TopTop
Begin typing your search above and press return to search.

സമ്മര്‍ദം രോഗകാരണമാകുമ്പോള്‍

സമ്മര്‍ദം രോഗകാരണമാകുമ്പോള്‍

സമ്മര്‍ദ നിമിഷങ്ങളില്‍ പ്രതിരോധം തീര്‍ക്കുന്ന രീതിയില്‍ ആണ് നമ്മുടെ ശരീരം പരുവപ്പെടുത്തിയിരിക്കുന്നത്. സ്‌ട്രെസ് ഹോര്‍മോണുകളായ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ ഇവയുടെ നിരക്ക് ഉയരുന്നു, ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടുന്നു, ശ്വാസഗതി വേഗത്തിലാകുന്നു, പേശികള്‍ വലിഞ്ഞു മുറുകുന്നു. നിങ്ങള്‍ ഗുരുതരമായ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ (അതയായത് മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാറില്‍ നിന്നു പുറത്തു കടക്കാന്‍ ശ്രമിക്കുന്നത് പോലെ) ഈ ശാരീരിക മാറ്റങ്ങള്‍ നിങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങും. എന്നാല്‍ തുടര്‍ച്ചയായി സാധാരണ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ അതായത് ഓഫീസിലെ ഐഡി കാര്‍ഡ് കാണാതിരിക്കുക, കമ്പ്യൂട്ടര്‍ തകരാറിലാകുക, ഗതാഗത കുരുക്ക് നിങ്ങളെ വൈകിപ്പിക്കുക തുടങ്ങിയ അവസരങ്ങളിലൊക്കെ ഇത് സാധ്യമാകില്ല.

നിങ്ങളുടെ ശരീരത്തെ ദീര്‍ഘകാലത്തേക്ക് അമിതോത്സാഹത്തിലേക്കും നേരിടലിന്റെയോ ഒളിച്ചോട്ടത്തിന്റെയോ (Fight or flight ) അവസ്ഥയിലേക്ക് തള്ളിയിടുന്നതും രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുകയും അങ്ങനെ ഉദാര സംബന്ധമായ പ്രശ്‌നങ്ങള്‍, തലവേദന, ഉറക്കമില്ലായ്മ ഇവയിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ ശ്വസന സംബന്ധമായ അണുബാധ മുതല്‍ ഹൃദ്രോഗത്തിനു വരെ ഇത് കാരണമാകുകയും ചെയ്യും. സമ്മര്‍ദമില്ലാതെ ജീവിക്കുമ്പോള്‍ ഇതൊന്നും ബാധിക്കില്ലെന്ന് നിങ്ങള്‍ക്കറിയാം. എങ്ങനെയാണു ജീവിതത്തെയും അതിലെ വെല്ലുവിളികളെയും നിങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം.

അവ നിങ്ങള്‍ക്ക് ഭാരമാകും മുന്‍പ് അവയെ തരം തിരിച്ചേ തീരൂ. പഠനങ്ങള്‍ അനുസരിച്ച് സമ്മര്‍ദം കുറയ്ക്കാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്ന് ആഴത്തിലുള്ള ശ്വസനം ആണ്. നിങ്ങളുടെ വയര്‍ വികസിപ്പിച്ചു കൊണ്ട് നിശ്വസിക്കുക. ആ നില തുടരുക. തുടര്‍ന്ന് അഞ്ചു വരെ എണ്ണുന്നതുവരെ സാവധാനം ഉഛ സിക്കുക. ഇത് കുറച്ചു സമയത്തേക്ക് ആവര്‍ത്തിക്കുക. നിങ്ങള്‍ക്ക് വിയര്‍പ്പൊഴുക്കിയും സമ്മര്‍ദത്തെ അകറ്റാം. ഏറോബിക് വ്യായാമങ്ങള്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുന്നു. ഒരു ഇരുപത് മിനുട്ട് നടത്തം പോലും നിങ്ങളെ ശാന്തരാക്കും.

സുഹൃത്തിനോടോ പങ്കാളിയോടോ ഒരു തെറാപ്പിസ്റ്റിനോടോ ഉള്ള സംഭാഷണത്തിന്റെ ശക്തിയെ വില കുറച്ചു കാണാതിരിക്കുക. സംസാരം, സമ്മര്‍ദം വളരെ വേഗം അകറ്റാന്‍ സഹായിക്കും. ചെറിയ സന്തോഷങ്ങള്‍ നമ്മുടെ സമ്മര്‍ദം കുറയ്ക്കും. മുതിര്‍ന്നവരെന്ന രീതിയില്‍ കളിക്കേണ്ടത് എത്ര മാത്രം പ്രധാനമാണെന്ന് പലപ്പോഴും നാം മറക്കുന്നു. അത് ഉച്ചക്കുള്ള സിനിമ കാണാന്‍ ജോലിയില്‍ നിന്നുള്ള ചാടലോ അല്ലെങ്കില്‍ ഭക്ഷണശേഷം ഇ മെയിലില്‍ നിന്നു ഓഫ്ലൈന്‍ ആകുകയോ ഇഷ്ടപ്പെട്ട ഒരു ടി വി പരിപാടി ആസ്വദിക്കുകയോ അങ്ങനെയങ്ങനെ എന്തുമാകാം.

എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതാണ് ഗുരുതരമായ മാനസിക പിരിമുറുക്കത്തിന് ഒരു പ്രധാന കാരണം. നിങ്ങള്‍ അതില്‍ മുഴുകുകയാണെങ്കില്‍ കുറച്ചു മെച്ചപ്പെട്ട രീതിയില്‍ ആസൂത്രണം നടത്താം. അതായത് ജോലിഭാരമോ സാമൂഹ്യ ചുമതലകളോ കുറയ്ക്കുക. മറ്റാരെയെങ്കിലും ചുമതല ഏല്‍പിക്കാന്‍ (Delegation ) മറക്കരുത്. ജോലി സ്ഥലത്ത് കൂടെ ജോലി ചെയ്യുന്ന ആളുകളോടും വീട്ടില്‍ ആണെങ്കില്‍ കുടുംബത്തില്‍ ഉള്ളവരോടും സഹായം ആവശ്യപ്പെടുക. ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയില്‍ നിന്ന് അത്ര പ്രധാനമല്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കുക.


Next Story

Related Stories