സെന്‍കുമാറിനെ സര്‍ക്കാര്‍ തിരുത്തി; സ്ഥലം മാറ്റിയ ഉദ്യോഗസ്ഥ പോലീസ് ആസ്ഥാനത്ത് തുടരും

പോലീസ് ആസ്ഥാനത്തുള്ള സ്ഥലം മാറ്റത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് വ്യക്തമാക്കികൊണ്ട് സെന്‍കുമാര്‍ ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു.

ഡിജിപി ടിപി സെന്‍കുമാര്‍ സ്ഥലം മാറ്റിയ ടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥ കുമാരി ബീന പോലീസ് ആസ്ഥാനത്ത് തുടരുമെന്ന് സര്‍ക്കാര്‍. കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖിന്റെ പരാതി പൂഴ്ത്തിയതിനാണ് ബീനയെ അതീവ രഹസ്യ വിഭാഗത്തില്‍ നിന്നു ഡിജിപി സ്ഥലം മാറ്റിയത്. പോലീസ് ആസ്ഥാനത്തുള്ള സ്ഥലം മാറ്റത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് വ്യക്തമാക്കികൊണ്ട് സെന്‍കുമാര്‍ ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു.

ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ബീനയെ മാറ്റാനുള്ള കാരണങ്ങള്‍ ഡിജിപി വിശദീകരിച്ചിരുന്നു.

നേരത്തെ ചട്ടവിരുദ്ധമായാണ് സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത് എന്നാരോപിച്ച് കുമാരി ബീന ചീഫ് സെക്രട്ടറിക്കും ആഭ്യന്ത്ര സെക്രട്ടറിക്കും പരാതി നല്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍