരിത്രത്തില്‍ ഇന്ന്: ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി മനുഷ്യന്‍ കാല്‍കുത്തി

1911 ഡിസംബര്‍ 14

1911 ഡിസംബര്‍ 14-ന് നോര്‍വേജിയക്കാരനായ റൊള്‍ഡ് അമ്യുണ്‍സണെന്ന് (1872-1928) പര്യവേക്ഷകനാണ് ദക്ഷിണ ധ്രുവത്തില്‍ എത്തിയ ആദ്യ മനുഷ്യന്‍. ഇതേ ദൗത്യവുമായി പോയികൊണ്ടിരുന്ന തന്റെ എതിരാളിയായ ഇംഗ്ലണ്ടുകാരനായ റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്‌കോട്ടിനേക്കാളും ഒരുമാസം മുമ്പ് തന്നെ അമ്യുണ്‍സന്‍ ദക്ഷിണ ധ്രുവത്തില്‍ എത്തിയിരുന്നു. ധ്രുവ പര്യവേക്ഷകരിലെ ഏറ്റവും പ്രസിദ്ധനായ അമ്യുണ്‍സണ്‍ ജനിച്ചത് 1872-ല്‍ ബോര്‍ഗിലെ ഒസ്‌ലോയിലാണ്. അമ്യുണ്‍സണിന്റെ കരിയര്‍ ആരംഭിക്കുന്നത് ക്രിസ്റ്റിയാന സര്‍വ്വകലാശാലയില്‍(ഇന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഒസ്‌ലോ) വൈദ്യപഠനത്തിലാണ്. പക്ഷെ സമുദ്ര പര്യവേക്ഷകനാകുവാന്‍ അദ്ദേഹം പഠനം ഉപേക്ഷിച്ചു. 1899-ലായിരുന്നു അമ്യുണ്‍സണിന്റെ ആദ്യ അന്റാര്‍ട്ടിക് യാത്ര. ബെല്‍ജിക പര്യവേക്ഷണ സംഘത്തിലെ ആദ്യമായി അങ്ങോട്ട് യാത്ര ചെയ്യുന്ന ഒരാളായിരുന്നു അദ്ദേഹം. എന്നാല്‍ ആ യാത്ര മോശം കാലാവസ്ഥ കാരണം ദിശമാറി പോവുകയായിരുന്നു. ആ യാത്രയില്‍ തന്നെ അമ്യുണ്‍സണ്‍ തന്റെ നേതൃത്വപാഠവും മഞ്ഞ് മലകളിലെ വൈദഗ്ദ്ധ്യവും വ്യക്തമാക്കി.

അമ്യുണ്‍സണിന്റെയും സ്‌കോട്ടിന്റെയും പര്യവേക്ഷണം

പിന്നീട് അദ്ദേഹത്തിന്റെ ലക്ഷ്യം ഉത്തരധ്രുവം ആദ്യം കീഴടക്കുന്നയാളവുകയെന്നതായിരുന്നു. പക്ഷെ 1909-ല്‍ അമ്യുണ്‍സണ്‍ മനസ്സിലാക്കി തനിക്ക് മുമ്പെ അമേരിക്കന്‍ പര്യവേക്ഷകന്‍ റോബര്‍ട്ട് പെയറി(1856-1920) ആ നേട്ടം സ്വന്തമാക്കിയെന്ന്. ആ സമയത്ത് ലോകം മുഴുവന്‍ പുതിയ ലോകം തേടിയുള്ള യാത്രകളായിരുന്നു. ദക്ഷിണ ധ്രുവം അന്ന് പര്യവേക്ഷര്‍ക്ക് ദുര്‍ഘടതയുടെ മൂര്‍ദ്ധന്യം കൊണ്ട് കീഴടക്കാന്‍ കഴിയാതെ തലയുര്‍ത്തി നില്‍ക്കുകയായിരുന്നു. 1909-ല്‍ ബോബ് റോബര്‍ട്ട് സ്‌കോട്ടും ഏണസ്റ്റ് ഷാക്കല്‍ടണും ഏറെകുറെ ദക്ഷിണധ്രുവത്തിന് സമീപം എത്തിയിരുന്നുവെങ്കിലും അവര്‍ക്ക് അവിടെ കാല്‍കുത്താന്‍ കഴിഞ്ഞില്ല. 1910-ല്‍ അമ്യുണ്‍സണ്‍ തന്റെ ദക്ഷിണ ധ്രുവം പര്യവേക്ഷണത്തിനുള്ള കപ്പലായ 'ഫാം' ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി. ഇതേസമയം ഇംഗ്ലണ്ടുകാരനായ സ്‌കോട്ടും തന്റെ യാത്രക്കുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. 1911-ന്റെ തുടക്കത്തില്‍ അമ്യുണ്‍സണ്‍ അമേരിക്കന്‍ കപ്പല്‍ചാലിലൂടെ ബേസ് ക്യാമ്പിന്റെ 60 മൈലുകള്‍ക്കിപ്പുറം എത്തി. സ്‌കോട്ടും അടുത്തു തന്നെയുണ്ടായിരുന്നു. അമ്യുണ്‍സെന്‍, മഞ്ഞ് പട്ടികളെയും സ്‌കോട്ട് മോട്ടോര്‍ തെന്നുവണ്ടികളെയും സൈബീരിയന്‍ കുതിരകളെയും, പട്ടികളെയും കൂട്ടി ഒക്ടോബറില്‍ യാത്ര തുടങ്ങി. 1911 ഡിസംബര്‍ 14-ന് അമ്യുണ്‍സണ്‍ ദക്ഷിണ ധ്രുവം എന്ന തന്റെ സ്വപ്‌ന ഭൂമിയില്‍ കാലുകുത്തി. ' അങ്ങനെ ഞങ്ങള്‍ എത്തി, ദക്ഷിണ ധ്രുവത്തിന്റ മാറില്‍ ഞങ്ങളുടെ കൊടി പാറിച്ചു.. ദൈവമേ നന്ദി' ചരിത്രനേട്ടത്തെക്കുറിച്ച് അമ്യുണ്‍സണ്‍ തന്റെ ഡയറിയില്‍ കുറിച്ച് ഇങ്ങനെയായിരുന്നു.

graphic-rob-amundsen-and-scott

ഒരുപ്പാട് മാസങ്ങള്‍ക്ക് ശേഷമായിരുന്നു അമ്യുണ്‍സണിന്റെ നേട്ടം യൂറോപ്പിലറിഞ്ഞത്. ആ വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കികൊണ്ട് 1912 മാര്‍ച്ചിലാണ് അദ്ദേഹത്തിന്റെ കപ്പലായ ഫാം, ഹോബര്‍ട്ട് തീരത്തടുത്തത്. മാര്‍ച്ച് 10-ന് മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ അനുമോദിച്ചു കൊണ്ട് പറഞ്ഞത്- 'അമ്യുണ്‍സണിന്റെ മഹത്തായ നേട്ടത്തെ അനുമോദിക്കുന്നതിന് ഇനിയും നമ്മള്‍ താമസിക്കുന്നത് ശരിയല്ല. ആരും പ്രകടിപ്പിക്കാത്ത ധൈര്യത്തിന്റെ പ്രതിഫലനാണ് ഈ വിജയം'. അതേസമയം ഭാഗ്യം കനിയാത്തതായിരുന്നു സ്‌കോട്ടിന്റെ പര്യവേക്ഷണത്തിന് സംഭവിച്ചത്. മോട്ടോര്‍ തെന്നുവണ്ടികള്‍ തകര്‍ന്നതും കുതിരകള്‍ മരണപ്പെട്ടതും കാരണം പട്ടികളുമായി സ്‌കോട്ട് സംഘത്തിന് കാല്‍നടയായിട്ട് സഞ്ചരിക്കേണ്ടി വന്നു. 1912 ജനുവരി 18-നാണ് ആ സംഘം ദക്ഷിണധ്രുവത്തിലെത്തിയത്. മടക്കയാത്ര കൂടുതല്‍ ദുരിതമായിരുന്നു ആ സംഘത്തിന്റെത്. കൊടുങ്കാറ്റില്‍പെട്ട് ബേസ് ക്യാമ്പിന് 11 മൈല്‍ ഇപ്പുറം സ്‌കോട്ടിന്റെ സംഘത്തിലെ രണ്ട് പേര്‍ ഒഴിച്ച് ബാക്കി എല്ലാവരും മരണപ്പെട്ടു. ഒരു വര്‍ഷത്തിന് ശേഷം സ്‌കോട്ടിന്റെ മൃതദേഹം മഞ്ഞുപ്പാളികള്‍ക്കടിയില്‍ നിന്ന് കണ്ടെടുത്തു. കൂട്ടത്തില്‍ ഒരു സന്ദേശവും കിട്ടിയിരുന്നു. അതില്‍ അദ്ദേഹം എഴുത്തിയിരുന്നത്- 'എനിക്ക് അറിയിക്കാനുള്ളത് എങ്ങനെയായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നതെന്നാണ്, ഏതോരു ഇംഗ്ലീഷുക്കാരനെയും ആവേശഭരിതനാക്കുന്ന അസാധാരണമായ സഹനശക്തിയും ധൈര്യവുമായിരുന്നു ഞാനും എന്റെ സംഘാംഗങ്ങളും നടത്തിയത്- പറയൂ ഇതാണ് ജനങ്ങള്‍ക്കുള്ള(ഇംഗ്ലണ്ടിലെ) സ്‌കോട്ടിന്റെ സന്ദേശമെന്ന്.'


Next Story

Related Stories